കെസിസി, കെസിഡബ്ല്യുഎ, കെസിവൈഎല്‍ എന്നീ സംഘടനകൾ മാര്‍ തോമസ് ആനിമൂട്ടിലിന് നൽകിയ സ്വീകരണം.
കോട്ടയം: ദൈവാശ്രയത്വവും കഠിനാധ്വാനവുമാണ് ജീവിത വിജയത്തിനുള്ള ഫോര്‍മുലയെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടിൽ.
തെള്ളകം ചെതന്യ പാസ്റ്ററല്‍ സെന്ററില്‍ കെസിസി, കെസിഡബ്ല്യുഎ, കെസിവൈഎല്‍ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മാർ തോമസ് ആനിമൂട്ടിൽ.
കെസിസി പ്രസിഡന്റ് ബാബു പറമ്പേടത്തുമല അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഷൈനി സിറിയക്, സിസ്റ്റര്‍ സൗമി എസ്ജെസി, തമ്പി എരുമേലിക്കര, സാബു കരിശേരിക്കൽ, ബേബി മുളവേലിപ്പുറത്ത്, ജോണ്‍ തെരുവത്ത്, ജോസ് കണിയാപറമ്പില്‍, എം.സി. കുര്യാക്കോസ്, ഷിജു കൂറാനാ, ബിനു ചെങ്ങളം, ചാക്കോ ഷിബു, ബിന്‍സി ഷിബു, ബോണി ജോസ് ടോമി, സില്‍ജി സജി, ടോം കരികുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം അതിരൂപതാ അത്മായ സംഘടനാ നേതാക്കളും പ്രതിനിധികളും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Mar Thomas Animoottil Reliance on God