x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ള​വ​മ്പാ​ടം മാ​തൃ​കാ റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം റ​ബ​ർ​ബോ​ർ​ഡ് ചെ​യ​ർ​മാ​ന് നി​വേ​ദ​നം​ന​ൽ​കി

വെബ് ഡെസ്ക്
Published: July 25, 2026 02:29 AM IST | Updated: July 25, 2026 02:29 AM IST

സം​ഘം ഭാ​ര​വാ​ഹി​ക​ൾ റ​ബ​ർ​ബോ​ർ​ഡ് ചെ​യ​ർ​മാ​ന് നി​വേ​ദ​നം ന​ൽ​കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: ഉ​ത്പാ​ദ​ന ചെ​ല​വ് ഏ​റെ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 300 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ള​വ​മ്പാ​ടം മാ​തൃ​കാ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം ഭാ​ര​വാ​ഹി​ക​ൾ റ​ബ​ർ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഹ​രി​ക്ക് നി​വേ​ദ​നം ന​ൽ​കി. നി​ല​വി​ൽ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ണ്. റ​ബ​ർ​വി​ല അ​തി​ലും കു​റ​ഞ്ഞാ​ൽ ക​ർ​ഷ​ക​നു​ണ്ടാ​കു​ന്ന ന​ഷ്ടം റ​ബ​ർ പ്രൊ​ഡ​ക്‌ഷ​ൻ ഇ​ൻ​സ​ന്‍റീ​വ് സ്കീം​വ​ഴി സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ട്.

എ​ന്നാ​ൽ ടാ​പ്പിം​ഗ് കൂ​ലി, രാ​സ​വ​ളം എ​ന്നി​വ​യി​ലെ വ​ർ​ധ​ന​വ്, തോ​ട്ട​ങ്ങ​ളു​ടെ ഭീ​മ​മാ​യ പ​രി​ച​ര​ണ ചെ​ല​വ് തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ത്താ​ൽ നി​ല​വി​ലെ വി​ല ന​ന്നേ അ​പ​ര്യാ​പ്ത​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നൊ​പ്പം കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് 50 രൂ​പ​കൂ​ടി ന​ൽ​കി താ​ങ്ങു​വി​ല 300 രൂ​പ​യാ​ക്കി ഉ​യ​ർ​ത്താ​ൻ റ​ബ​ർ ബോ​ർ​ഡ് ഇ​ട​പെട​ണം. 2023 -24 വ​ർ​ഷം റെ​യി​ൻ ഗാ​ർ​ഡിം​ഗി​ന് ഹെ​ക്ട​റി​ന് 5,000 രൂ​പ​യും സ്പ്രേ​യിം​ഗി​ന് 7,500 രൂ​പ​യും ധ​ന​സ​ഹാ​യം ബോ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും 4,000 രൂ​പ വീ​തം മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്.

ഇ​തി​നെ​തി​രേ എ​ട്ട് ആ​ർ​പി​എ​സു​ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ബോ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ബാ​ക്കി തു​ക തി​രി​ച്ചു ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഈ ​ഉ​ത്ത​ര​വി​ന്‍റെ ആ​നു​കൂ​ല്യം എ​ല്ലാ റ​ബ​ർ​ഉ​ത്പാ​ദ​ക സം​ഘ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കും ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ബു, ഡ​യ​റ​ക്ട​ർ ഡെ​ന്നി തെ​ങ്ങും​പ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റ​ബ​ർ​ക​ർ​ഷ​ക​ർ ചെ​യ​ർ​മാ​നു നി​വേ​ദ​നം ന​ൽ​കി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews Rubber

Recent News

Corehub Up