Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohammed Riyas

മാ​സ​പ്പ​ടി കേ​സ്; സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ്

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി കേ​സി​ലെ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് ഇ​ഡി. സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗം നി​ഖി​ലി​ന്‍റെ ഫ്ലാ​റ്റി​ല​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ ന​ന്ദു​ലാ​ലി​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ എ​ട്ട് ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് കോ​ഴി​ക്കോ​ട് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ലേ​ക്കാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​ടി​പി​സി ഡെ​സ്റ്റി​നേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ന​ന്ദു​ലാ​ൽ, സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും സൊ​ലൈ​സ് ക​മ്പ​നി ഉ​ട​മ​യു​മാ​യ നി​ഖി​ൽ, ഷൈ​ജ​ൽ, ഫൈ​ജാ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

എ​ക്സാ​ലോ​ജി​ക്കി​ൽ​നി​ന്ന് പ​ണം പു​റ​ത്തേ​ക്ക് പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും മ​റ്റ് വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നി​ഖി​ൽ ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

നി​ല​വി​ൽ ബി​സി​ന​സ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ഖി​ൽ സൊ​ലൈ​സ് ക​മ്പ​നി​യു​ടെ ഉ​ട​മ​യാ​ണ്. വീ​ണ​യു​ടെ ഡ​യ​റി​യി​ൽ​നി​ന്നാ​ണ് നി​ഖി​ലി​ന്‍റെ​യും മ​റ്റ് മൂ​ന്ന് പേ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ഇ​ഡി​ക്ക് ല​ഭി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. ഇ​വ​ർ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് വീ​ണ ന​ൽ​കി​യ മൊ​ഴി​യി​ലു​ണ്ട്.

 

Latest News

Corehub Up