x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യ​പ​രി​ശോ​ധ​ന രം​ഗ​ത്തെ വേ​റി​ട്ട സം​രം​ഭ​ക​ന്‍, ഡി​ഡി​സി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​അ​ജി​ത് കെ. ​ജോ​യ്

സെ​ബി​ന്‍ ജോ​സ​ഫ്
Published: August 14, 2026 03:36 PM IST | Updated: August 14, 2026 05:09 PM IST

ഡോ. ​അ​ജി​ത് ജോ​യ്

രോ​ഗ​നി​ര്‍​ണ​യ-​ചി​കി​ത്സാ​രം​ഗ​ത്ത് നി​ര്‍​മി​ത​ബു​ദ്ധി ഉ​ള്‍​പ്പെ​ടെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​നാ രം​ഗ​ത്തെ മി​ക​ച്ച സം​രം​ഭ​ക​ന്‍.

ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ ഡോ​ക്ട​റാ​യ അ​ജി​ത് ജോ​യ്, ഡോ​ക്ടേ​ഴ്സ് ഡ​യ​ഗ​ണോ​സ്റ്റി​ക് സെന്‍റ​ര്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് (DDC), ഡി​ഡി​സി വെ​ല്‍​ന​സ് സെന്‍റ​ര്‍ (DDC WELLNESS CENTER), ഡി​ഡി​സി ഫാ​ര്‍​മ​സി (DDC PHARMACY), ഡി​ഡി​സി പാ​ത്ത് ലാ​ബ് (DDC PATHLAB), ഡി​ഡി​എ​ന്‍​എം​ആ​ര്‍​സി പെ​റ്റ്സ്‌​കാ​ന്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, സീ​വീ​സ് ഇ​മേ​ജിം​ഗ് ആ​ന്‍​ഡ് ഹെ​ല്‍​ത്ത് റി​സേ​ര്‍​ച്ച്, മോ​ളി​ക്കു​ലാ​ര്‍ സൈ​ക്ലോ​ട്രോ​ണ്‍, മോ​ളി​ക്കു​ലാ​ര്‍ റേ​ഡി​യോ ഫാ​ര്‍​മ​സി, അ​രാ​മി​സ് എ​ഐ എ​ന്നി​വ​യു​ടെ സാ​ര​ഥി​യാ​ണ്.

കേ​ര​ള​ത്തി​ല്‍ ലാ​ബ് ടെ​സ്റ്റ്, ഇ​മേ​ജിം​ഗ് ഉ​ള്‍​പ്പെ​ടെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​നാ രം​ഗ​ത്ത് ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​റ​ത്തെ ആ​ദ്യ​ത്തെ ആ​ധു​നി​ക സ​മ​ഗ്ര സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​ന്ദ്രം ഡി​ഡി​സി ലാ​ബ് ആ​ണ്. ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ ഡേ​റ്റാ​ബേ​സു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള അ​രാ​മി​സ് എ​ഐ സാ​ങ്കേ​തി​ക വി​ദ്യ ഡി​ഡി​സി ലാ​ബി​ലു​ണ്ട്. ഡോ. ​അ​ജി​ത് ജോ​യ് നേ​തൃ​ത്വം ന​ല്‍​കു​ന്ന അ​രാ​മി​സ് എ​ഐ, യു​എ​സ്എ​ഫ്ഡി​എ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഡോ. ​അ​ജി​ത് ജോ​യി​യു​ടെ പി​താ​വ് ജോ​യ് ജോ​സ​ഫ് 1983ലാ​ണ് ഡി​ഡി​സി ഗ്രൂ​പ്പ് സ്ഥാ​പി​ച്ച​ത്. എ​റ​ണാ​കു​ളം എം​ജി റോ​ഡി​ലെ ആ​ദ്യ ലാ​ബി​ല്‍​നി​ന്ന് ഡി​ഡി​സി ഗ്രൂ​പ്പ് ഇ​പ്പോ​ള്‍ 44 ലാ​ബി​ലേ​ക്ക് വ​ള​ര്‍​ന്നു. ഡി​ഡി​സി ലാ​ബി​നെ കൂ​ടാ​തെ ഡ​യ​ഗ​ണോ​സിം​ഗ് റി​സേ​ര്‍​ച്ചി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ 1991 ല്‍ ​ഡി​ഡി​ആ​ര്‍​സി ആ​രം​ഭി​ച്ചു.

K-Rail Survey

ഡി​ഡി​സി​യും ഡി​ഡി​ആ​ര്‍​സി​യും ഒ​രു മാ​നേ​ജ്മെന്‍റിന്‍റെ കീ​ഴി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. 2006 നു​ശേ​ഷം ഡി​ഡി​ആ​ര്‍​സി​യി​ല്‍ ഡി​ഡി​സി​ക്ക് അ​മ്പ​തു ശ​ത​മാ​നം പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 2014 ല്‍ ​ഡി​ഡി​സി സ്ഥാ​പ​ക ചെ​യ​ര്‍​മാ​ന്‍ ജോ​യ് ജോ​സ​ഫ് മ​രി​ക്കു​മ്പോ​ള്‍ ഡി​ഡി​ആ​ര്‍​സി​ക്ക് 69 ലാ​ബു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ഡോ. ​അ​ജി​ത് ജോ​യ് സാ​ര​ഥ്യം ഏ​റ്റെ​ടു​ത്ത​തോ​ടെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഡി​ഡി​ആ​ര്‍​സി ലാ​ബു​ക​ള്‍ സ്ഥാ​പി​ച്ചു. ഇ​രു ക​മ്പ​നി​ക​ളും വേ​ര്‍​പി​രി​യു​ന്ന 2021 ല്‍ ​ഡി​ഡി​സി​ക്ക് 18 ലാ​ബും ഡി​ഡി​ആ​ര്‍​സി​ക്ക് 220 ലാ​ബു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

തു​ട​ക്കം ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്

മൂ​വാ​റ്റു​പു​ഴ ക​ട​വൂ​ര്‍ കി​ഴ​ക്കേ​ഭാ​ഗം ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ലാ​ണ് ഡോ. ​അ​ജി​ത് ജോ​യി​യു​ടെ പി​താ​വ് ജോ​യ് ജോ​സ​ഫ് ജ​നി​ച്ച​ത്. ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്സി​ല്‍ എ​യ​റോ​നോ​ട്ടി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം തു​ട​ങ്ങി. എ​ഴു​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ല്‍ രോ​ഗ​ബാ​ധി​ത​നാ​യ പി​താ​വി​നെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നാ​യി എ​യ​ര്‍​ഫോ​ഴ്സ് ജീ​വി​തം മ​തി​യാ​ക്കി ജോ​യ് ജോ​സ​ഫ് നാ​ട്ടി​ലെ​ത്തി.

