x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ടി ഹോ​സ്റ്റ​ലി​ൽ മ​ന്ത്രി തു​ള​സി​യു​ടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം

വെബ് ഡെസ്ക്
Published: July 25, 2026 03:51 AM IST | Updated: July 25, 2026 03:51 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: മ​ന്ത്രി കെ.​എ. തു​ള​സി, കൊ​ച്ചി​യി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലും ട്രൈ​ബ​ൽ കോം​പ്ല​ക്സി​ലും മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു എ​റ​ണാ​കു​ളം ഫോ​ർ​ഷോ​ർ റോ​ഡി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യു​ള്ള സ​ന്ദ​ർ​ശ​നം. ട്രൈ​ബ​ൽ കോം​പ്ല​ക്സി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹോ​സ്റ്റ​ലി​ലെ സൗ​ക​ര്യ​ങ്ങ​ളും മ​ന്ത്രി നേ​രി​ട്ട് വി​ല​യി​രു​ത്തി.

വ​നി​താ ഹോ​സ്റ്റ​ലി​ലെ മെ​സ്ഹാ​ൾ, ഡൈ​നിം​ഗ് ഏ​രി​യ, അ​ടു​ക്ക​ള, സ്റ്റോ​ർ​റൂം, ശു​ദ്ധ​ജ​ല വി​ത​ര​ണ സം​വി​ധാ​നം, താ​മ​സ മു​റി​ക​ൾ തു​ട​ങ്ങി​യ​വ മ​ന്ത്രി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. ഹോ​സ്റ്റ​ൽ അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ പ​ഠ​ന​പു​രോ​ഗ​തി നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന് നി​ർ​ദേ​ശം ന​ൽ​കി.

ട്രൈ​ബ​ൽ കോം​പ്ല​ക്സി​ലെ പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ദ​ർ​ശ​ന-​വി​ല്പ​ന കേ​ന്ദ്രം, അ​ട്ട​പ്പാ​ടി ഫാ​മിം​ഗ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, ട്രൈ​ബ്സ് ഇ​ന്ത്യ എ​ന്നി​വ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. ട്രൈ​ബ​ൽ കോം​പ്ല​ക്സി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന മു​റി​ക​ൾ, സെ​മി​നാ​ർ ഹാ​ൾ, ഡോ​ർ​മി​റ്റ​റി എ​ന്നി​വ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടാ​ൻ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Minister

Recent News

Corehub Up