അറസ്റ്റിലായ പ്രതികൾ
നേമം: കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അച്ഛനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ രണ്ട് മക്കളെ നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തു.
തമിഴ്നാട് തിരുനെൽവേലി ജില്ലയിൽ സുബ്ബയ്യാപുരം തേവർക്കുളം പിള്ളയാർ കോവിൽ സ്ട്രീറ്റ് മേൽ വിലാസമുള്ള കരകുളം ഏണിക്കര വില്ലേജ് ഓഫീസിനു സമീപം ശ്രീപാദത്തിൽ ശിവകുമാർ (29), ഹരികൃഷ് ണൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 26 നാണു മൂന്നു മക്കൾ ചേർന്നു നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വള്ളംകെട്ടുവിള ഭാഗത്ത് സ്ക്രാപ്പ് ഷോപ്പ് നടത്തുന്ന മുരുകനെ (55) സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ പുലർച്ചെ ഷോപ്പിലെത്തി വെട്ടിപ്പരിക്കേല്പിച്ചത്. പ്രതികളുടെ പിതാവാണ് മുരുകൻ. സംഭവത്തിനുശേഷം പ്രതികൾ ഒളിവിലായിരുന്നു. ഒരു മകൾ കൂടി കേസിൽ പ്രതിയാണ്. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ പിടിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews arrested