Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mother

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൻ അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നോ​പ്പം ക​ഴി​ഞ്ഞ​ത് നാ​ല് ദി​വ​സ​ത്തോ​ളം

മാ​ങ്ങാ​നം: നാ​ലു​ദി​വ​സം മു​ൻ​പ് മ​രി​ച്ച അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നു മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൻ കാ​വ​ലി​രു​ന്നു. മാ​ങ്ങാ​നം താ​മ​ര​ശ്ശേ​രി അ​മ്പ​ല​ത്തി​നു സ​മീ​പം പ​രേ​ത​നാ​യ പി.​ഐ. ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ കെ.​കെ. ഭാ​നു​മ​തി (80) യു​ടെ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ലാ​ണ് മ​ക​ൻ പ്ര​വീ​ൺ കാ​വ​ലി​രു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി വീ​ടി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ഭാ​നു​മ​തി​യെ ക​ണ്ടെ​ത്തി​യ​ത്.

കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന ഭാ​നു​മ​തി​യു​ടെ ഭ​ർ​ത്താ​വ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് അ​മ്മ​യും മ​ക​നും മാ​ത്ര​മാ​യി​രു​ന്നു താ​മ​സം.

പ്ര​വീ​ണി​നെ പോ​ലീ​സ് പു​തു​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തു​ള്ള ബ​ന്ധു​ക്ക​ളു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Kerala

മ​ല​പ്പു​റ​ത്ത് അ​മ്മ​യും ര​ണ്ട് മ​ക്ക​ളും മു​ങ്ങി മ​രി​ച്ചു

മ​ല​പ്പു​റം: കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും ര​ണ്ട് മ​ക്ക​ളും മു​ങ്ങി മ​രി​ച്ചു. ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​രം മ​ല​പ്പു​റം പ​റ​പ്പൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സൈ​ന​ബ (50), ഫാ​ത്തി​മ (16), ആ​ഷി​ഖ് (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​റ​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ താ​ഴേ​ക്കാ​ട്ടു​കു​ള​ത്തെ കു​ള​ത്തി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​റ്റ് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കൂ​ടി ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

 

Kerala

ടി​പ്പ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; അ​മ്മ​യ്ക്കും കു​ഞ്ഞി​നും ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: ടി​പ്പ​ർ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ​യും മ​ക​ളും മ​രി​ച്ചു. ഒ​റ്റ​പ്പാ​ലം ല​ക്കി​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ​ക്കോ​ട് സ്വ​ദേ​ശി ശ​ര​ണ്യ മ​ക​ൾ ആ​ദി​ശ്രീ (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന മോ​ഹ​ൻ​ദാ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നി​ൽ നി​ന്നു വ​ന്ന ടി​പ്പ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ശ​ര​ണ്യ​യു​ടെ​യും ആ​ദി​ശ്രീ​യു​ടെ​യും ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​ൻ ത​ന്നെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വം: പി​താ​വി​ൽ​നി​ന്ന് ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും

കൊ​ച്ചി: നാ​ല് വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ പി​താ​വി​ല്‍ നി​ന്ന് ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും. സം​ഭ​വ​ത്തി​ല്‍ മ​ര​ട് കാ​ട്ടി​ത്ത​റ സ്വ​ദേ​ശി​യാ​യ 30 കാ​രി​യെ ഇ​ന്ന​ലെ മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

നാ​ലു​വ​യ​സു​കാ​രി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ള്‍​പ്പെ​ടെ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സം മു​ന്‍​പാ​ണ് പൊ​ള​ള​ലേ​ല്‍​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ പ​രി​ക്ക് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​ധ്യാ​പ​ക​ര്‍ വി​വ​രം ചോ​ദി​ച്ച​പ്പോ​ഴാ​ണ് സ്ഥി​ര​മാ​യി അ​മ്മ ത​ന്നെ അ​ടി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് കു​ട്ടി അ​ധ്യാ​പ​ക​രോ​ടു പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

അ​മ്മ കു​ട്ടി​യെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്നും മൂ​ത്ത കു​ട്ടി​യെ​യും ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

പോ​ലീ​സി​ന്‍റെ​യും ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും കു​ട്ടി​ക​ളെ വി​ട്ടു​ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മു​ണ്ടാ​കു​ക.

Kerala

നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ചു, സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടെ പ​രി​ക്ക്; അ​മ്മ അ​റ​സ്റ്റി​ൽ

കൊ​ച്ചി: നാ​ലു​വ​യ​സു​കാ​രി​യെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ അ​റ​സ്റ്റി​ൽ. കൊ​ച്ചി മ​ര​ട് കാ​ട്ടി​ത്ത​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്കൂ‌​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​മ്മ കു​ട്ടി​യെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടെ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. അ​മ്മ ത​ന്നെ സ്ഥി​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​മെ​ന്ന് കു​ട്ടി അ​ധ്യാ​പ​ക​രോ​ടു പ​റ​ഞ്ഞി​രു​ന്നു.

