x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒന്നാമതാ‍യി നമ്മു‌െട കോട്ടയം

വെബ് ഡെസ്ക്
Published: October 4, 2026 02:05 AM IST | Updated: October 4, 2026 02:05 AM IST

കോ​ട്ട​യം: കോ​ട്ട​യം​കാ​രോ​ട് എ​ന്നാ ഉ​ണ്ട്? എ​ന്നു ചോ​ദി​ച്ചാ​ല്‍ ജീ​വി​ക്കാ​ന്‍ ന​ല്ല അ​ന്ത​രീ​ക്ഷ​മു​ണ്ട് എ​ന്നാ​യി​രി​ക്കും മ​റു​പ​ടി. കാ​ര​ണം കേ​ര​ള​ത്തി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ളെ പി​ന്നി​ലാ​ക്കി കോ​ട്ട​യം മി​ക​ച്ച ജീ​വി​ത​നി​ല​വാ​ര​മു​ള്ള ഒ​ന്നാ​മ​ത്തെ ന​ഗ​ര​മാ​യി ആ​ഗോ​ള പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ്.
ലോ​ക​ത്തി​ലെ ആ​യി​ര​ത്തി​ല​ധി​കം ന​ഗ​ര​ങ്ങ​ളി​ല്‍ ഓ​ക്‌​സ്‌​ഫ​ര്‍​ഡ് ഇ​ക്ക​ണോ​മി​ക്‌​സ് ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണ് മി​ക​ച്ച നി​ല​വാ​ര​മു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ കോ​ട്ട​യം ഇ​ടം നേ​ടി​യ​ത്. സ​ര്‍​വേ​യി​ലെ ജീ​വി​ത​നി​ല​വാ​ര സൂ​ചി​ക​യി​ല്‍ 53.6 ആ​ണ് കോ​ട്ട​യ​ത്തി​നു കി​ട്ടി​യ സ്‌​കോ​ർ. സ​ര്‍​വേ​യി​ൽ ലോ​ക​ത്തെ ആ​കെ ന​ഗ​ര​ങ്ങ​ളു​ടെ മൊ​ത്തം റാ​ങ്കിം​ഗി​ല്‍ കോ​ട്ട​യ​ത്തി​ന് 696-ാം സ്ഥാ​ന​മാ​ണു ല​ഭി​ച്ച​ത്.

ഇ​ന്ത്യ​യി​ല്‍​നി​ന്നും ഈ ​പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ മെ​ട്രോ ന​ഗ​ര​ങ്ങ​ളാ​യ ബം​ഗ​ളു​രു​വി​നു 41.3, ന്യൂ​ഡ​ല്‍​ഹി​ക്ക് 40.8, മും​ബൈ​ക്ക് 38.8, ഹൈ​ദ​രാ​ബാ​ദ് 38.7 ഇ​ങ്ങ​നെ​യാ​ണ് സ്‌​കോ​ര്‍ ല​ഭി​ച്ച​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ തി​രു​വ​ന​ന്ത​പു​രം, വ്യ​വ​സാ​യി​ക ന​ഗ​ര​മാ​യ കൊ​ച്ചി, സാം​സ്‌​കാ​രി​ക ന​ഗ​ര​മാ​യ തൃ​ശൂ​ര്‍ എ​ന്നീ ന​ഗ​ര​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യാ​ണ് കോ​ട്ട​യം കേ​ര​ള​ത്തി​ല്‍​നി​ന്ന് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

എ​​ല്ലാ മേ​​ഖ​​ല​​യി​​ലും നന്പർ 1

ആ​​ളു​​ക​​ളു​​ടെ ശ​​രാ​​ശ​​രി വ​​രു​​മാ​​നം, സാ​​മ്പ​​ത്തി​​ക സ​​മ​​ത്വം, വീ​​ട്ടു ചെ​​ല​​വി​​ലെ കു​​റ​​വ്, ആ​​യു​​ര്‍​ദൈ​​ര്‍​ഘ്യ​​ത്തി​​ലെ ഉ​​യ​​ര്‍​ച്ച, കു​​റ്റ​​കൃ​​ത്യ​​നി​​ര​​ക്കി​​ലെ കു​​റ​​വ്, വി​​ശ്ര​​മ​​ത്തി​​നും വി​​നോ​​ദ​​ത്തി​​നു​​മു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ ഘ​​ട​​ക​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള സ​​ര്‍​വേ​​യി​​ലൂ​​ടെ​​യാ​​ണ് മി​​ക​​ച്ച ന​​ഗ​​ര​​ങ്ങ​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​ത്.
ഇ​​ത് അ​​ഭി​​പ്രാ​​യസ​​ര്‍​വേ മാ​​ത്ര​​മ​​ല്ല. സ​​മ​​ഗ്ര​​മാ​​യ വി​​ശ​​ക​​ല​​നം ന​​ട​​ത്തി​​യാ​​ണ് ന​​ഗ​​ര​​ങ്ങ​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. അ​​ക്ഷ​​രന​​ഗ​​രി, റ​​ബ​​റി​​ന്‍റെ നാ​​ട്, ത​​ടാ​​ക​​ങ്ങ​​ളു​​ടെ നാ​​ട് എ​​ന്നി​​വ​​യ്‌​​ക്കൊ​​പ്പം മി​​ക​​ച്ച ക്വാ​​ളി​​റ്റി ഓ​​ഫ് ലൈ​​ഫ് ന​​ല്‍​കു​​ന്ന നാ​​ടെ​​ന്ന വി​​ശേ​​ഷ​​ണം കൂ​​ടി​​യാ​​ണ് കോ​​ട്ട​​യം സ്വ​​ന്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up