x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നംസൗ​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ന് ഇ​നി സ്വ​ന്തം പ​വ​ർ ടി​ല്ല​റു​ക​ൾ

വെബ് ഡെസ്ക്
Published: October 4, 2026 02:08 AM IST | Updated: October 4, 2026 02:08 AM IST

പവർ ടില്ലറുകളുടെ ഉദ്ഘാടനം കെ.ബിനിമോൻ എം എൽഎ നിർവഹിക്കുന്നു

ത​ല​യാ​ഴം: വ​നം സൗ​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ലെ നി​ലം ഉ​ഴു​ന്ന​തി​ന് പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് ഇ​നി സ്വ​ന്തം പ​വ​ർ ടി​ല്ല​റു​ക​ൾ. വ​നം സൗ​ത്ത് പാ​ട​ശേ​ഖ​ര നെ​ല്ലു​ത്പാ​ദ​ക​സ​മി​തി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ധ​ന സ​ഹാ​യ​ത്തോ​ടെ അ​നു​വ​ദി​ച്ച അ​ഞ്ച് പ​വ​ർ ടി​ല്ല​റു​ക​ൾ ല​ഭി​ച്ച​തോ​ടെ ഇ​നി സ​മ​യ​ത്ത് കൃ​ഷി​യി​റ​ക്കാ​നാ​കു​മെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.

288ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള വ​നം സൗ​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ൽ 150 ഓ​ളം ക​ർ​ഷ​ക​രാ​ണു​ള്ള​ത്. യ​ന്ത്ര​ങ്ങ​ൾ സ​മ​യ​ത്ത് ല​ഭി​ക്കാ​ത്ത​തു​മൂ​ലം ഇ​വി​ടെ കൃ​ഷി​യി​റ​ക്ക​ൽ താ​ളം തെ​റ്റു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വൈ​കി ന​ട​ക്കു​ന്ന കൃ​ഷി വി​ള​വെ​ടു​പ്പും വൈ​കി​പ്പി​ച്ചി​രു​ന്നു. സ്വ​ന്ത​മാ​യി ടി​ല്ല​റു​ക​ളെ​ന്ന ക​ർ​ഷ​ക​രു​ടെ ഏ​റെ​ക്കാ​ല​ത്തെ സ്വ​പ്ന​മാ​ണ് ഇ​ന്ന​ലെ സ​ഫ​ല​മാ​യ​ത്. പ​ള്ളി​യാ​ട് എ​സ് എ​ൻ യു​പി സ്‌​കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ. ​ബി​നി​മോ​ൻ എം ​എ​ൻ എ ​പ​വ​ർ ടി​ല്ല​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​മ​യ​ബ​ന്ധി​ത​മാ​യി കൃ​ഷി​യി​റ​ക്കാ​ൻ വ​നം സൗ​ത്ത് പാ​ട​ശേ​ഖ​ര സ​മി​തി പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ വാ​യ്പ​യെ​ടു​ത്ത് പ​വ​ർ ടി​ല്ല​ർ വാ​ങ്ങാ​നാ​യി തീ​രു​മാ​നി​ച്ച​ത് അ​ഭി​ന​ന്ദാ​ർ​ഹ​മാ​ണെ​ന്നും പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഭൗ​തീ​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും കെ.​ബി​നി​മോ​ൻ എം ​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് എ. ​എ​സ്. ഗോ​പാ​ല കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ എ​ൻ. എ​സ്.​നി​ജു​മോ​ൻ, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി വി.​എ​സ്. മ​ജി കു​മാ​ർ, കൃ​ഷി കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ർ വി.​എ​സ്. വി​നി​യ, കൃ​ഷി ഓ​ഫീ​സ​ർ രേ​ഷ്‌​മ ഗോ​പി, ടി.​പി. സു​ഖ​ലാ​ൽ, കൊ​ത​വ​റ​സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി വി.​എ​സ്. അ​നി​ൽ​കു​മാ​ർ, പാ​ട​ശേ​ഖ​ര സ​മി​തിയം​ഗം എം.​ത​മ്പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up