ഇ​തി​നി​ടെ, കു​ടും​ബം എ​റ​ണാ​കു​ള​ത്തേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. പി​താ​വി​നെ ചി​കി​ത്സി​ക്കു​ന്ന​തി​നും പ്രാ​യ​മാ​യ മു​ത്ത​ച്ഛ​നെ​യും മു​ത്ത​ശ്ശി​യെ​യും ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നു​മാ​യി ക​ട​വ​ന്ത്ര​യി​ല്‍ ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് എ​ന്ന ആ​ശു​പ​ത്രി ആ​രം​ഭി​ച്ചു. ഇ​തേ​സ​മ​യം ത​ന്നെ, ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ പാ​രാ​മെ​ഡി​ക്ക​ല്‍ അ​ക്കാ​ഡ​മി​യാ​യ കൊ​ച്ചി​ന്‍ സ്‌​കൂ​ള്‍ ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ല്‍ ക​ട​വ​ന്ത്ര​യി​ല്‍ ആ​രം​ഭി​ച്ചു.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും കെ​നി​യ, ടാ​ന്‍​സാ​നി​യ, നൈ​ജീ​രി​യ ഉ​ള്‍​പ്പെ​ടെ ആ​ഫ്രി​ക്ക​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ച്ചി​ന്‍ സ്‌​കൂ​ള്‍ ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ല്‍​സി​ലെ​ത്തി.

പാ​രാ​മെ​ഡി​ക്ക​ല്‍ സ്‌​കൂ​ളി​നൊ​പ്പം ത​ന്നെ ഒ​രു സ്വ​കാ​ര്യ പ​രി​ശോ​ധ​നാ സ്ഥാ​പ​നം ആ​രം​ഭി​ച്ചു​കൂ​ടാ എ​ന്ന ചി​ന്ത​യി​ല്‍​നി​ന്നാ​ണ് 1983 ല്‍ ​ഡോ​ക്ടേ​ഴ്സ് ഡ​യ​ഗ​ണോ​സ്റ്റി​ക് സെന്‍റ​ര്‍ (ഡി​ഡി​സി) ആ​രം​ഭി​ക്കു​ന്ന​ത്. ജോ​യ് ജോ​സ​ഫി​നൊ​പ്പം എ​റ​ണാ​കു​ളം സി​റ്റി ആ​ശു​പ​ത്രി​യി​ലെ പ​തോ​ള​ജി​സ്റ്റാ​യ ഡോ. ​അ​ര​വി​ന്ദ് ബാ​ബു​വും ഡി​ഡി​സി​യി​ല്‍ ചേ​ര്‍​ന്നു. 1986 ല്‍ ​ഡോ. അ​ര​വി​ന്ദ് ബാ​ബു ഗ​ള്‍​ഫി​ലേ​ക്ക് ജോ​ലി​ക്കാ​യി മ​ട​ങ്ങി.

ഇ​തി​നു​ശേ​ഷം, 1987ല്‍ ​പ്ര​ഫ​സ​ര്‍ ഡോ. ​എം. ബ​ല​രാ​മ​ന്‍ നാ​യ​ര്‍ ഡി​ഡി​സി ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി. 1991 ല്‍ ​റി​സേ​ര്‍​ച്ച് ഡി​വി​ഷ​ന്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ഡി​ഡി​ആ​ര്‍​സി തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​പി​ച്ചു. 2006 ല്‍ ​അ​ജ​യ് പി​ര​മ​ളി​ന്റെ, പി​ര​മ​ള്‍ ഗ്രൂ​പ്പ് ഡി​ഡി​ആ​ര്‍​സി​യി​ല്‍ അ​മ്പ​തു​ശ​ത​മാ​നം സം​യു​ക്ത​പ​ങ്കാ​ളി​ത്വം എ​ടു​ത്തു.

ഡി​ഡി​ആ​ര്‍​സി വെ​ല്‍​സ്പ്രിം​ഗ്, ഡി​ഡി​ആ​ര്‍​സി പി​ര​മ​ള്‍ എ​ന്നി​ങ്ങ​നെ ബ്രാ​ന്‍​ഡ് നെ​യി​മു​ക​ള്‍ മാ​റി. 2009ല്‍ ​പി​ര​മ​ള്‍ ഗ്രൂ​പ്പ് അ​വ​രു​ടെ ഓ​ഹ​രി​ക​ള്‍ ഫോ​ര്‍​ട്ടി​സ് ഗ്രൂ​പ്പി​ന് കൈ​മാ​റു​ക​യും ഡി​ഡി​ആ​ര്‍​സി എ​സ്ആ​ര്‍​എ​ല്‍ രൂ​പം കൊ​ള്ളു​ക​യും ചെ​യ്തു.

2021 ഏ​പ്രി​ലി​ല്‍ ഡി​ഡി​ആ​ര്‍​സി​യി​ലു​ള്ള നി​ക്ഷേ​പം ഡി​ഡി​സി ഗ്രൂ​പ്പ് പൂ​ര്‍​ണ​മാ​യും എ​സ്ആ​ര്‍​എ​ല്‍ ഗ്രൂ​പ്പി​ന് കൈ​മാ​റി. ഡി​ഡി​സി ഗ്രൂ​പ്പ് 1983 മു​ത​ല്‍ പൂ​ര്‍​ണ്ണ​മാ​യും ജോ​യ് ജോ​സ​ഫി​ന്റെ ഫാ​മി​ലി ഓ​ണ​ര്‍​ഷി​പ്പി​ല്‍ തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു .

ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന

2020 - 2021 കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് ഡോ​ക്ട​ര്‍ അ​ജി​ത് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​ഡി​ആ​ര്‍​സി​യി​ലാ​ണ്. 2020ല്‍ ​ദി​വ​സം 25,000 ല​ധി​കം ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.

