രോഗനിര്‍ണയ-ചികിത്സാരംഗത്ത് നിര്‍മിതബുദ്ധി ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ നിക്ഷേപം നടത്തിയ വൈദ്യപരിശോധനാ രംഗത്തെ മികച്ച സംരംഭകന്.
ഇന്ത്യയിലെ അറിയപ്പെടുന്ന ന്യൂക്ലിയര്‍ മെഡിസിന് ഡോക്ടറായ അജിത് ജോയ്, ഡോക്ടേഴ്സ് ഡയഗണോസ്റ്റിക് സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ് (DDC), ഡിഡിസി വെല്‍നസ് സെന്റര്‍ (DDC WELLNESS CENTER), ഡിഡിസി ഫാര്‍മസി (DDC PHARMACY), ഡിഡിസി പാത്ത് ലാബ് (DDC PATHLAB), ഡിഡിഎന്‍എംആര്‍സി പെറ്റ്സ്കാന്സ് പ്രൈവറ്റ് ലിമിറ്റഡ്, സീവീസ് ഇമേജിംഗ് ആന്‍ഡ് ഹെല്‍ത്ത് റിസേര്‍ച്ച്, മോളിക്കുലാര്‍ സൈക്ലോട്രോണ്‍, മോളിക്കുലാര്‍ റേഡിയോ ഫാര്‍മസി, അരാമിസ് എഐ എന്നിവയുടെ സാരഥിയാണ്.
കേരളത്തില്‍ ലാബ് ടെസ്റ്റ്, ഇമേജിംഗ് ഉള്‍പ്പെടെ മെഡിക്കല്‍ പരിശോധനാ രംഗത്ത് ആശുപത്രികള്‍ക്ക് പുറത്തെ ആദ്യത്തെ ആധുനിക സമഗ്ര സ്വകാര്യ പരിശോധനാ കേന്ദ്രം ഡിഡിസി ലാബ് ആണ്. ന്യൂക്ലിയര്‍ മെഡിസിന് ഡേറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുള്ള അരാമിസ് എഐ സാങ്കേതിക വിദ്യ ഡിഡിസി ലാബിലുണ്ട്. ഡോ. അജിത് ജോയ് നേതൃത്വം നല്കുന്ന അരാമിസ് എഐ, യുഎസ്എഫ്ഡിഎ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഡോ. അജിത് ജോയിയുടെ പിതാവ് ജോയ് ജോസഫ് 1983ലാണ് ഡിഡിസി ഗ്രൂപ്പ് സ്ഥാപിച്ചത്. എറണാകുളം എംജി റോഡിലെ ആദ്യ ലാബില്‍നിന്ന് ഡിഡിസി ഗ്രൂപ്പ് ഇപ്പോള്‍ 44 ലാബിലേക്ക് വളര്‍ന്നു. ഡിഡിസി ലാബിനെ കൂടാതെ ഡയഗണോസിംഗ് റിസേര്‍ച്ചില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ 1991 ല്‍ ഡിഡിആര്‍സി ആരംഭിച്ചു.