x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ദ്ധ​തി ന​ട​ത്തി​പ്പ് വേ​ഗ​ത്തി​ലാ​ക്കാ​ൻ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി​ക​ൾ ല​ഭ്യ​മാ​ക്ക​ണം: കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി

വെബ് ഡെസ്ക്
Published: October 4, 2026 01:28 AM IST | Updated: October 4, 2026 01:28 AM IST

കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​നനി​ധി മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ആ​സൂ​ത്ര​ണസ​മി​തി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം.

ആ​ല​പ്പു​ഴ: പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി​യി​ൽനി​ന്ന് തു​ക അ​നു​വ​ദി​ച്ച് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ കാ​ല​വി​ളം​ബം കൂ​ടാ​തെ​ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി​ക​ൾ ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​നനി​ധി ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ആ​സൂ​ത്ര​ണസ​മി​തി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

17.8 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​വ​ഹ​ണം തു​ട​രു​ന്ന 156 പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​യാ​ണ് യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി​യ​ത്. പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ധ​ന​വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ഭ​ര​ണാ​നു​മ​തി, സാ​ങ്കേ​തി​കാ​നു​മ​തി എ​ന്നി​വ​യി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​ക​രു​തെ​ന്നും എം​പി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ച​ന്തി​രൂ​ർ ഇ​ള​യ​പാ​ട​ത്തെ പാ​ലം നി​ർ​മാണം, തു​റ​വൂ​ർ ര​ണ്ടാം വാ​ർ​ഡി​ലെ ബി.​ആ​ർ. അം​ബേ​ദ്ക​ർ റോ​ഡ് നി​ർ​മാണം, ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ അങ്കണവാ​ടി കെ​ട്ടി​ടനി​ർ​മാണം എ​ന്നി​വ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ഉ​യ​രു​ന്ന പു​തി​യ അങ്ക​ണ​വാ​ടി കെ​ട്ടി​ട​നി​ർ​മാ​ണം ന​വം​ബ​റോ​ടെ പൂ​ർ​ത്തി​യാ​കും. ആ​ല​പ്പു​ഴ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സാ​മൂ​ഹി​കാ​രോ​ഗ്യവി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ക്ലി​നി​ക് പ​ദ്ധ​തി​ക്ക് സ്പ​ർ​ശം എ​ന്ന പേ​ര് എം​പി നി​ർ​ദേ​ശി​ച്ചു. പ​ദ്ധ​തി​ക്കാ​യി അ​ധി​കതു​ക അ​നു​വ​ദി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ണ്ട​ല്ലൂ​ർ മാ​ട​മ്പ​ള്ളി സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ലെ ആ​ർഒ ​പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​നാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ചേ​ർ​ത്ത​ല മു​നിസി​പ്പാ​ലി​റ്റി​ക്ക് ശ്മ​ശാ​നം നി​ർ​മി​ക്കാൻ ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ സ്ഥ​ലം ക​ണ്ടെ​ത്ത​ണം. ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​ക്കാ​ർ എ​ച്ച്എ​സ്എ​സി​ൽ ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യം നി​ർ​മി​ക്കാ​ൻ റീ ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണം. വി​വി​ധ സ്കൂ​ളു​ക​ളി​ലേ​ക്ക് ന​ൽ​കേ​ണ്ട ലാ​പ്ടോ​പ്പു​ക​ൾ, ഐ​ടി സാ​മ​ഗ്രി​ക​ൾ, സ്കൂ​ൾ ബ​സു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും എം​പി നി​ർ​ദേശം ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫിസ​ർ ദീ​പാ ശി​വ​ദാ​സ​ൻ, ഫി​നാ​ൻ​സ് ഓ​ഫി​സ​ർ എ. ​അ​ജ​യാ​ന​ന്ദ്, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up