ഡി-ഡാഡ് പദ്ധതിയുടെ പുതിയ സെന്ററിന്റെ ഉദ്ഘാടനം
കോട്ടയം: കുട്ടികളിലെ ഡിജിറ്റൽ ആസക്തി നിയന്ത്രിക്കുന്നതിനും സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഇന്റർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള പൊലിസ് നടപ്പാക്കുന്ന ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ) പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ പുതിയ സെന്റർ പ്രവർത്തനം തുടങ്ങി.
ജില്ലാ പൊലിസ് മേധാവി സാബു മാത്യു കെ.എം. പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പൊലിസ് മേധാവിയുടെ കാര്യാലയത്തിനു സമീപം വനിതാ സ്റ്റേഷനോടു ചേർന്നുള്ള കെട്ടിടത്തിലാണ് പുതിയ സെന്റർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
എഎസ്പി സജീവ് കെ., ഡിവൈഎസ്പിമാരായ പ്രമോദ് സി.ആർ., ബിജു വി.എസ്., യാസ്മിർ എം.ബി , രാജേഷ് എന്നിവർ പങ്കെടുത്തു.