Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MoonLiving

മനുഷ്യൻ ഇനി ചന്ദ്രനിലും താമസിക്കും; 2030-ൽ, അടുത്ത ലക്ഷ്യം ചൊ​വ്വ

ഭൂമിയുടെ ഉപരിതലത്തിൽനിന്നു മനുഷ്യൻ വിസ്മയത്തോടെ നോക്കിനിന്ന വെണ്ണക്കൽ ശോഭയുള്ള ആകാശഗോളം. കഥകളിലെയും പാട്ടുകളിലെയും വിസ്മയചാരുതയാർന്ന അമ്പിളിമാമൻ. ആ അമ്പിളിമാമന്‍റെ മടിത്തട്ടിൽ മനുഷ്യൻ താമസിക്കാനൊരുങ്ങുന്നു. അ​പ്പോ​ളോ ദൗ​ത്യ​ത്തിനുശേഷം, അ​ര​നൂ​റ്റാ​ണ്ടു പിന്നിടുമ്പോൾ ശാസ്ത്രലോകം അതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണു മനുഷ്യചരിത്രത്തിലെ സുപ്രധാന ദൗത്യത്തിനു പിന്നിൽ.

 

ച​ന്ദ്രന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍ മ​നു​ഷ്യനു സ്ഥി​ര​മാ​യ താ​വ​ളം നി​ര്‍മിക്കാ​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​യാണ് നാസ തയാറാക്കിയിരിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. ച​ന്ദ്രന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ന് (South Pole) സ​മീ​പ​ത്താണ് ​താ​വ​ളം സ്ഥാ​പി​ക്കു​ക. മ​നു​ഷ്യ​നെ ഭൂ​മി​ക്ക് പു​റ​ത്തു​ള്ള മ​റ്റു ഗ്ര​ഹ​ങ്ങ​ളി​ലേ​ക്കു കൂ​ടി എ​ത്തി​ക്കു​ക എ​ന്ന ദീ​ര്‍​ഘ​കാ​ല ല​ക്ഷ്യ​ത്തിന്‍റെ ഭാ​ഗ​മാ​യാ​ണ് നാ​സ ഈ ​പ​ദ്ധ​തി വിഭാവനം ചെയ്തിരിക്കുന്നത്.

പ്രാ​ഥ​മി​ക ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ഈ വർഷം ​റോ​ബോ​ട്ടി​ക് ദൗ​ത്യ​ങ്ങ​ള്‍ ച​ന്ദ്ര​നി​ലെ​ത്തി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വിശദമായി പ​രി​ശോ​ധി​ക്കുകയും വലിയ പഠനങ്ങൾ നടത്തുകയും ചെയ്യും. 2027-ല്‍ ​ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന ആ​ര്‍​ട്ടെ​മി​സ് III ദൗ​ത്യ​ത്തി​ലൂ​ടെ വാ​ണി​ജ്യ ലാ​ന്‍​ഡ​റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ച​ന്ദ്ര​നി​ല്‍ എ​ത്തി​ക്കും. 2028-ല്‍ ​പ്ര​തീ​ക്ഷി​ക്കു​ന്ന ആ​ര്‍​ട്ടെ​മി​സ് IV ദൗ​ത്യ​ത്തി​ൽ യാ​ത്രി​ക​രെ ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍ വീ​ണ്ടും ഇ​റ​ക്കു​ക​യും സ്ഥി​രതാ​വ​ളം ലക്ഷ്യമിട്ട് തറക്കല്ലിടുകയും ചെയ്യും.

2030-ൽ മനുഷ്യൻ താമസം തുടങ്ങും
2030-ക​ളോ​ടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ര്‍​ക്ക് ച​ന്ദ്ര​നി​ലെ ഈ ​ക്യാമ്പി​ല്‍ താ​മ​സി​ച്ച് ഗ​വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​നുള്ള സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ. ച​ന്ദ്രന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ വ​ലി​യ അ​ള​വി​ല്‍ മ​ഞ്ഞു​രൂ​പ​ത്തി​ല്‍ ജ​ല സാ​ന്നി​ധ്യ​മു​ണ്ടെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത്. ഇതു ഖ​ന​നം ചെ​യ്‌​തെ​ടു​ക്കു​ക എ​ന്ന​താ​ണ് നാ​സ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്.

ബഹിരാകാശയാ​ത്രി​ക​ര്‍​ക്കു കു​ടി​ക്കാ​നു​ള്ള വെ​ള്ളം, ശ്വ​സി​ക്കാ​നു​ള്ള ഓ​ക്‌​സി​ജ​ന്‍, ഹൈ​ഡ്ര​ജ​ന്‍ വേ​ര്‍​തി​രി​ച്ചെ​ടു​ത്ത് റോ​ക്ക​റ്റ് ഇ​ന്ധ​നം ഉത്പാദിപ്പിക്കുക തുടങ്ങിയവയും നാസ ലക്ഷ്യമിടുന്നു. ഭൂ​മി​യി​ല്‍നി​ന്നു വി​ഭ​വ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നു പ​ക​രം ച​ന്ദ്ര​നി​ലെ സ്വാ​ഭാ​വി​ക വി​ഭ​വ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജീ​വി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ക്ക​ളരിയായി മാറ്റുകയാണ് നാസയുടെ ലക്ഷ്യം. മാത്രമല്ല, ചന്ദ്രനിൽ ഉത്പാദിപ്പിക്കുന്ന ഇ​ന്ധ​നം ഭാ​വിയിൽ ചൊ​വ്വാ ദൗ​ത്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗപ്പെടുത്താനും നാസ ലക്ഷ്യമിടുന്നു.

ഇനി ല​ക്ഷ്യം ചൊ​വ്വ, ജീ​വന്‍റെ തെ​ളി​വു​ക​ള്‍ തേടും
ച​ന്ദ്ര​നി​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ പൂ​ര്‍​ണ​മാ​യി വി​ക​സി​പ്പി​ച്ച ശേ​ഷം, അടുത്തഘട്ടമായി മ​നു​ഷ്യ​നെ ചൊ​വ്വ​യി​ലിറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ചൊ​വ്വ​യി​ല്‍ ജീ​വ​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രുന്നോ എന്ന അന്വേഷണങ്ങൾക്ക് അ​വി​ടെനിന്നു ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ള്‍ പരിശോധിച്ച് കൃത്യത വരുത്താനാകുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.

Latest News

Corehub Up