പാരിപ്പള്ളി: ചാണകവും വെള്ളവും നിറഞ്ഞ ആഴമേറിയ കുഴിയിൽ വീണ, പൂർണ ഗർഭിണിയായ പശുവിനേയും പ്രസവിച്ച കിടാവിനേയും അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഹൃദയമിടിപ്പ് നിലച്ചനിലയിൽ പുറത്തെടുത്ത പശുക്കിടാവിനെ ഉദ്യോഗസ്ഥർ സിപിആർ നൽകി രക്ഷിച്ചു.
കഴിഞ്ഞദിവസം പാമ്പുറം രാജു നിവാസിൽ ഡോ. രമയുടെ വീടിന് പുറകിലെ പശുത്തൊഴുത്തിനു സമീപമായിരുന്നു സംഭവം.
പ്രസവവേദനയിലായ പശു തൊട്ടടുത്തുള്ള ചാണക ക്കുഴിയിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞയുടൻ പരവൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് സേനാംഗങ്ങൾ സ്ഥലത്തെത്തി.
റോപ്പിന്റെ സഹായത്തോടെ കുഴിയിലിറങ്ങിയ സേനാംഗങ്ങൾ കുഴിയിലേക്ക് പ്രസവിച്ചുവീണ പശുക്കുട്ടിയെ അതിവേഗം കരയ്ക്കെത്തിച്ചു. ഈ സമയം അനക്കമില്ലാതെ ഹൃദയമിടിപ്പ് നിലച്ച അവസ്ഥയിലായിരുന്നു കിടാവ്. ഒട്ടും സമയം പാഴാക്കാതെ അഗ്നിര ക്ഷാസേനാ ഉദ്യോഗസ്ഥർ നൽകിയ തുടർച്ചയായ സിപിആറിലൂടെയാണ് കിടാവിന് ജീവൻ തിരിച്ചു കിട്ടിയത്.
മണ്ണുമാന്തിയന്ത്രം എത്തിച്ച് കുഴിയുടെ ഒരുവശം ഇടിച്ചു നിരത്തി പശുവിനെയും പരിക്കുകളൊന്നുമില്ലാതെ സുര ക്ഷിതമായി പുറത്തെടുത്ത് ഉടമസ്ഥർക്ക് കൈമാറി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അനീഷ്, ഫയർമാൻമാരായ വിശാഖ്, പ്രശോഭ്, ഫയർമാൻ ഡ്രൈ വർ ആദർശ്, ഹോം ഗാർഡ് മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.