x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എത്യോ​പ്യ​ന്‍ ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ക​ട​നവുമായി​ ബോം​ബെ സ​ര്‍​ക്ക​സ് നാ​ഗ​മ്പ​ടത്ത്

വെബ് ഡെസ്ക്
Published: October 4, 2026 01:55 AM IST | Updated: October 4, 2026 01:55 AM IST

കോ​​ട്ട​​യം: എത്യോ​​പ്യ​​ന്‍ ക​​ലാ​​കാ​​ര​​ന്മാ​​രു​​ടെ റ​​ഷ്യ​​ന്‍ സ​​ര്‍​ക്ക​​സ് പ്ര​​ക​​ട​​ന​​ങ്ങ​​ളു​​മാ​​യി ബോം​​ബെ സ​​ര്‍​ക്ക​​സ് നാ​​ഗ​​മ്പ​​ടം മൈ​​താ​​ന​​ത്ത് ആ​​രം​​ഭി​​ച്ചു. ഏ​​ത്യോ​​പ്യ​​ന്‍ ക​​ലാ​​കാ​​ര​​ന്മാ​​രു​​ടെ ത്ര​​സി​​പ്പി​​ക്കു​​ന്ന പ്ര​​ക​​ട​​ന​​വു​​മാ​​ണു പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണം.
സ്വി​​മ്മിം​​ഗ് ബീം ​​അ​​ക്രോ​​ബാ​​റ്റി​​ക്, ഡ​​യാ​​ബോ​​ളോ, റോ​​ള​​ര്‍ ബാ​​ല​​ന്‍​സ്, ക്ല​​ബ്‌​​സ് ജ​​ഗ്ലിം​​ഗ് എ​​ന്നി​​വ​​യാ​​ണു പ്ര​​ധാ​​ന ഇ​​ന​​ങ്ങ​​ള്‍. മ​​ല​​ര്‍​ന്നു​കി​​ട​​ന്ന് ഉ​​യ​​ര്‍​ത്തി​​പ്പി​​ടി​​ച്ച കാ​​ല്‍​പ്പാ​​ദ​​ത്തി​​ല്‍ ഘ​​ടി​​പ്പി​​ച്ച സ്റ്റാ​​ന്‍​ഡി​​ലെ ത​​ട്ടു​​ക​​ളി​​ലേ​​ക്കും അ​​വി​​ടു​​ന്ന് ബാ​​സ്‌​​ക​​റ്റി​​ലേ​​ക്കും നേ​​പ്പാ​​ളി​​ക്കാ​​രി കൂ​​നം​​ലാ​​മ പ​​ന്തു​​ക​​ള്‍ ത​​ത​​മ്പി​​ല്‍ കാ​​ണി​​ക​​ളെ ത്ര​​സി​​പ്പി​​ക്കും. അ​​വ​​സാ​​ന​ ബാ​​സ്‌​​ക്ക​​റ്റി​​ല്‍ പ​​ന്തെ​​ത്തു​​മ്പോ​​ള്‍ അ​​തൊ​​രാ​​ര​​വ​​മാ​​കും. അ​​തേ ഉ​​ദ്വേ​​ഗ​​വും ആ​​വേ​​ശ​​വും ത​​ന്നെ​​യാ​​ണ് റിം​​ഗ് ബാ​​ല​​ന്‍​സും സ്‌​​കേ​​റ്റി​​ഗും ക​​പ്പ് സോ​​സ​​റും ഫ്ല​യിം​​ഗ് ട്ര​​പ്പീ​​സും ക്രോ​​സ് ബാ​​റും കാ​​ണു​​മ്പോ​​ഴും സ​​ര്‍​ക്ക​​സ് കൂ​​ടാ​​ര​​ത്തി​​ല്‍ കാ​​ണാ​​ന്‍ ക​​ഴി​​യു​​ന്ന​​ത്.

