Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini Cooper Accident

നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ടം; പ്ര​തി​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം 

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ മി​നി കൂ​പ്പ​ർ കാ​റി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി സു​ഹൈ​ൽ സ​ജീ​വി​നെ നേ​രെ കൈ​യേ​റ്റ ശ്ര​മം. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ഒ​രു സം​ഘം യു​വാ​ക്ക​ൾ ഇ​യാ​ളെ മ​ർ​ദി​ച്ച​ത്. പി​ന്നാ​ലെ പൊ​ലി​സ് സു​ഹൈ​ലി​നെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി.

സു​ഹൈ​ലി​ന്‍റെ ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യ അ​ള​വി​ൽ മ​ദ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ഇ​യാ​ൾ മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നോ​യെ​ന്നും പൊ​ലി​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. അ​പ​ക​ട​ത്തി​ന് മു​മ്പ് ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ മൂ​ന്ന് ബാ​റു​ക​ളി​ലും ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലും ക​യ​റി ഇ​യാ​ൾ മ​ദ്യ​പി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ പൊ​ലി​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സു​ഹൈ​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ സു​ഹൃ​ത്തി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യാ​ണ് സു​ഹൈ​ൽ സ​ജീ​വ് നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ശേ​ഷം വാ​ഹ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ നാ​ട്ടു​കാ​രോ​ടും ത​ട്ടി​ക്ക​യ​റി​യ​താ​യി പ​റ​യു​ന്നു.

സു​ഹൈ​ൽ ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ച് മ​രി​ച്ച വ​യ​നാ​ട് മ​ട​ക്കി​മ​ല സ്വ​ദേ​ശി ദേ​വി​ക (21), പാ​ല​ക്കാ​ട് സ്വ​ദേ​ശി ഗോ​പി​ക (22), മം​ഗ​ളൂ​രു സ്വ​ദേ​ശി ഇ​ജാ​സ് (21) എ​ന്നി​വ​രു​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.സം​ഭ​വ​ത്തി​ൽ സു​ഹൈ​ൽ സ​ജീ​വി​നെ​തി​രെ ന​ര​ഹ​ത്യ​യ്ക്കാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up