വ്യാപാരി വ്യവസായി ഏകോപനസമിതി മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചപ്പോൾ.
പത്തനതിട്ട: ഹൈക്കോടതി പെര്‍മിറ്റ് റദ്ദാക്കിയ വ്യാപാരമേള പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കുന്നതായി ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ പത്തനംതിട്ട നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ കോപ്പി ലഭിക്കാതിരുന്നതിനാലാണ് നടപടി വൈകിയതെന്നും, ഉത്തരവ് നടപ്പാക്കുമെന്നും മുന്‍സിപ്പല്‍ സെക്രട്ടറി ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപം പ്രവര്‍ത്തിച്ചുവരുന്ന വ്യാപാര മേളക്കെതിരേയാണ് പത്തനംതിട്ടയിലെ വ്യാപാരി സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചത്. സംഘടനകളുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കഴിഞ്ഞ മാസം 26 ന് വ്യാപാരമേളയുടെ പെര്‍മിറ്റ് റദാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്ന് ഏഴു ദിവസം പിന്നിടുമ്പോഴും വ്യാപാരമേള തുടരുന്നതില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍
പത്തനംതിട്ട മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചത്.
സുരക്ഷാ മുന്കരുതലുകളടക്കം എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് നിലം നികത്തിയ ഗ്രൗണ്ടില്‍ ഷെഡ്ഡ് കെട്ടി ആരംഭിച്ച വ്യാപാരമേളക്ക് പെര്‍മിറ്റ് നല്‍കില്ലെന്ന് വ്യാപാരി സംഘടനകള്‍ക്ക് വാഗ്ദാനം നല്കിയ മുന്‍സിപ്പല്‍ സെക്രട്ടറി പിന്നീട് മേളക്ക് പെര്‍മിറ്റ് നല്‍കുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു.
ഹൈക്കോടതി പെര്‍മിറ്റ് റദ്ദാക്കിയ ശേഷവും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഷെഡ് ഉടന്‍ പൊളിച്ചു നീക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അബു നവാസ് ആവശ്യപ്പെട്ടു.
യൂണിറ്റ് സെക്രട്ടറി സജി എം. വര്‍ഗീസ്, ട്രഷറര്‍ പി.ഉല്ലാസ , എന്‍. എം. ഷാജഹാൻ, ശശി ഐസക്ക്്, എന്‍. എ. നൈസാം, ഗീവര്‍ ജോസ് എന്നിവര്‍ സമരത്തിനു നേതൃത്വം നല്കി.
Tags : Nattuvishesham Districtnews Deepikanews Municipal Secretary.