Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Municipal Secretary.

Pathanamthitta

വ്യാ​പാ​രി​ക​ള്‍ ന​ഗ​ര​സ​ഭാ­­ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു

പ​ത്ത​ന​തി​ട്ട: ഹൈ​ക്കോ​ട​തി പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കി​യ വ്യാ​പാ​ര​മേ​ള പ്ര​വ​ര്‍​ത്ത​നം തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ കോ​പ്പി ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി വൈ​കി​യ​തെ​ന്നും, ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​മെ​ന്നും മു​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഉ​റ​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.
പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന വ്യാ​പാ​ര മേ​ള​ക്കെ​തി​രേ​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സം​ഘ​ട​ന​ക​ളു​ടെ ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ മാ​സം 26 ന് ​വ്യാ​പാ​ര​മേ​ള​യു​ടെ പെ​ര്‍​മി​റ്റ് റ​ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന് ഏ​ഴു ദി​വ​സം പി​ന്നി​ടു​മ്പോ​ഴും വ്യാ​പാ​ര​മേ​ള തു​ട​രു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​തൃ​ത്വ​ത്തി​ല്‍

പ​ത്ത​നം​തി​ട്ട മു​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്.
സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള​ട​ക്കം എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​റ്റി​ല്‍ പ​റ​ത്തി​ക്കൊ​ണ്ട് നി​ലം നി​ക​ത്തി​യ ഗ്രൗ​ണ്ടി​ല്‍ ഷെ​ഡ്ഡ് കെ​ട്ടി ആ​രം​ഭി​ച്ച വ്യാ​പാ​ര​മേ​ള​ക്ക് പെ​ര്‍​മി​റ്റ് ന​ല്‍​കി​ല്ലെ​ന്ന് വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍​ക്ക് വാ​ഗ്ദാ​നം ന​ല്‍​കി​യ മു​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പി​ന്നീ​ട് മേ​ള​ക്ക് പെ​ര്‍​മി​റ്റ് ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.
ഹൈ​ക്കോ​ട​തി പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കി​യ ശേ​ഷ​വും നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷെ​ഡ് ഉ​ട​ന്‍ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബു ന​വാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ജി എം. ​വ​ര്‍​ഗീ​സ്, ട്ര​ഷ​റ​ര്‍ പി.​ഉ​ല്ലാ​സ , എ​ന്‍. എം. ​ഷാ​ജ​ഹാ​ൻ, ശ​ശി ഐ​സ​ക്ക്്, എ​ന്‍. എ. ​നൈ​സാം, ഗീ​വ​ര്‍ ജോ​സ് എ​ന്നി​വ​ര്‍ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up