മണര്‍കാട്: അന്താരാഷ്ട്ര വയോജനദിനാചരണത്തടനുബന്ധിച്ച് ട്രാവന്‍കൂര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റർ ഓണ്‍ ഏജിങ് (ടെര്ക്ക), സൈബര്‍ സെല്‍ കോട്ടയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. മണര്‍കാട് പള്ളിയുടെ വയോജന കൂട്ടായ്മയുമായി സഹകരിച്ച് നടത്തുന്ന സെമിനാര്‍ ഇന്ന് രാവിലെ 10.30 ന് പള്ളിയുടെ പൊതുയോഗ ഹാളില്‍ നടക്കും. ജില്ലാ സൈബര്‍ സെല്‍ ടീമിലെ ഉദ്യോഗസ്ഥന് ജോബിന് ജെയിംസ്, ടെര്ക്ക ഫാക്കല്‍റ്റി നിര്‍മ്മല പി അച്ചന്‍കുഞ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.