ചങ്ങനാശേരി: വിദ്യാര്‍ഥികളില്‍ ഗണിതശാസ്ത്രത്തോടുള്ള താത്പര്യവും യുക്തിചിന്തയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചങ്ങനാശേരി എകെഎം പബ്ലിക് സ്കൂള്‍ 29ന് രാവിലെ 10.30 മുതല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്റർ സ്കൂള്‍ മാത്സ് ക്വിസ് മത്സരം സംഘടിപ്പിക്കും.
സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന സിലബസ് സ്കൂളുകളില്‍നിന്നുള്ള ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓരോ ടീമിലും രണ്ട് വിദ്യാര്‍ഥികള്‍ വീതമായിരിക്കും പങ്കെടുക്കുക. ഒരു സ്കൂളില്‍നിന്ന് ഒന്നിലധികം ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 27-നകം 200 രൂപ രജിസ്ട്രേഷന് ഫീസ് അടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
വിജയികള്‍ക്ക് ഒന്നാം സമ്മാനം 10,000, രണ്ടാം സമ്മാനം 5,000, മൂന്നാം സമ്മാനം 3,000 എന്നിങ്ങനെ കാഷ് പ്രൈസുകള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447431566, 9496464339.
Tags : Nattuvishesham DistrictNews DeepikaNews quiz competition