ആണു നേർച്ചയ്ക്കും ജിലാനി അനുസ്മരണത്തിനും കൊടിയേറ്റുന്നു.
കൊട്ടിയം : തട്ടാമല മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തട്ടാമല വലിയുള്ളാഹിയുടെ 44-ാമത് ആണ്ടുനേർച്ചയ്ക്കും ജിലാനി അനുസ്മരണത്തിനും കൊടിയേറ്റോടെ തുടക്കമായി. ഖുർആൻ പാരായണം, കൂട്ട സിയാറത്ത്, ജിലാനി അനുസ്മരണം, മൗലീദ്, റാത്തീബ്, ഉദ്ബോധനം പ്രാഥനാ സമ്മേളനം എന്നിവയും ഇതൊടൊനുബന്ധിച്ചു നടക്കും. വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം നടന്ന ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് എ. കമറുദീൻ പതാക ഉയർത്തി.
ജമാഅത്ത് ചീഫ് ഇമാംഅബ്ദുൽ വഹാബ് നഈമി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ജമാഅത്ത് സെക്രട്ടറി എ.എം ഷെരീഫ്, ട്രഷറർ തൂമ്പാറ്റ് നൗഷാദ്, ജമാഅത്ത് ഭാരവാഹികളായ മൊയ്നുദ്ദീൻ, ഹാരിസ്, സുമീർ, അഡ്വ. അനസ് നാസർ, ജമാഅത്ത് മുദരിസ് ഉമറുൽ ഹാറുനി, കമ്മറ്റി അംഗങ്ങളായ ബദറുദീൻ, അൻസാരി, സലാഹുദീൻ അബ്ദുൽസലാം സുനീർ, ഗ്രാമപഞ്ചായത്ത് അംഗവും കൗൺസിലറുമായ എം. നാസർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ന് രാവിലെ എട്ടിന് നടക്കുന്ന ജീലാനി അനുസ്മരണത്തിനും ഉദ്ബോധനത്തിനും പ്രാർഥനയ്ക്കും ഏരൂർ ഷംസുദീൻ മദനി അൽഖാദിരി, അബ്ദുൽ വഹാബ് നഈമി, ഹാഫിസ് ഉമറുൽ ഹാറൂനി എന്നിവർ നേതൃത്വം നൽകും.