ഡി​ഡി​ആ​ര്‍​സി ഗ്രൂ​പ്പി​ന്റെ 220 സെ​ന്റ​റു​ക​ളി​ല്‍ 32 എ​ണ്ണം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ടി മാ​ത്രം ക്ര​മീ​ക​രി​ച്ചു. ഇന്‍റേ​ണ​ല്‍ ലോ​ജി​സ്റ്റി​ക് വ​ച്ച് കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ത്തു​നി​ന്ന് സാ​മ്പി​ളു​ക​ള്‍ നേ​രി​ട്ട് ശേ​ഖ​രി​ച്ചാ​ണ് ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ​വി​ഭാ​ഗം ചെ​യ്യു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ഡി​ഡി​ആ​ര്‍​സി ദി​വ​സ​വും ന​ട​ത്തി​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ കേ​ര​ള സ​ര്‍​ക്കാ​രിന്‍റെ ന​ട്ടെ​ല്ല് ഡി​ഡി​ആ​ര്‍​സി ആ​യി​രു​ന്നു.

ഡി​ഡി​എ​ന്‍​എം​ആ​ര്‍​സി

കേ​ര​ള​ത്തി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ ഡി​വി​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​ത് ഡോ. ​അ​ജി​ത് ജോ​യി​യാ​ണ്. 2003ല്‍ ​അ​മൃ​ത, ആ​ര്‍​സി​സി ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്ര​മേ ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ ഡി​വി​ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​ന്ത്യ മൊ​ത്തം 250 ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്രം.

2003 ഒ​ക്ടോ​ബ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​ഡി​എ​ന്‍​എം​ആ​ര്‍​സി (ഡോ​ക്ടേ​ഴ്സ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ റി​സേ​ര്‍​ച്ച് സെന്‍റ​ര്‍) ആ​രം​ഭി​ച്ചു. സിം​ഗി​ള്‍ ഫോ​ട്ടോ​ണ്‍ എ​മി​ഷ​ന്‍ ടോ​മോ​ഗ്രാ​ഫി (SPECT-Scan) ഡി​ഡി​എ​ന്‍​എം​ആ​ര്‍​സി യി​ല്‍ ആ​രം​ഭി​ച്ചു.

ന്യൂ​ക്ലി​യാ​ര്‍ മെ​ഡി​സി​ന്‍ ടെ​സ്റ്റു​ക​ള്‍ അ​ധി​കം പ്ര​ചാ​ര​ത്തി​ലി​ല്ലാ​യി​രു​ന്ന കാ​ല​ത്ത് 3.5 കോ​ടി രൂ​പ​യു​ടെ മെ​ഷീ​നാ​ണ് സ്ഥാ​പി​ച്ച​ത്. റേ​ഡി​യോ ആ​ക്ടീ​വ് മ​രു​ന്നു ശ​രീ​ര​ത്തി​ല്‍ കു​ത്തി​വ​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ശ​രീ​ര​ത്തി​ലെ ഏ​തു ഭാ​ഗ​മാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​ത്, അ​വി​ടു​ത്തെ കോ​ശ​ങ്ങ​ളി​ല്‍​വ​രു​ന്ന സി​ഗ്‌​ന​ലു​ക​ള്‍ (ഗാ​മ വി​കി​ര​ണ​ങ്ങ​ള്‍) പി​ടി​ച്ചെ​ടു​ത്താ​ണ് രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​ക. തൈ​റോ​യി​ഡ്, വൃ​ക്ക, ഹൃ​ദ​യം, ക​ര​ള്‍, പി​ത്താ​ശ​യം, എ​ല്ലു​ക​ള്‍, ത​ല​ച്ചോ​റ് എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​ക​ള്‍ ഡി​ഡി​എ​ന്‍​എം​ആ​ര്‍​സി​യി​ല്‍ ന​ട​ത്തി വ​രു​ന്നു.

ഊ​ട്ടി ബോ​ര്‍​ഡിം​ഗ് സ്‌​കൂ​ള്‍, ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്‌​കൂ​ള്‍, ചി​ന്മ​യ വി​ദ്യാ​ല​യ എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യ ഡോ. ​അ​ജി​ത് ജോ​യ്, 1993 ല്‍ ​ക​ര്‍​ണാ​ട​ക BLDEAS മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് എം​ബി​ബി​എ​സ് പൂ​ര്‍​ത്തി​യാ​ക്കി.

റേ​ഡി​യേ​ഷ​ന്‍ മെ​ഡി​സി​ന്‍ സെന്‍റ​ര്‍ (BARC Mumbai) , ടാ​റ്റ മെ​മ്മോ​റി​യ​ല്‍ ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന്യൂ​ക്ലി​യാ​ര്‍ മെ​ഡി​സി​നി​ല്‍ സ്പെ​ഷ​ലൈ​സ് ചെ​യ്തു. 2005 അ​വ​സാ​ന​ത്തോ​ടെ ഡി​ഡി​എ​ന്‍​എം​ആ​ര്‍​സി തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു.

ഇ​തോ​ടൊ​പ്പം, സ്വാ​കാ​ര്യ​മേ​ഖ​ല​യി​ല്‍ തൈ​റോ​യി​ഡ് ചി​കി​ത്സ​യ്ക്കു​ള്ള അ​യ​ഡി​ന്‍ തെ​റാ​പ്പി ആ​രം​ഭി​ച്ചു. ടോ​ക്സി​ക് തെ​റാ​പ്പി​യി​ല്‍ അ​യ​ഡി​ന്‍ 131 ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 2006 ല്‍ ​ഡി​ഡി​എ​ന്‍​എം​ആ​ര്‍​സി കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ 64 slice കാ​ര്‍​ഡി​യാ​ക് & ഹോ​ള്‍ ബോ​ഡി CT സ്‌​കാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ള്ളൂ​രി​ല്‍ സ്ഥാ​പി​ച്ചു.

2009 ല്‍ ​സീ​വീ​സ് ഇ​മേ​ജിം​ഗ് എ​ന്ന പു​തി​യ ക​മ്പ​നി​യു​ടെ കീ​ഴി​ല്‍ 64 slice CT സ്‌​കാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ കിം​സ് ആ​ശു​പ​ത്രി​യി​ല്‍ സ്ഥാ​പി​ച്ചു. കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ഇ​തി​നു പു​റ​കെ 2011 ല്‍ ​ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ SPECT ഗാ​മ ക്യാ​മ​റ​യും തൈ​റോ​യി​ഡ് കാ​ന്‍​സ​ര്‍ തെ​റാ​പ്പി​യും ആ​രം​ഭി​ച്ചു.

