x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ര്‍​വേ​ദ ഗ​വേ​ഷ​ണം ശ​ക്തി​പ്പെ​ടു​ത്ത​ണം: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

വെബ് ഡെസ്ക്
Published: October 4, 2026 01:23 AM IST | Updated: October 4, 2026 01:23 AM IST

ആ​യു​ർ​വേ​ദ ദി​നാ​ഘോ​ഷം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം: ഗോ​ത്ര അ​റി​വു​ക​ളും പ​ര​മ്പ​രാ​ഗ​ത സ​ങ്കേ​ത​ങ്ങ​ളും കൂ​ട്ടി​യി​ണ​ക്കി ആ​യു​ര്‍​വേ​ദ ഗ​വേ​ഷ​ണം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന്മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ ആ​യു​ഷ് വ​കു​പ്പും ദേ​ശീ​യ ആ​യു​ഷ് മി​ഷ​ന്‍ കേ​ര​ള​വും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​തി​നൊ​ന്നാ​മ​ത് ആ​യു​ര്‍​വേ​ദ ദി​നാ​ഘോ​ഷം 'പ്ര​ജ്വ​ല 2026'ന്റെ ​സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ച​ട​ങ്ങി​ല്‍ മേ​യ​ര്‍ എ.കെ. ഹ​ഫീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍ ല​താ​ദേ​വി വി​ശി​ഷ്ടാ​തി​ഥി​യാ​യി. ച​ട​ങ്ങി​ല്‍ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് കൊ​ല്ലം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ഡോ. ​ജെ. മി​നി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ (ആ​രോ​ഗ്യം) എ.​എ​ല്‍. ഷീ​ജ, ദേ​ശീ​യ ആ​യു​ഷ് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ബോ​ബി എംഐ തു​ട​ങ്ങി​യ​വ​രും വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ര്‍​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

‘ആ​രോ​ഗ്യ​പൂ​ര്‍​ണ​മാ​യ നാ​ളേ​ക്കാ​യി ആ​യു​ര്‍​വേ​ദം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി സെ​പ്റ്റം​ബ​ര്‍ 23ന് ​ആ​രം​ഭി​ച്ച ആ​യു​ര്‍​വേ​ദ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ശാ​സ്ത്ര സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ച്ചു.

കോ​ട്ട​ക്ക​ല്‍ വൈ​ദ്യ​ര​ത്‌​നം പി ​എ​സ് വാ​ര്യ​ര്‍ ആ​യു​ര്‍​വേ​ദ കോ​ള​ജ് പ്ര​ഫ. ഡോ ​ദി​നേ​ശ് കെ ​എ​സും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ.​എം. ര​തീ​ഷും വി​വി​ധ സെ​ഷ​നു​ക​ള്‍ ന​യി​ച്ചു. ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ളു​ടെ മി​ക​വാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ന​ട​ന്നു.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up