Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohanan Kunnummal

വ​ന്ദേ​മാ​ത​ര​ത്തെ എ​തി​ർ​ക്കു​ന്ന​വ​ർ അ​മ്മ​യാ​രാ​ണെ​ന്ന് അ​റി​യാ​ത്ത​വ​ർ; കേ​ര​ള വി​സി വീ​ണ്ടും ആ​ർ​എ​സ്എ​സ് വേ​ദി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​മാ​ത​ര​ത്തെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ വീ​ണ്ടും ആ​ർ​എ​സ്എ​സ് വേ​ദി​യി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ. തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ണി​വി​ള​യി​ൽ ആ​ർ​എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ച സ​ങ്ക​ൽ​പ് 2026 യു​വ​സം​ഗ​മം പ​രി​പാ​ടി​യി​ലാ​ണ് വി​സി പ​ങ്കെ​ടു​ത്ത​ത്.
പ​രി​പാ​ടി​യി​ൽ വ​ന്ദേ​മാ​ത​രം പാ​ടു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ ന​ട​ത്തി​യ​ത്.

അ​മ്മ​യാ​രാ​ണെ​ന്ന് അ​റി​യാ​ത്ത​വ​രാ​ണ് വ​ന്ദേ​മാ​ത​ര​ത്തെ എ​തി​ർ​ക്കു​ന്ന​ത്. അ​മ്മ എ​ന്താ​ണെ​ന്ന് അ​റി​യു​ന്ന​വ​ർ വ​ന്ദേ​മാ​ത​രം എ​പ്പോ​ഴും പാ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത വി​സി വേ​ദി​യി​ലെ ഭാ​ര​താം​ബ​യു​ടെ ചി​ത്ര​ത്തി​ന് മു​ന്നി​ൽ ദീ​പം തെ​ളി​യി​ക്കു​ക​യും ചെ​യ്തു. ലോ​ക​ത്തി​ലെ 60 ശ​ത​മാ​നം മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് ഇ​ന്ത്യ​യാ​ണെ​ന്നും സാ​യി​പ്പി​ന് മ​രു​ന്ന് വേ​ണ​മെ​ങ്കി​ൽ ഇ​ന്ത്യ നി​ർ​മി​ക്ക​ണ​മെ​ന്ന അ​വ​സ്ഥയെത്തി.​

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം കൊ​ണ്ട് വ​ന്ന​ത് കു​ഞ്ഞു നാ​ൾ മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം കൊ​ടു​ക്കാ​നാ​ണ്. സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ ​മാ​റ്റം കേ​ര​ള​ത്തി​ലും ഉ​ണ്ടാ​കും. പി​എ​സ്‍​സി പ​രീ​ക്ഷ എ​ഴു​തി ജോ​ലി കി​ട്ട​ണ​മെ​ങ്കി​ൽ വേ​റെ കു​റ​ച്ച് കാ​ര്യ​ങ്ങ​ൾ കൂ​ടി ചെ​യ്യ​ണം.

ക​ഴി​ഞ്ഞ ന​ല്ല കാ​ല​ത്തേ​ക്ക് ന​മ്മ​ൾ തി​രി​ച്ച് പോ​വു​ക​യാ​ണ്. ചി​ല ക​ള്ള​ന്മാ​ർ അ​ത് വ​ന്നു കൊ​ള്ള​യ​ടി​ച്ചു. അ​വ​ർ​ക്ക് കൂ​ട്ടു നി​ന്ന​ത് ആ​രാ​ണ് എ​ന്ന് ന​മ്മു​ക്ക് അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ന്ദേ മാ​ത​രം പ​രാ​മ​ർ​ശി​ച്ചാ​ണ് വി​സി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​സി പ​ങ്കെ​ടു​ത്ത​ത്  രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

Latest News

Corehub Up