2014 ല്‍ ​ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ PET CT യും 1.5 Tesla MRI ​സ്‌​കാ​നും സ്ഥാ​പി​ച്ചു. എ​ട്ടു വ​ര്‍​ഷ​ത്തെ ന​ട​ത്തി​പ്പി​നു​ശേ​ഷം സെന്‍റ​ര്‍ കിം​സ് ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി.

2017ല്‍ ​തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​രെ ഡി​ഡി​എ​ന്‍​എം​ആ​ര്‍​സി​യി​ല്‍ കേ​ര​ള​ത്തി​ലെ നാ​ലാ​മ​ത്തെ PET CT യും ​കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ 16 Slice SPECT CT യും ​തൈ​റോ​യി​ഡ് കാ​ന്‍​സ​ര്‍ തെ​റാ​പ്പി, DOTA തെ​റാ​പ്പി, PSMA തെ​റാ​പ്പി എ​ന്നി​വ​ക്കു​ള്ള വാ​ര്‍​ഡും ആ​രം​ഭി​ച്ചു.

2026 ല്‍ ​തൃ​ശൂ​രി​ലും കൊ​ച്ചി​യി​ലും ഡി​ഡി​എ​ന്‍​എം​ആ​ര്‍​സി യു​ടെ മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ഡി​ജി​റ്റ​ല്‍ PET CT, ഡ​യ​ഗ്‌​നോ​സ്റ്റി​ക് SPECT CT, ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ തെ​റാ​പ്പി വാ​ര്‍​ഡ് എ​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന സെ​ന്‍റ​റു​ക​ളു​ടെ പ​ണി പു​രോ​ഗ​മി​ക്കു​ന്നു.

K-Rail Survey

മോ​ളി​ക്കു​ലാ​ര്‍ സൈ​ക്ലോ​ട്രോ​ണ്‍

കാ​ന്‍​സ​ര്‍ രോ​ഗ​നി​ര്‍​ണ്ണ​യ​ത്തി​നാ​യി ഏ​റ്റ​വും അ​നി​വാ​ര്യ​മാ​യ PET CT സ്‌​കാ​നിം​ഗ് ന​ട​ത്തു​മ്പോ​ള്‍ രോ​ഗി​ക​ളി​ല്‍ കു​ത്തി​വ​യ്ക്കു​ന്ന​തി​നു​ള്ള ഫ്ളൂ​റോ​ഡി​യോ​ക്സി​ഗ്ലൂ​ക്കോ​സ് (FDG) എ​ന്ന റേ​ഡി​യോ ഐ​സോ​ടോ​പ്പ് മ​രു​ന്ന് ആ​ദ്യ കാ​ല​ത്ത് മും​ബൈ, ബാം​ഗ്ലൂ​ര്‍, ചെ​ന്നൈ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് വി​മാ​ന മാ​ര്‍​ഗ​മാ​ണ് എ​ല്ലാ ദി​വ​സ​വും കേ​ര​ള​ത്തി​ലേ​ക്ക് വ​ന്നി​രു​ന്ന​ത്.

ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ഡി​ഡി​എ​ന്‍​എം​ആ​ര്‍​സി യു​ടെ ര​ണ്ട് PET CT ഉ​ള്‍​പ്പെ​ടെ നാ​ല് സെ​ന്റ​റു​ക​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

FDG എ​ന്ന ഈ ​റേ​ഡി​യോ ഐ​സോ​ടോ​പ്പ് മ​രു​ന്ന് ഓ​രോ 110 മി​നി​റ്റ് ക​ഴി​യു​മ്പോ​ഴും പ​കു​തി​യാ​യി കു​റ​യു​ന്ന​തി​നാ​ല്‍ ഇ​തി​ന്റെ ല​ഭ്യ​ത കേ​ര​ള​ത്തി​ല്‍ വ​ള​രെ വി​ര​ള​വും വി​ല വ​ള​രെ കൂ​ടു​ത​ലും ആ​യി​രു​ന്നു.

ഈ ​പ്ര​തി​സ​ന്ധി മ​റി ക​ട​ക്കാ​നാ​യാ​ണ് കേ​ര​ള​ത്തി​ല്‍ മ​രു​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​വാ​ന്‍ ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ സൈ​ക്ലോ​ട്രോ​ണ്‍ എ​ന്ന ആ​ശ​യം ഡോ​ക്ട​ര്‍ അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പം​കൊ​ള്ളു​ന്ന​ത്.

പി​ന്നീ​ട് 2017ല്‍ ​മോ​ളി​ക്കു​ലാ​ര്‍ സൈ​ക്ലോ​ട്രോ​ണ്‍​സ് എ​ന്ന ക​മ്പ​നി​യു​ടെ കീ​ഴി​ല്‍ കേ​ര​ള​ത്തി​ലെ ഏ​ക മെ​ഡി​ക്ക​ല്‍ സൈ​ക്ലോ​ട്രോ​ണ്‍ കൊ​ച്ചി പു​തു​വൈ​പ്പി​ല്‍ ആ​രം​ഭി​ച്ചു.

മോ​ളി​ക്കു​ലാ​ര്‍ സൈ​ക്ലോ​ട്രോ​ണ്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി 23 കാ​ന്‍​സ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പെ​റ്റ് ഐ​സോ​ടോ​പ്പ് മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

പ്ര​ഫ​സ​ര്‍ ഡോ​ക്ട​ര്‍ MRA പി​ള്ളൈ ആ​ണ് (Ex . ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫ് BRIT) മോ​ളി​ക്കു​ലാ​ര്‍ സൈ​ക്ലോ​ട്രോ​ണ്‍​സി​ന്റെ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍. കേ​ര​ള​ത്തി​ല്‍ സൈ​ക്ലോ​ട്രോ​ണ്‍ സ്ഥാ​പി​ച്ച​തോ​ടെ നി​ര​വ​ധി ആ​ശു​പ​ത്രി​ക​ളി​ല്‍ PET CT ആ​രം​ഭി​ക്കു​വാ​ന്‍ സാ​ധി​ച്ചു.