Kerala

അ​മ്മ​യെ​യും മ​ക​നെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തൃ​ശൂ​ർ: അ​മ്മ​യെ​യും മ​ക​നെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തൃ​ശൂ​ർ ശ്രീ​നാ​രാ​യ​ണ​പു​ര​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചെ​ന്തെ​ങ്ങ് ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ വ​ന​ജ (61) വി​ജേ​ഷ് (38) എ​ന്നി​വ​രെ​യ​ണ് വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്. വീ​ട്ടി​ൽ അ​മ്മ​യും മ​ക​നും മാ​ത്ര​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

ഗൃ​ഹ​നാ​ഥ​ൻ മോ​ഹ​ന​ൻ നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.​വ​ന​ജ​യ്ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

 

Kerala

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മാ​താ​വ് എ​ൻ. ദേ​വ​കി​യ​മ്മ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മാ​താ​വ് എ​ന്‍. ദേ​വ​കി​യ​മ്മ (91) അ​ന്ത​രി​ച്ചു. ചെ​ന്നി​ത്ത​ല തൃ​പ്പ​രു​ന്തു​റ കോ​ട്ടൂ​ര്‍ കി​ഴ​ക്കേ​തി​ല്‍ പ​രേ​ത​നാ​യ വി. ​രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ (ചെ​ന്നി​ത്ത​ല മ​ഹാ​ത്മാ ഹൈ​സ്‌​കൂ​ള്‍ മു​ന്‍ മാ​നേ​ജ​ര്‍, അ​ധ്യാ​പ​ക​ന്‍) ഭാ​ര്യ​യും മു​ന്‍ ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു.

മ​റ്റു മ​ക്ക​ൾ: കെ.​ആ​ർ.​രാ​ജ​ൻ (ചെ​ന്നി​ത്ത​ല മ​ഹാ​ത്മാ ഹൈ​സ്കൂ​ൾ മു​ൻ മാ​നേ​ജ​ർ), കെ.​ആ​ർ.​വി​ജ​യ​ല​ക്ഷ്മി (റി​ട്ട. ഗ​വ. അ​ധ്യാ​പി​ക), കെ.​ആ​ർ.​പ്ര​സാ​ദ് (റി​ട്ട. ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്സ്).

മ​രു​മ​ക്ക​ൾ: അ​നി​താ ര​മേ​ശ് (റി​ട്ട. ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി), ശ്രീ​ജ​യ (റി​ട്ട. അ​ഡീ​ഷ​ണ​ൽ ര​ജി​സ്ട്രാ​ർ, കോ- ​ഓ​പ്പ​റേ​റ്റീ​വ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), പ​രേ​ത​നാ​യ സി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ (റി​ട്ട. ഡി​സ്ട്രി​ക്ട് യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ, നെ​ഹ്റു കേ​ന്ദ്ര), അ​മ്പി​ളി എ​സ്. പ്ര​സാ​ദ് (റി​ട്ട. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ആ​കാ​ശ​വാ​ണി).

കൊ​ച്ചു​മ​ക്ക​ൾ: ഡോ ​രോ​ഹി​ത് ചെ​ന്നി​ത്ത​ല (മൂ​കാം​ബി​ക മെ​ഡി​ക്ക​ൽ കോ​ള​ജ്), ര​മി​ത് ചെ​ന്നി​ത്ത​ല ഐ ​ആ​ർ​എ​സ് (ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ഇ​ൻ​കം ടാ​ക്സ്), ര​മ്യാ രാ​ജ് (അ​ധ്യാ​പി​ക), ഡോ. ​രേ​ഷ്മാ രാ​ജ്, ഡോ. ​വി​ഷ്ണു ആ​ർ കൃ​ഷ്ണ​ൻ (പി​ആ​ർ​എ​സ് ആ​ശു​പ​ത്രി തി​രു​വ​ന​ന്ത​പു​രം), ല​ക്ഷ്മി കൃ​ഷ്ണ (യു​എ​സ്), പ്ര​ണ​വ് പി. ​നാ​യ​ർ (സ​യ​ന്‍റി​സ്റ്റ് ബി​എ​ആ​ർ​സി, മും​ബൈ), ആ​ദി​ത്യ കൃ​ഷ്ണ (യോ​ഗാ​ധ്യാ​പ​ക​ൻ).

National

മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

ല​ക്നോ: മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യേ​യും കാ​മു​ക​നേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​പി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ സീ​മ​യും കാ​മു​ക​ൻ യ​തേ​ന്ദ്ര​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​റ്റൊ​രാ​ളെ കേ​സി​ൽ കു​ടു​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

സ​മീ​പ​വാ​സി​യാ​യ വീ​ട്ട​മ്മ ത​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് സീ​മ ന​രോ​റ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ നി​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു.

പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സീ​മ​യും കാ​മു​ക​ൻ യ​തേ​ന്ദ്ര​യും പി​ടി​യി​ലാ​യ​ത്. മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ൽ കു​ട്ടി ത​ട​സ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ന​രോ​ര​യി​ലെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ശേ​ഷ​മാ​ണ് സീ​മ​യും കാ​മു​ക​നും സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up