മണിമല: ഇൻഫന്റ് ജീസസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ 27 മുതൽ ഓഗസ്റ്റ് ഒന്നുവരെ സൗജന്യ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയ ക്യാമ്പ് നടക്കും. 27ന് രാവിലെ 9.30ന് മണിമല പഞ്ചായത്ത് പ്രസിഡന്റ് ലീത ഷാജി ക്യാന്പ് ഉദ്ഘാടനം ചെയ്യും.
ഇൻഫന്റ് ജീസസ് ആശുപത്രിയിലെ കൺസൾട്ടന്റ് ജനറൽ ആൻഡ് ലാപറോസ്കോപ്പിക് സർജൻ ഡോ.എസ്. അരുൺ ക്യാമ്പിന് നേതൃത്വം നൽകും. ശസ്ത്രക്രിയ ആവശ്യമായ രോഗികൾക്ക് വിദഗ്ധ പരിശോധന, രോഗനിർണയം, ചികിത്സാ നിർദേശങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കും. കൂടാതെ, ആവശ്യമായ രോഗികൾക്ക് ജനറൽ, ലാപ്പറോസ്കോപ്പിക് ശസ്ത്രക്രിയകൾ പ്രത്യേക ഇളവോടെ നടത്തി വരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് ലാബ് പരിശോധനകൾ, സിടി സ്കാൻ, അൾട്രാസൗണ്ട് സ്കാൻ, എക്സ്-റേ, ഇക്കോകാർഡിയോഗ്രാഫി, കളർ ഡോപ്ലർ, പൾമണറി ഫംഗ്ഷൻ ടെസ്റ്റ്, ട്രെഡ്മിൽ ടെസ്റ്റ് എന്നിവയ്ക്ക് 20 ശതമാനം ഇളവ് ലഭ്യമാക്കിയിട്ടുണ്ട്.
രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തി സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുന്നതിനും ശസ്ത്രക്രിയ ആവശ്യമായ രോഗികൾക്ക് വിദഗ്ധ സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും പൊതുജനങ്ങൾക്ക് സമഗ്രമായ ആരോഗ്യസേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി ഡയറക്ടർ ഫാ. ജോസ് പുത്തൻചിറ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ സൗജന്യ ആരോഗ്യസേവനം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി. കുന്നത്ത് അറിയിച്ചു. ഫോൺ - 04828 240240.