കൂ​ടാ​തെ, 2025ല്‍ ​പു​തു​വൈ​പ്പി​നി​ല്‍ മോ​ളി​ക്കു​ലാ​ര്‍ റേ​ഡി​യോ ഫാ​ര്‍​മ​സി​യും ആ​രം​ഭി​ച്ചു. ഇ​തോ​ടൊ​പ്പം ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ SPECT സ്‌​കാ​നി​നു ആ​വ​ശ്യ​മാ​യ കോ​ള്‍​ഡ് കി​റ്റു​ക​ളു​ടെ ഉ​ത്പാ​ദ​ന​വും തു​ട​ങ്ങി. ഇ​ന്ത്യ​യി​ലെ നാ​ല്പ​തോ​ളം സ്‌​കാ​നിം​ഗ് സെ​ന്റ​റു​ക​ള്‍ ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​യി​ല്‍ തൈ​റോ​യി​ഡ് കാ​ന്‍​സ​റി​ന്‍റെ രോ​ഗ നി​ര​ക്ക് കേ​ര​ള​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍. സ​ര്‍​ജ​റി​ക്കു​ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന തൈ​റോ​യി​ഡ് കോ​ശ​ങ്ങ​ളെ പൂ​ര്‍​ണ്ണ​മാ​യും ശ​രീ​ര​ത്തി​ല്‍​നി​ന്നും നീ​ക്കം ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചി​കി​ത്സ​യാ​ണ് 131 അ​യോ​ഡി​ന്‍ ലാ​ര്‍​ജ് ഡോ​സ് തെ​റാ​പ്പി.

ഇ​തി​നാ​യി ആ​വ​ശ്യ​മു​ള്ള 131 അ​യോ​ഡി​ന്‍റെ ല​ഭ്യ​ത ഇ​ന്ത്യ​യി​ല്‍ കു​റ​വാ​യ​തി​നാ​ല്‍ മോ​ളി​ക്കു​ലാ​ര്‍ റേ​ഡി​യോ ന്യൂ​ക്ലി​യൈ​യ്ഡ് ഫാ​ര്‍​മ​സി 2025ല്‍ ​സൗ​ത്ത് ആ​ഫ്രി​ക്ക​യി​ല്‍​നി​ന്നും റ​ഷ്യ​യി​ല്‍ നി​ന്നും 131 അ​യോ​ഡി​ന്‍ ഇ​റ​ക്കു​മ​തി ചെ​യ്ത് രോ​ഗി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ഡോ​സി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കാ​വു​ന്ന രീ​തി​യി​ല്‍ ഒ​രു സെ​ന്‍​ട്ര​ല്‍ റേ​ഡി​യോ ഫാ​ര്‍​മ​സി പു​തു​വൈ​പ്പി​നി​ല്‍ ആ​രം​ഭി​ച്ചു.

K-Rail Survey

കാ​ന്‍​സ​ര്‍ രോ​ഗ നി​ര്‍​ണ​യ​ത്തി​നും ചി​കി​ത്സ​ക്കും ആ​വ​ശ്യ​മാ​യ, വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പെ​പ്റ്റൈ​ഡ്സ് നി​ര്‍​മി​ക്കാ​ന്‍ മോ​ളി​ക്യൂ​ലാ​ര്‍ റേ​ഡി​യോ ഫാ​ര്‍​മ​സി വ​രും മാ​സ​ങ്ങ​ളി​ല്‍ ഉ​ദ്ദേ​ശി​ക്കു​ന്നു.

കാ​ന്‍​സ​ര്‍ രോ​ഗി​ക​ളു​ടെ വ​ര്‍​ധ​ന​വ് സൗ​ത്ത് ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക്ര​മാ​തീ​ത​മാ​യി കൂ​ടു​ന്ന​തി​നാ​ലും കാ​ന്‍​സ​ര്‍ തെ​റാ​പ്പി സെ​ന്‍റ​റു​ക​ളി​ല്‍ PET CT സം​വി​ധാ​ന​ത്തിന്‍റെ ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്തും മോ​ളി​ക്കു​ലാ​ര്‍ സൈ​ക്ലോ​ട്രോ​ണ്‍​സ് 2026ല്‍ ​ര​ണ്ടാ​മ​ത്തെ സെ​ന്റ​റി​ന്റെ നി​ര്‍​മാ​ണം പാ​ല​ക്കാ​ട്ട് ആ​രം​ഭി​ച്ചു.

2027 ഓ​ഗ​സ്റ്റി​ല്‍ പാ​ല​ക്കാ​ടു​ള്ള ഈ ​സ്ഥാ​പ​നം FDG യു​ടെ വി​ത​ര​ണ​ത്തി​നാ​യി സ​ജ്ജ​മാ​കും.

അ​രാ​മി​സ് എ​ഐ

രോ​ഗ​നി​ര്‍​ണ​യം, ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ ചി​കി​ത്സ എ​ന്നി​വ​യ്ക്കു പു​റ​മേ ഡോ. ​അ​ജി​ത് ജോ​യ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, മെ​ഡി​ക്ക​ല്‍ സാ​ങ്കേ​തി​ക വി​ദ്യ എ​ന്നി​വ​യി​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്നു. ഡോ. ​അ​ജി​ത്തി​നു നി​ക്ഷേ​പ​മു​ള്ള ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ക​മ്പ​നി​യാ​ണ് അ​രാ​മി​സ് Imaging. അ​രാ​മി​സ് സാ​ങ്കേ​തി​ക വി​ദ്യ യു​എ​സ് FDA അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​രാ​മി​സി​ല്‍ സി​ടി, എം​ആ​ര്‍​ഐ, പെ​റ്റ് സി​ടി Analysis ഒ​രു വ​ര്‍​ക്ക് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ല്‍ വ​രും. മെ​ഡി​ക്ക​ല്‍ Imaging ലാം​ഗ്വേ​ജാ​യ ഡൈ​ക്കോ​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ മൊ​ത്തം ഉ​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ണ​ക്ടി​വി​റ്റി കൊ​ടു​ക്കാ​ന്‍ പ​റ്റു​ന്ന PACS എ​ന്ന സം​വി​ധാ​നം ഇ​തി​ലു​ണ്ട്.

