x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ​ക്കി​ല്ലാ ആ ​മാ​തൃ​ഹൃ​ദ​യ തേ​ങ്ങ​ല്‍....


Published: February 28, 2026 12:59 PM IST | Updated: February 28, 2026 01:00 PM IST

സ്വ​ന്തം കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ന​ടു​റോ​ഡി​ല്‍ പൊ​ലി​യു​ന്ന​ത് നെ​ഞ്ചു​പൊ​ട്ടി കാ​ണേ​ണ്ടി വ​ന്നൊ​രു അ​മ്മ, ലോ​റി ത​ട്ടി ന​ടു​റോ​ഡി​ല്‍ കി​ട​ന്ന കു​ഞ്ഞി​നെ വാ​രി​യെ​ടു​ത്ത് ര​ക്ഷി​ക്കാ​ന്‍ ആ​വ​ത് ശ്ര​മി​ച്ചൊ​രു മാ​തൃ​ഹൃ​ദ​യം.

കു​ഞ്ഞി​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​ര​വു​മാ​യി തെ​രു​വി​ല്‍ അ​ല​ഞ്ഞ​വ​ള്‍. അ​വ​ള്‍​ക്ക് പേ​രി​ല്ല, സ്‌​നേ​ഹ​ത്തി​ന്‍റെ​യും മാ​തൃ​ത്വ​ത്തി​ന്‍റെയും മ​ഹി​ത​മാ​യ മ​ന​സു​ള്ള​വ​രു​ടെ ക​ണ്ണു​ക​ള്‍ ഈ​റ​ന​ണി​യി​പ്പി​ച്ച അ​വ​ളൊ​രു മി​ണ്ടാ​പ്രാ​ണി തെ​രു​വുനാ​യ.

എ​ട​പ്പാ​ള്‍ - കു​റ്റി​പ്പു​റം റോ​ഡി​ല്‍ വി​ക്ട​റി ഐ​ടി​ക്ക് മു​ന്നി​ലാ​യി​രു​ന്നു ത​ന്‍റെ കു​ഞ്ഞി​നെ അ​പ​ക​ട​ത്തി​ല്‍ ന​ഷ്ട​മാ​യ തെ​രു​വുനാ​യ​യു​ടെ വേ​ദ​ന​യാ​ല്‍ നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ള്‍. ലോ​റി​യി​ടി​ച്ച് ജീ​വ​ന് വേ​ണ്ടി പി​ട​യു​ന്ന ത​ന്‍റെ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ മ​നു​ഷ്യ​രു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ന്ന വി​കാ​ര നി​ര്‍​ഭ​ര​രം​ഗ​ങ്ങ​ളാ​യി​രു​ന്നു അ​ത്.

 

K-Rail Survey

ക​ര​ള​ലി​യി​ക്കു​ന്ന കാ​ഴ്ച​യി​ല്‍ പ​ല​രു​ടെ​യും ഉ​ള്ളു​നീ​റി ക​ണ്ണു​ക​ള്‍ ഈ​റ​ന​ണി​ഞ്ഞു. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്താ​യി പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ഇ​ണ​ങ്ങി ക​ഴി​ഞ്ഞി​രു​ന്ന തെ​രു​വ് നാ​യ​യു​ടെ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യാ​ണ് ച​ര​ക്കു​ലോ​റി ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ പെ​ട്ട് റോ​ഡി​ന് ന​ടു​വി​ല്‍ കി​ട​ന്ന കു​ഞ്ഞി​നെ അ​മ്മ ത​ന്നെ ക​ടി​ച്ചു​വ​ലി​ച്ചു എ​ടു​ത്തു കൊ​ണ്ടു​വ​രു​ന്ന ദ​യ​നീ​യ കാ​ഴ്ച ക​ണ്ടു​നി​ന്ന​വ​രെ ക​ണ്ണീ​ര​ണി​യി​ക്കു​ന്ന​താ​യി​രു​ന്നു.

 

K-Rail Survey

അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടെ​ന്ന് അ​റി​ഞ്ഞി​ട്ടും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ കു​ഞ്ഞി​നെ ക​ടി​ച്ച് വ​ലി​ച്ച് റോ​ഡി​ന് അ​രി​കി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് ക​ണ്ടു​നി​ന്ന ന​ല്ല മ​ന​സു​ള്ള​യാ​ള്‍ ആ ​കു​ഞ്ഞി​നെ റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​യി​ട്ട് മാ​റി നി​ന്നെ​ങ്കി​ലും ആ ​അ​മ്മ​യു​ടെ പ്ര​തീ​ക്ഷ ന​ശി​ച്ചി​രു​ന്നി​ല്ല.

കു​ഞ്ഞി​നെ കാ​ലി​ല്‍ ക​ടി​ച്ചു​വ​ലി​ച്ചു അ​വ​ള്‍ മ​നു​ഷ്യ​ര്‍ കൂ​ടി നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ച​പ്പോ​ള്‍ ന​ന്‍​മ നി​റ​ഞ്ഞ​വ​ര്‍ ആ ​നാ​യ​കു​ഞ്ഞി​നെ ശു​ശ്രൂ​ഷി​ക്കാ​ന്‍ ത​യാ​റാ​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും ജീ​വ​ന്‍ നി​ല​ച്ചി​രു​ന്നു.

Tags : Stray Dog Mother Love Special News

Recent News

Corehub Up