സിസ്റ്റർ മരിയ സെലിൻ
എരുമപ്പെട്ടി: കുണ്ടന്നൂർ ഇടവകാംഗമായ ധന്യ സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ 69ാം ചരമവാർഷികം കുണ്ടന്നൂർ കർമലമാത പള്ളിയിൽ വിവിധ പരിപാടികളോടെ നാളെ ആചരിക്കും. വൈകീട്ട് 5.30ന് വികാരി ഫാ. ജിജോ മുരിങ്ങാത്തേരിയുടെ കാർമികത്വത്തിൽ അനുസ്മരണ ദിവ്യബലി, ജന്മഗൃഹത്തിലേക്ക് റാലി, തുടർന്ന് ഏദൻ മണ്ഡപത്തിൽ ശ്രാദ്ധ ഊട്ട് എന്നിവ നടക്കുമെന്ന് ജനറൽ കൺവീനർ പി.എ. ഷാജി അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Death anniversary