Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Montana

ഭൂമിയിലെ കൊടും ഭീകരൻ ദിനോസറിന്‍റെയും മനുഷ്യന്‍റെയും 'ശരീരതാപനില' തമ്മിൽ എന്താണ് സാമ്യം?

ഭൂ​മി​യി​ൽ ജീ​വി​ച്ചി​രു​ന്ന​തി​ൽ ഏ​റ്റ​വും ഭീ​ക​ര​നാ​യ ഇ​ര​പി​ടി​യ​ൻ ജീ​വി​ക​ളി​ലൊ​ന്നാ​യ ടൈ​റ​നോ​സോ​റ​സ് റെ​ക്സി​ന്‍റെ (ടി ​റെ​ക്സ്) ശ​രീ​ര​താ​പ​നി​ല തിട്ടപ്പെടുത്തി ഗവേഷകർ. കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷക​സംഘമാണ് ടി റെക്സിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലിനു പിന്നിൽ. ക്രൂരനായ വേട്ടക്കാരന്‍റെ ശ​രീ​ര​താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് (97 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ്) ആ​യി​രു​ന്നുവത്രെ! ഇ​തു മ​നു​ഷ്യ​രു​ടെ ശ​രീ​ര​താ​പ​നി​ല​യോ​ടു വ​ള​രെ അ​ടു​ത്തനി​ൽ​ക്കു​ന്നതാണ്. 'സ​യ​ൻ​സ് അ​ഡ്വാ​ൻ​സ​സ്' എ​ന്ന ജേ​ണ​ലി​ലാ​ണു ഗ​വേ​ഷ​ണ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദിനോസറുകൾ ത​ണു​ത്ത ര​ക്ത​മു​ള്ള​വയായിരുന്നുവെന്നാണു ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എ​ന്നാ​ൽ ടി ​റെ​ക്സു​ക​ൾ ഉ​ഷ്ണ​ര​ക്ത​മു​ള്ള​വ ആ​യി​രു​ന്നുവെന്ന വാ​ദ​ത്തി​നു ബ​ല​മേ​കു​ന്ന​താ​ണു പു​തി​യ ക​ണ്ടെ​ത്ത​ൽ. ടി ​റെ​ക്സി​ന്‍റെ പ​ല്ലു​ക​ളി​ലെ ഇ​നാ​മ​ലിന്‍റെ രാസഘടന പ​രി​ശോ​ധി​ച്ചാ​ണു ഗ​വേ​ഷ​ക​ർ ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. ഇ​നാ​മ​ലി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​ബ​ൺ, ഓ​ക്സി​ജ​ൻ ഐ​സോ​ടോ​പ്പു​ക​ളുടെ നിക്ഷേപം താ​പ​നി​ല​യ്ക്ക​നു​സ​രി​ച്ചു വ്യ​ത്യാ​സ​പ്പെ​ടു​ന്നു. ഇ​തി​നെ ഒ​രു പ്ര​കൃ​തി​ദ​ത്ത തെ​ർ​മോ​മീ​റ്റ​ർ പോ​ലെ ഉ​പ​യോ​ഗി​ച്ചാ​ണു ശാ​സ്ത്ര​ജ്ഞ​ർ കൃ​ത്യ​മാ​യ താ​പ​നി​ല ക​ണ​ക്കാ​ക്കി​യ​ത്.

ഗവേഷകസംഘം ​ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഈ ​സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​തി​ലൂ​ടെ ഫോ​സി​ലു​ക​ളി​ൽനി​ന്നു വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ലു​ള്ള സാ​മ്പി​ളു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചു പ​ഠ​നം ന​ട​ത്താ​ൻ സാ​ധി​ച്ചു. 2003-ൽ ​മൊ​ണ്ടാ​ന​യി​ൽനിന്നു ക​ണ്ടെ​ത്തി​യ​തും കാര്യമായ നാശം സംഭവിക്കാത്തതുമായ ടി ​റെ​ക്സി​ന്‍റെ പ​ല്ലു​ക​ളാ​ണു പഠനത്തിനായി ഉപയോഗിച്ചത്.

ശ​രീ​ര​താ​പ​നി​ല ഉ​യ​ർ​ന്ന​താ​യ​തു​കൊ​ണ്ട് ടി ​റെ​ക്സു​ക​ൾ​ക്കു കൂ​ടു​ത​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​മാ​യി​രു​ന്നി​രി​ക്ക​ണം. മ​ന്ദ​ഗ​തി​യി​ൽ നീ​ങ്ങു​ന്ന ജീ​വി​യാ​കാ​തെ, സ​ജീ​വ​മാ​യി ഇ​ര​പി​ടി​ക്കാ​നും ദീ​ർ​ഘ​ദൂ​രം സ​ഞ്ച​രി​ക്കാ​നും ഇ​വ​യ്ക്കു സാ​ധി​ച്ചി​രു​ന്നുവെന്നു ​ക​ണ്ടെ​ത്ത​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​ക​ദേ​ശം 6.6 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ക്രെ​റ്റേ​ഷ്യ​സ് കാ​ല​ഘ​ട്ട​ത്തിന്‍റെ അ​വ​സാ​ന​ത്തി​ലാ​ണ് ടി ​റെ​ക്സു​ക​ൾ ജീ​വി​ച്ചി​രു​ന്ന​ത്.

 

Latest News

Corehub Up