തലോരില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ കാര്‍.
തലോര്‍: നിര്‍ത്തിയിട്ട കാറിലിടിച്ച് നിയന്ത്രണംവിട്ട മറ്റൊരു കാര്‍ തലകീഴായി മറിഞ്ഞു. കാര്‍ യാത്രക്കാരായ നാലുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.
എറണാകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ തലോര്‍ സഹകരണ ബാങ്കിന്റെ ആംബുലന്‍സില്‍ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡിലേക്ക് കാര്‍ കയറ്റി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ വര്‍ക്ക്ഷോപ്പിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞു. അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ ഉയര്‍ത്തി മാറ്റിയിട്ട ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews Car