x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​മ്പി ഫ​യ​ർ​ഫോ​ഴ്‌​സ് കെ​ട്ടി​ട​നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ

വെബ് ഡെസ്ക്
Published: July 25, 2026 02:27 AM IST | Updated: July 25, 2026 02:27 AM IST

പ്രതീകാത്മക ചിത്രം

ഷൊ​ർ​ണൂ​ർ: മൂ​ന്നു​കോ​ടി​രൂ​പ ചെ​ല​വി​ൽ പ​ട്ടാ​മ്പി​യി​ൽ നി​ർ​മി​ക്കു​ന്ന ഫ​യ​ർ​ഫോ​ഴ്സി​നു​ള്ള പു​തി​യ കെ​ട്ടി​ടം ഉ​ട​ൻ പൂ​ർ​ത്തി​യാ​വും. മി​നി​സി​വി​ൽ​സ്റ്റേ​ഷ​ൻ റോ​ഡി​ൽ പ​ഴ​യ മ​ത്സ്യ​ച്ച​ന്ത പ​രി​സ​ര​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി 2021ലാ​ണ് പ​ട്ടാ​മ്പി​യി​ൽ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്. സ്വ​ന്ത​മാ​യി കെ​ട്ടി​ട​മി​ല്ലാ​ത്ത​തി​നാ​ൽ ചെ​ർ​പ്പു​ള​ശേ​രി റോ​ഡ് ജം​ഗ്ഷ​നി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. പി​ന്നീ​ടാ​ണ് സം​സ്ഥാ​ന ബ​ജ​റ്റി​ൽ മൂ​ന്നു​കോ​ടി​രൂ​പ അ​നു​വ​ദി​ച്ച​ത്. നി​ല​വി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട കോ​ൺ​ക്രീ​റ്റിം​ഗ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്ക​യാ​ണ്.

ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന​യ്‌​ക്കു കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്. പ​ട്ടാ​മ്പി- തൃ​ത്താ​ല മേ​ഖ​ല​ക​ളി​ൽ തീ​പ്പി​ടി​ത്ത​മോ മ​റ്റ് അ​ത്യാ​ഹി​ത​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഷൊ​ർ​ണൂ​രി​ൽ​നി​ന്നോ പെ​രി​ന്ത​ൽ​മ​ണ്ണ, കു​ന്നം​കു​ളം, വ​ളാ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നോ ആ​യി​രു​ന്നു മു​മ്പ് ഫ​യ​ർ​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ൾ എ​ത്തി​യി​രു​ന്ന​ത്.

പ​ട്ടാ​മ്പി​യി​ൽ യൂ​ണി​റ്റ് ആ​രം​ഭി​ച്ചെ​ങ്കി​ലും സ്വ​ന്ത​മാ​യി കെ​ട്ടി​ട​മി​ല്ലാ​ത്ത​തു ന്യൂ​ന​ത​യാ​യി​രു​ന്നു. പ​ല​പ്പോ​ഴും റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ടേ​ണ്ട ഗ​തി​കേ​ടു​മു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ പ​ട്ടാ​മ്പി​ടൗ​ണി​ൽ​നി​ന്നും മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ലെ കൊ​ട​ലൂ​രി​ലെ വാ​ട​ക്കെ​ട്ടി​ട​ത്തി​ലാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പു​തി​യ കെ​ട്ടി​ടം വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​നു​ള്ള സൗ​ക​ര്യം, ഓ​ഫീ​സ് മു​റി​ക​ൾ, വി​ശ്ര​മ​മു​റി​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Fire Force

Recent News

Corehub Up