ക്ലൗ​ഡ് ബേ​സി​ല്‍ ഒ​രു ബ്രൗ​സ​റി​ല്‍​നി​ന്ന് ക്ലി​ക്ക് ചെ​യ്യാ​ന്‍ പ​റ്റു​ന്ന രീ​തി​യി​ലാ​ണ് ഡെ​വ​ല​പ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​രാ​മി​സി​ന്‍റെ സെ​യി​ല്‍​സ് ഓ​ഫീ​സ് ദു​ബാ​യി​ലും ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ് തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ര്‍​ക്കി​ലു​മാ​ണ്.

കൂ​ടാ​തെ, അ​രാ​മി​സ് Imaging നു ​ഏ​ഴോ​ളം സോ​ഫ്റ്റ്വെ​യ​ര്‍ Products ഉ​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റേ​ഡി​യോ​ള​ജി ഡേ​റ്റ ബേ​സാ​യ റേ​ഡി​യോ പീ​ഡി​യ​യു​മാ​യി അ​രാ​മി​സ് നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ള്‍ ഡോ​ക്ട​ര്‍​ക്കു തോ​ന്നു​ന്ന സം​ശ​യ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി റേ​ഡി​യോ പീ​ഡി​യ​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തു​മ്പോ​ള്‍ ത​ന്നെ ഇ​മേ​ജ് നോ​ക്കാ​നും ക​ഴി​യു​ന്ന​താ​ണ്. ടൈ​പ്പിം​ഗ്, വോ​യി​സ് ക​മാ​ന്‍​ഡ് കൊ​ടു​ത്താ​ല്‍ ആ​വ​ശ്യ​മാ​യ വി​വ​രം റേ​ഡി​യോ പീ​ഡി​യ​യി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഡെ​വ​ല​പ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ വാ​ലി​ഡേ​ഷ​നും ട്ര​യ​ല്‍​സും ക​ഴി​ഞ്ഞ ടെ​ക്നോ​ളി ഫി​ലി​പ്പീ​ന്‍​സ്, താ​യ്ല​ന്‍​ഡ്, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്‍​സ്റ്റോ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. നി​ലി​വ​ല്‍ ഡി​ഡി​സി സെ​ന്‍റ​റു​ക​ളി​ല്‍ ഇ​തു ക​ണ​ക്ട് ചെ​യ്തി​ട്ടു​ണ്ട്.

വൈ​ദ്യ​ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക വി​ദ്യ​യി​ലും ഗ​വേ​ഷ​ണ​ത്തി​ലു​മാ​ണ് ഡോ. ​അ​ജി​ത് ജോ​യി​ക്ക് താ​ത്പ​ര്യം. മെ​ഡി​ക്ക​ല്‍ രം​ഗ​ത്ത് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന വി​വി​ധ ക​മ്പ​നി​ക​ളി​ല്‍ ഡോ​ക്ട​ര്‍ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ട്.

ഒ​രു ബ്ര​ത്ത് ടെ​സ്റ്റി​ല്‍​നി​ന്ന് ട്യൂ​ബ​ര്‍​കു​ലോ​സി​ലും ശ്വാ​സ​കോ​ശ കാ​ന്‍​സ​റും ക​ണ്ടെ​ത്തു​ന്ന പ​രീ​ക്ഷ​ണ​ത്തിന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​നു​ള്ള മെ​ഷീ​നു​ക​ള്‍ നി​ര്‍​മി​ച്ച് ക്ലി​ന​ക്ക​ല്‍ ട്ര​യ​ലു​ക​ള്‍ ന​ട​ത്തി​വ​രു​ന്നു. കു​ട്ടി​ക​ളി​ലെ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി ക​ണ്ടെ​ത്തു​ന്ന​തി​ന് ജ​ര്‍​മ​നി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക വി​ദ്യ കേ​ര​ള​ത്തി​ല്‍ വൈ​കാ​തെ ന​ട​പ്പി​ലാ​ക്കും.

വ​ള​രെ​യ​ധി​കം പ​ണ​ച്ചെ​ല​വു​ള്ള ഈ ​സം​വി​ധാ​നം നെ​ത​ര്‍​ല​ന്‍​ഡ്സ്, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് രാ​ജ്യ​ങ്ങ​ളി​ലെ കി​ന്‍​ഡ​ര്‍ ഗാ​ര്‍​ഡ​ണി​ല്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് അ​ജി​ത് ജോ​യി​യു​ടെ ല​ക്ഷ്യം.

360 ഡി​ഗ്രി ഹെ​ല്‍​ത്ത് കെ​യ​ര്‍

കൊ​ച്ചി​യി​ലും തൃ​ശൂ​രി​ലും ഡി​ഡി​സി വൈ​കാ​തെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. കോ​ട്ട​യ​ത്ത് തെ​റാ​പ്പി സെ​ന്റ​ര്‍ ആ​രം​ഭി​ക്കും. നി​ല​വി​ല്‍ ഡി​ഡി​സി​ക്ക് 44 ലാ​ബു​ക​ളാ​ണ് ഉ​ള്ള​ത്. 2026 അ​വ​സാ​ന​ത്തോ​ടെ 85 ലാ​ബു​ക​ള്‍ ആ​രം​ഭി​ക്കും.

മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ ഏ​റ്റ​വും വ​ലി​യ ജീ​നോ​മി​ക്സ് ഐ​എ​ച്ച്സി ഡി​വി​ഷ​ന്‍ ആ​രം​ഭി​ക്കും. പു​തി​യ​കാ​വി​ല്‍ സെ​ന്‍​ട്ര​ല്‍ പ്രോ​സ​സിം​ഗ് ലാ​ബ് തു​ടു​ങ്ങും. കേ​ര​ള​ത്തി​ല്‍ ഒ​രു മെ​ഗാ ലാ​ബ് ഇ​ല്ല എ​ന്ന​തി​നു പ​രി​ഹാ​ര​മാ​യി​രി​ക്കും ഇ​ത്.

