x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​യോ​ല​പ്പറ​മ്പി​ൽ​ നെ​ൽ​കൃ​ഷി​ വി​ത വൈ​കു​ന്നു

വെബ് ഡെസ്ക്
Published: October 4, 2026 02:07 AM IST | Updated: October 4, 2026 02:07 AM IST

വൈ​ക്കം ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​ലാം റാ​വു​ത്ത​ർ വൃ​ക്ഷ​ത്തൈ ന​ടു​ന്നു

തല​യോ​ല​പ്പ​റ​മ്പ് : ടി​ല്ല​റും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടേ​യും അ​ഭാ​വം ത​ല​യോ​ല​പ്പ​റ​മ്പി​ൽ നെ​ൽ​കൃ​ഷി​ ആ​രം​ഭി​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പി​ൽ 17 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 1700 ഏ​ക്ക​റി​ലാ​ണ് നെ​ൽ​കൃ​ഷി ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തി​ൽ മാ​ത്താ​നം പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​ക്കു​റി കൃ​ഷി ന​ട​ത്തി​പ്പ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. വേ​ന​ൽ​മ​ഴ ശ​ക്ത​മാ​കു​ന്ന​തി​ന് മു​മ്പ് നേ​ര​ത്തെ വി​ത​ക്കാ​ൻ ക​ർ​ഷ​ക​ർ തീ​രു​മാ​നി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 17ന് ​മു​മ്പ് 16 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നി​ല​മൊ​രു​ക്കി വി​ത​യ്ക്കാ​ൻ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും ക​ർ​ഷ​ക​രും സ​ജ്ജ​മാ​യെ​ങ്കി​ലും ട്രാ​ക്‌​ട​ർ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് നി​ല​മൊ​രു​ക്ക​നാ​കു​ന്നി​ല്ല.

400 ഏ​ക്ക​റി​ല​ധി​ക​മു​ള്ള ആ​ല​ങ്കേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ എ​ട്ട് ട്രാ​ക്‌​ട​റു​ക​ൾ ദി​വ​സ​ങ്ങ​ളാ​യി ഉ​ഴു​തി​ട്ടും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. പ​തി​വി​ന് വി​പ​രീ​ത​മാ​യി ഇ​ക്കു​റി പ​ല സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി​യി​റ​ക്ക​ൽ ഒ​രു പോ​ലെ വ​ന്ന​താ​ണ് ട്രാ​ക്‌​ട​ർ ല​ഭി​ക്കാ​ത്ത​തി​ന് ഇ​ട​യാ​ക്കു​ന്ന​ത്. ട്രാ​ക്‌​ട​ർ ഓ​ടി​ക്കു​ന്ന​തി​നും പാ​ട​ത്തെ പ​ണി​ക​ൾ​ക്കും കൂ​ടു​ത​ലാ​യി എ​ത്തി​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി.​പു​ല്ല് വ​ള​ർ​ന്ന് തി​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ള​നാ​ശി​നി ത​ളി​ക്കു​ന്ന​തി​നും വി​ദ​ഗ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തു ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ക​യാ​ണ്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up