കാ​​ണി​​ക​​ളെ അ​​തി​​ശ​​യി​​പ്പി​​ക്കു​​ന്ന രീ​​തി​​യി​​ല്‍ മ​​ണി​​പ്പൂരി ക​​ലാ​​കാ​​ര​​ന്മാ​​രു​​ടെ വി​​സ്മ​​യി​​പ്പി​​ക്കു​​ന്ന പ്ര​​ക​​ട​​ന​​മാ​​ണു മ​​റ്റൊ​​രു പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണം. സോ​​ഡ് ആ​​ക്റ്റ്, ഗ്രൂ​​പ്പ് ആ​​ക്രാ​​ബാ​​റ്റി​​ക്‌​​സ് അ​​മേ​​രി​​ക്ക​​ന്‍ ലിം​​ബിം​​ഗ് ബോ​​ര്‍​ഡ്, റ​​ഷ്യ​​ന്‍ സ്‌​​പൈ​​ഡ് റിം​​ഗ്, റ​​ഷ്യ​​ന്‍ ഡ​​വി​​ള്‍ ക്ലൗ​​ണ്‍ ഐ​​റ്റം, റ​​ഷ്യ​​ന്‍ വെ​​ര്‍​ട്ടി​​ക്ക​​ല്‍ സ്വിം​​ഗിം​​ഗ് അ​​ക്രോ​​ബാ​​റ്റ്, റ​​ഷ്യ​​ന്‍ ക്ലൗ​​ണ്‍ സ്‌​​കി​​പ്പിം​​ഗ് റ​​ഷ്യ​​ന്‍ കാ​​ന്‍​ഡി​​ല്‍ ബോ​​ണ്‍​ലെ​​സ് ഐ​​റ്റം എ​​ന്നി​​വ ഇ​​തി​​ല്‍ ചി​​ല​​തു മാ​​ത്ര​​മാ​​ണ്. മെയ് വ​​ഴ​​ക്ക​​ത്തി​​ന്‍റെ​യും കാ​​ഴ്ച​​ക​​ളു​​മാ​​യാ​​ണ് ഗ്രേ​​റ്റ് ബോം​​ബെ സ​​ര്‍​ക്ക​​സ് ക​​ലാ​​കാ​​ര​​ന്മാ​​ര്‍ ത​​മ്പി​​ലെ​​ത്തി​​യ​​ത്.

കു​​ട്ടി​​ക​​ളെ​​യും സ്ത്രീ​​ക​​ളെ​​യും ആ​​ക​​ര്‍​ഷി​​ക്കാ​​ന്‍ വി​​വി​​ധ ഇ​​ന​​ങ്ങ​​ളും സ​​ര്‍​ക്ക​​സ് ക​​ലാ​​കാ​​ര​​ന്മാ​​ര്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു. റ​​ഷ്യ​​ന്‍ ബാ​​ലെ സം​​ഗീ​​ത​​ത്തി​​ന്‍റെ മാ​​സ്മ​​രി​​ക​​താ​​ള​​ത്തി​​നൊ​​ത്താ​​ണ് ഓ​​രോ അ​​ഭ്യാ​​സ​​പ്ര​​ക​​ട​​ന​​വും ന​​ട​​ക്കു​​ക. ദി​​വ​​സേ​​ന ഉ​​ച്ച​​യ്ക്ക് ഒ​​ന്ന്, വൈ​​കു​​ന്നേ​​രം നാ​​ല്, രാ​​ത്രി ഏ​​ഴ് എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി മൂ​​ന്നു പ്ര​​ദ​​ര്‍​ശ​​ന​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ടി​​ക്ക​​റ്റ് നി​​ര​​ക്കു​​ക​​ള്‍: 150, 250, 400 രൂ​​പ​​യാ​​ണ്. അ​​ഡ്വാ​​ന്‍​സ് ബു​​ക്കിം​ഗ്. 400 രൂ​​പ. 9645047287, 889366308, 9847143029.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up