മോ​ളി​ക്കു​ലാ​ര്‍ ബ​യോ​ള​ജി, ജീ​നോ​മി​ക്സ്, മൈ​ക്രോ ബ​യോ​ള​ജി, പ​തോ​ള​ജി, ഇ​മ്മ്യു​ണൈ​സ്ഡ് കെ​മി​സ്ട്രി (കാ​ന്‍​സ​ര്‍ ഡ​യ​ഗ​ണോ​സി​സ് സ്പെ​ക്ട്രം), അ​ഡ്വാ​ന്‍​സ്ഡ് മൈ​ക്രോ​ബ​യോ​ള​ജി എ​ന്നി​വ ലാ​ബി​ല്‍ ഉ​ണ്ടാ​കും.

സാ​മ്പി​ളി​ന്റെ താ​പ​നി​ല സ​ന്തു​ലി​ത​മാ​യി നി​ല നി​ര്‍​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ല്‍, അ​ഞ്ചു മു​ത​ല്‍ എ​ട്ട് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വി​വി​ധ സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ച്ച് ഒ​രു പ്രോ​സിം​ഗ് ലാ​ബി​ല്‍ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. നി​ല​വി​ല്‍ തൃ​പ്പൂ​ണി​ത്തു​റ, കോ​ട്ട​യം, പാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സെ​ന്‍​ട്ര​ല്‍ പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ണ്ട്.

ഡി​ഡി​സി വെ​ല്‍​ന​സി​നു കീ​ഴി​ല്‍ ഡി​ജി​റ്റ​ല്‍ മാ​മോ​ഗ്രാം, എ​ക്സ്റേ, ഓ​ഡി​യോ​ള​ജി, ക​ണ്ണു പ​രി​ശോ​ധ​ന, ഹോം​നേ​ഴ്സിം​ഗ് ഉ​ള്‍​പ്പെ​ടെ ന​ട​ത്തു​ന്ന സെന്‍റ​ര്‍ സ്ഥാ​പി​ക്കും. പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഡോ​ക്ട​റു​ടെ പ്രി​സ്‌​ക്രി​ബ്ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹോം​നേ​ഴ്സിം​ഗ് ന​ല്‍​കും.

ഡി​ഡി​സി വെ​ല്‍​ന​സ്-​ഹോ​ളി​സ്റ്റി​ക് അ​പ്രോ​ച്ച​സ് ടു ​മെ​ഡി​സി​ന്‍ ആ​ണ് ന​ല്‍​കു​ന്ന​ത്. വൈ​കാ​തെ വെ​ല്‍​ന​സ് സെന്‍റ​റി​നൊ​പ്പം ഡെ​ന്റ​ല്‍ ഡി​വി​ഷ​ന്‍ ആ​രം​ഭി​ക്കും.

ഫാ​റ്റ് റി​ഡ​ക്ഷ​ന്‍ കോ​സ്മ​റ്റോ​ള​ജി. 360 ഡി​ഗ്രി ഹെ​ല്‍​ത്ത് കെ​യ​ര്‍, ഫി​സി​യോ തെ​റാ​പ്പി, ഹോം​കെ​യ​ര്‍, ഹോം ​ന​ഴ്സിം​ഗ്, മ​രു​ന്നു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി, ഹോം ​സാ​മ്പി​ള്‍ ക​ള​ക്ഷ​ന്‍, ആം​ബു​ല​ന്‍​സ് എ​ന്നീ സേ​വ​ന​ങ്ങ​ള്‍ ചെ​യ്തു വ​രു​ന്നു.

നി​ല​വി​ല്‍ എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ല്‍​ന​സ് സെന്‍റ​റു​ക​ള്‍ ഉ​ള്ള​ത്.

K-Rail Survey

ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് ഫു​ട്ബോ​ള്‍ ടീം

​സ്‌​കൂ​ള്‍ പ​ഠ​ന​കാ​ലം മു​ത​ല്‍ അ​ത്ല​റ്റി​ക്സി​ലും ഗെ​യിം​സി​ലും തി​ള​ങ്ങി​യ ഡോ. ​അ​ജി​ത് ജോ​യ്, സം​സ്ഥാ​ന ഫു​ട്‌​ബോ​ള്‍ ലീ​ഗാ​യ സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ലെ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് ഫു​ട്ബോ​ള്‍ ടീ​മി​ന്റെ എ​ട്ടു പ്ര​മോ​ട്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​ണ്.

2025 സീ​സ​ണി​ലെ ജേ​താ​ക്ക​ളാ​ണ് ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ്. അ​ജി​ത് ജോ​യി​യു​ടെ ത​ന്നെ സം​രം​ഭ​മാ​യ ജോ​യ് സ്‌​പോ​ര്‍​ട്‌​സ് ആ​ണ് ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

തൃ​പ്പു​ണി​ത്തു​റ​യി​ല്‍ ബെ​യ്ലിം സ്പോ​ര്‍​ട്സ് ന​ട​ത്തു​ന്ന ഫു​ട്‌​ബോ​ള്‍ ട​ര്‍​ഫ്, ബൗ​ളിം​ഗ് മെ​ഷീ​നോ​ട് കൂ​ടി​യ ക്രി​ക്ക​റ്റ് പ്രാ​ക്ടി​സി​ങ് പി​ച്ച് എ​ന്നി​വ​യും അ​ജി​ത് ജോ​യി​യു​ടെ സ്‌​പോ​ര്‍​ട്‌​സ് സം​രം​ഭ​ങ്ങ​ളാ​ണ്.

ജോ​യ് മൂ​വീ പ്രൊ​ഡ​ക്ഷ​ന്‍​സ്

ച​ല​ച്ചി​ത്ര നി​ര്‍​മാ​ണം, പ്രൊ​ഡ​ക്ഷ​ന്‍ സ്റ്റു​ഡി​യോ എ​ന്നീ മേ​ഖ​ല​ക​ളി​ലും ഡോ. ​അ​ജി​ത് ജോ​യ് സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ചി​ത്രം, മു​കു​ന്ദ​നു​ണ്ണി അ​സോ​സി​യേ​റ്റ്‌​സ്, ചാ​ള്‍​സ് എ​ന്റ​ര്‍​പ്രൈ​സ​സ്, ആ​ട്ടം എ​ന്നീ സി​നി​മ​ക​ള്‍ നി​ര്‍​മി​ച്ച​ത് അ​ജി​ത് ജോ​യി​യു​ടെ ജോ​യ് മൂ​വീ​സ് ആ​ണ്. ആ​ട്ടം സി​നി​മ​യ്ക്ക് നി​ര​വ​ധി ദേ​ശീ​യ, അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചു.

