x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​മ​ന്യു വ​ധ​ക്കേ​സ്: കൂ​ടു​ത​ല്‍ വ​കു​പ്പ് ചേ​ര്‍​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍

വെബ് ഡെസ്ക്
Published: July 25, 2026 03:48 AM IST | Updated: July 25, 2026 03:48 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രെ ഒ​രു വ​കു​പ്പ് കൂ​ടി ചു​മ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ്രോ​സി​ക്യൂ​ഷ​ന്‍. ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 323ാം വ​കു​പ്പ് കൂ​ടി പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്ത​ണ​മെ​ന്ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് കേ​സ് കൂ​ടു​ത​ല്‍ വാ​ദം കേ​ള്‍​ക്കാ​നാ​യി 28ലേ​ക്ക് മാ​റ്റി.

ചി​ല പ്ര​തി​ക​ള്‍ സാ​ക്ഷി​ക​ളെ കൈ ​കൊ​ണ്ട് ഇ​ടി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നും ഇ​തു കൂ​ടി കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്റെ ആ​വ​ശ്യം. വി​ചാ​ര​ണ എ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​രു​തി​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ആ​വ​ശ്യം പ്രോ​സി​ക്യൂ​ഷ​ന്‍ ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ക​ളെ ഈ ​മാ​സം ആ​റി​ന് കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ച്ചി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പു​തി​യ വ​കു​പ്പ് കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള പു​തു​ക്കി​യ കു​റ്റ​പ​ത്രം വി​ചാ​ര​ണ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് പ്ര​തി​ക​ളെ വീ​ണ്ടും വാ​യി​ച്ചു കേ​ള്‍​പ്പി​ക്കേ​ണ്ടി വ​രും.

Tags : Nattuvishesham DistrictNews DeepikaNews Abhimanyu murderAbhimanyu murder

Recent News

Corehub Up