കൊച്ചി: മൂവ്മെന്റ് പെര്‍മിറ്റ് ലഭിക്കാന്‍ റോയല്‍റ്റി മുന്‍കൂര്‍ അടയ്ക്കണമെന്നു ക്വാറികളെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. മുന്‍കൂര്‍ റോയല്‍റ്റി നിര്‍ദേശം ചോദ്യം ചെയ്തു ചെറുകിട കരിങ്കല്‍ ക്വാറി ഓണേഴ്സ് അസോസിയേഷനടക്കം നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
മുന്‍കൂര്‍ റോയല്‍റ്റിയുമായി ബന്ധപ്പെട്ട് ഡിവിഷന് ബെഞ്ച് മുമ്പ് പുറപ്പെടുവിച്ച വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലബാര്‍ മേഖലയിലെ ക്വാറികള്‍ക്കും ഇതു ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജികള്‍ 25ന് പരിഗണിക്കാന്‍ മാറ്റി.