ഇ​ന്ത്യ​ന്‍ ഫി​ലിം ഫെ​സ്റ്റ്‌​വ​ല്‍ ഓ​ഫ് ലോ​സ് ആ​ഞ്ച​ല​സ് ഗ്രാ​ന്‍​ഡ് ജൂ​റി അ​വാ​ര്‍​ഡ് (2023), 2023 ലെ ​മി​ക​ച്ച സി​നി​മ, തി​ര​ക്ക​ഥ, എ​ഡി​റ്റിം​ഗ് എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലെ ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍, മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള ഫി​ലിം ഫെ​യ​ര്‍ അ​വാ​ര്‍​ഡ്, FIPRESCI ബെ​സ്റ്റ് ഫി​ലിം ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ്, കേ​ര​ള ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ആ​ട്ടം ക​ര​സ്ഥ​മാ​ക്കി.

ബെ​യ്ലിം കോ​ണ്ട​ന്റ് ഫാ​ക്ട​റി എ​ന്ന സ്റ്റാ​ര്‍​ട്ട് അ​പ്പ് ഡോ​ക്ട​ര്‍ അ​ജി​ത് ജോ​യി​യു​ടെ പു​തി​യ സം​രം​ഭ​മാ​ണ്. ആ​ധു​നി​ക രീ​തി​യി​ല്‍ വി​ഷ്വ​ല്‍ ആ​ന്‍​ഡ് ഓ​ഡി​യോ കോ​ണ്ടന്‍റ് ക്രി​യേ​ഷ​ന്‍ ന​ട​ത്തു​വാ​ന്‍ ശേ​ഷി​യു​ള്ള സം​രം​ഭ​മാ​ണ് ബെ​യ്ലിം.

K-Rail Survey

ക​ള​റിം​ഗ് സ്റ്റു​ഡി​യോ, ഡ​ബ്ബിം​ഗ് സ്യൂ​ട്ട്, വി​എ​ഫ്എ​ക്സ്, ആ​നി​മേ​ഷ​ന്‍ എ​ന്നീ സേ​വ​ന​ങ്ങ​ളും ബെ​യ്ലിം ന​ല്‍​കു​ന്നു. എ​ഡ്യൂ​ക്കേ​ഷ​ന്‍ സെ​ഗ്മെ​മെ​ന്റി​ലേ​ക്ക് കൂ​ടി ക​ട​ക്കു​വാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ബെ​യ്ലിം. ബെ​യ്ലിം അ​ക്കാ​ദ​മി എ​ന്ന പു​തി​യ ഡി​വി​ഷ​ന്‍ ഏ​പ്രി​ല്‍ 2026ല്‍ ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.

ദു​ബാ​യി​ല്‍ സി​ല്‍​വ​ര്‍ ഓ​ക്ക് പ്രോ​പ്പ​ര്‍​ട്ടീ​സ് എ​ന്ന റി​യ​ല്‍ എ​സ്റ്റേ​റ്റ് ബ്രോ​ക്ക​റിം​ഗ് ക​മ്പ​നി​യും അ​ജി​ത് ജോ​യി​യു​ടേ​താ​യു​ണ്ട്. നി​ല​വി​ല്‍ വി​ല്പ​ന, വാ​ങ്ങ​ല്‍, ബ്രോ​ക്ക​റിം​ഗ് ആ​ണ് ന​ട​ത്തു​ന്ന​ത്.

വൈ​കാ​തെ നി​ര്‍​മാ​ണ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കും. ജോ​യി ജോ​സ​ഫ് കാ​ന്‍​സ​ര്‍ കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍, എ​ഡ്യു​ക്കേ​ഷ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ വൈ​കാ​തെ ആ​രം​ഭി​ക്കും. ദീ​പി​ക ബി​സി​ന​സ് എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ്, ച​ല​ച്ചി​ത്ര നി​ര്‍​മാ​ണ രം​ഗ​ത്തെ ദേ​ശീ​യ പു​ര​സ്‌​കാ​രം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഡോ. ​അ​ജി​ത് ജോ​യി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

യൂ​റോ​പ്യ​ന്‍ ന്യൂ​ക്ലി​യാ​ര്‍ മെ​ഡി​സി​ന്‍ സൊ​സൈ​റ്റി, സൊ​സൈ​റ്റി ഓ​ഫ് ന്യൂ​ക്ലി​യാ​ര്‍ മെ​ഡി​സി​ന്‍ അ​മേ​രി​ക്ക, ഇ​ന്ത്യ​ന്‍ ന്യൂ​ക്ലി​യാ​ര്‍ മെ​ഡി​സി​ന്‍, യൂ​റോ​പ്യ​ന്‍ റേ​ഡി​യോ​ള​ജി അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യി​ല്‍ മെം​ബ​ര്‍ ആ​ണ്.

അ​മ്മ എ​ല്‍​സി ജോ​സ​ഫ് ഡി​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ്. പ​തോ​ള​ജി​സ്റ്റാ​യ ഡോ. ​സ്മി​ത അ​ജി​ത്താ​ണ് ഭാ​ര്യ. മ​ക്ക​ള്‍: എ​റി​ക് ജോ​സ​ഫ് (മാ​സ്റ്റേ​ഴ്സ് ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് ബ്രി​സ്ബെ​യി​ന്‍, ഓ​സ്ട്രേ​ലി​യ), സേ​റ മ​റി​യ (പ​ത്താം​ക്ലാ​സ്, ക്രി​സ്തു​ജ​യ​ന്തി സ്‌​കൂ​ള്‍), നീ​ല്‍ പോ​ള്‍ ജോ​സ​ഫ് (എ​ട്ടാം​ക്ലാ​സ്, ക്രി​സ്തു​ജ​യ​ന്തി സ്‌​കൂ​ള്‍). അ​ഡ്വ. അ​നി​ത ജോ​സ​ഫ് (ദു​ബാ​യ്), ഡോ. ​ആ​ശ ജോ​സ​ഫ്. (ഡ​യ​ല്‍ ഡ​യ​ഗ​ണോ​സ്റ്റി​ക്സ്) എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Tags : ICONSOFSUCCESS DRAJITHJOY DDCLAB JOYJOSEPH

Recent News

Corehub Up