Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monsoon Tourism

Idukki

മ​ണ്‍​സൂ​ണ്‍ ടൂ​റി​സം: മ​ഞ്ഞും ത​ണു​പ്പും ആ​സ്വ​ദി​ച്ച് സ​ഞ്ചാ​രി​ക​ള്‍

തൊ​ടു​പു​ഴ: മ​ഞ്ഞും ത​ണു​പ്പും മ​ഴ​ക്കാ​ല കാ​ഴ്ച​ക​ളും ആ​സ്വ​ദി​ക്കാ​ന്‍ ജി​ല്ല​യി​ലേ​ക്കു സ​ന്ദ​ര്‍​ശ​ക​രു​ടെ ഒ​ഴു​ക്ക്. മ​ല​നി​ര​ക​ളെ മ​നോ​ഹ​ര​ക്കു​ന്ന ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞും പെ​യ്യാ​ന്‍ വെ​മ്പി​നി​ല്‍​ക്കു​ന്ന കാ​ര്‍​മേ​ഘ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ ആ​രു​ടെ​യും മ​ന​സി​ന് കു​ളി​ര്‍​മ​യേ​കു​ന്ന മ​ഴ​ക്കാ​ല കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​നാ​ണ് കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മൂ​ന്നാ​റി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വി​ടേ​ക്കു സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തും നീ​ക്കി​യ​തോ​ടെ മൂ​ന്നാ​റി​ലേ​ക്കു കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തിത്തു​ട​ങ്ങി. വാ​ഗ​മ​ണ്ണി​ലും വ​ലി​യ തോ​തി​ലാ​ണ് സ​ന്ദ​ര്‍​ശ​ക​രെ​ത്തു​ന്ന​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി വാ​ഗ​മ​ണ്‍, രാ​മ​ക്ക​ല്‍​മേ​ട് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളില്‍ വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ മാ​സ​വും ജി​ല്ല​യി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 2,34,673 പേ​രാ​ണ് ജി​ല്ല​യി​ലെ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ത്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ പേ​രും സ​ന്ദ​ര്‍​ശി​ച്ച​ത്. വാ​ഗ​മ​ണ്‍ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ണ്. മൊ​ട്ട​ക്കു​ന്ന് 68,762 പേ​രും സാ​ഹ​സി​ക പാ​ര്‍​ക്ക് 51,498 പേ​രും സ​ന്ദ​ര്‍​ശി​ച്ചു. മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ 55,686 പേ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍ എ​ത്തി​യ​ത് 8,512 സ​ന്ദ​ര്‍​ശ​ക​രാ​ണ്. പാ​ഞ്ചാ​ലി​മേ​ട്-17,567, ഹി​ല്‍​വ്യു പാ​ര്‍​ക്ക് -7,200, ആ​മ​പ്പാ​റ-2,818, എ​സ്എ​ന്‍ പു​രം-19,318, അ​രു​വി​ക്കു​ഴി-1,911, ഇ​ടു​ക്കി പാ​ര്‍​ക്ക് -632, മൂ​ന്നാ​ര്‍ പാ​ര്‍​ക്ക് -769 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​വ​രു​ടെ ക​ണ​ക്ക്.

മ​ഴ​യും മ​ഞ്ഞും ചേ​ര്‍​ന്ന് ഒ​രു​ക്കു​ന്ന കു​ളി​ര്‍​മ ആ​സ്വ​ദി​ക്കാ​ന്‍ ഈ ​മാ​സ​വും കൂ​ടു​ത​ല്‍ പേ​ര്‍ ജി​ല്ല​യി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ് ഡി​ടി​പി​സി​യു​ടെ​യും ടൂ​റി​സം സം​രം​ഭ​ക​രു​ടെ​യും പ്ര​തീ​ക്ഷ.

മൂ​ന്നാ​ര്‍, വാ​ഗ​മ​ണ്‍ എ​ന്നി​വി​ട​ങ്ങളിലെ റി​സോ​ര്‍​ട്ടു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ഹോം ​സ്‌​റ്റേ​ക​ള്‍ എ​ന്നി​വ​യ്ക്കു മ​ണ്‍​സൂ​ണ്‍ കാ​ലം ഏ​റെ പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍​കു​ന്ന സ​മ​യ​മാ​ണ്. കൂ​ടു​ത​ല്‍ റി​സോ​ര്‍​ട്ടു​ക​ളി​ലും ഹോം ​സ്‌​റ്റേ​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ മു​ന്‍​കൂ​ര്‍ ബു​ക്കിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്.

ഓ​ഫ് റോ​ഡ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും മ​ണ്‍​സൂ​ണ്‍ കാ​ലം ചാ​ക​ര​യാ​ണ്. വാ​ഗ​മ​ണ്ണി​ലും മൂ​ന്നാ​റി​ലു​മെ​ല്ലാം നൂ​റു ക​ണ​ക്കി​ന് ഓ​ഫ് റോ​ഡ് ഡ്രൈ​വ​ര്‍​മാ​രാ​ണ് സ​ന്ദ​ര്‍​ശ​ക​രെ ക​യ​റ്റി ചീ​റി​പ്പാ​യു​ന്ന​ത്.

മ​ഞ്ഞു​മൂ​ടി​ക്കി​ട​ക്കു​ന്ന മ​ല​നി​ര​ക​ളി​ലേ​ക്ക് ഓ​ഫ് റോ​ഡ് യാ​ത്ര പു​ത്ത​ന്‍ അ​നു​ഭ​വ​മാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പാ​ത​ക​ളി​ലൂ​ടെ​യു​ള്ള ഓ​ഫ് റോ​ഡ് യാ​ത്ര ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
മൂ​ന്നാ​റും വാ​ഗ​മ​ണ്ണും തേ​ക്ക​ടി​യും കൂ​ടാ​തെ മ​ഴ​ക്കാ​ല​ത്ത് സ​ഞ്ചാ​രി​ക​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന മ​റ്റി​ട​ങ്ങ​ളി​ലും ത​ണു​ത്ത കാ​ലാ​വ​സ്ഥ ആ​സ്വ​ദി​ക്കാ​ന്‍ സ​ന്ദ​ര്‍​ശ​ക​രെ​ത്തു​ന്നു​ണ്ട്.
മ​ഞ്ഞു​മൂ​ടി​യ രാ​മ​ക്ക​ല്‍​മേ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഒ​ട്ടേ​റെ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ കാ​ല്‍​വ​രി​മൗ​ണ്ട്, അ​ഞ്ചു​രു​ളി, പ​രു​ന്തും​പാ​റ, തൊ​മ്മ​ന്‍​കു​ത്ത്, ആ​ന​യാ​ടി​കു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശ​ക തി​ര​ക്കു​ണ്ട്.

Latest News

Corehub Up