x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഹാത്മജിയെ അനുസ്മരിച്ച് നാടും നഗരവും

വെബ് ഡെസ്ക്
Published: October 4, 2026 01:30 AM IST | Updated: October 4, 2026 01:30 AM IST

ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട്: തേ​മ്പാം​മൂ​ട് സ​ദ്ഭാ​വ​ന ക​ൾ​ച്ച​റ​ൽ സെ​ന്‍ററിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ആ​ന​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി മെ​മ്പ​ർ പേ​രു​മ​ല ഷാ​ജി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ത്തി​പ്പാ​റ ശ്രീ​ക​ണ്ഠ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റാ​ണി സു​നി​ൽ, ചു​ള്ളാ​ളം സി​റാ​ജ്, ച​ന്ദ്രി​കാ ശ്രീ​ധ​ര​ൻ, സ​ദ്ഭാ​വ​ന പ്ര​സി​ഡ​ന്‍റ് എ.​ഷാ​ജ​ഹാ​ൻ, എ​സ്.​എം.​ ബ​ഷീ​ർ, ക​ബീ​ർ പാ​ലം, ന​സീ​ർ അ​ബൂ​ബ​ക്ക​ർ അ​ഷ്റ​ഫ് മാ​മൂ​ട്, ഷ​മീ​ർ, ര​ജി​ത് തേ​മ്പാ​മൂ​ട്, നി​സാ​ർ, ഷൈ​നി സൈ​ജു, റാ​ഫി, എ.​ ജ​ലീ​ൽ, മു​ല്ല​മം​ഗ​ലം ഷാ​ജി, രാ​ജേ​ഷ് ചു​ള്ളാ​ളം, സി​യാ​ദ് പേ​രു​മ​ല, ഇ​ല​വു​പാ​ലം ബ​ഷീ​ർ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ഴ​ക്കൂ​ട്ടം: ദേ​ശീ​യ മ​ല​യാ​ള വേ​ദി​യും വേ​ൾ​ഡ് പ്ര​വാ​സി മ​ല​യാ​ള വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ​വും സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജി. ​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ ജ​ന്മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സ​ഹ​ധ​ർമി​ണി മ​റി​യാ​മ്മ ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച വ്യ​ക്തി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി ആ​ദ​രി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഫ​സീ​ഹ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ർ​ജെ​ഡി (മൈ​നോ​റി​റ്റി സെ​ൽ) ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ​ഡിഒ ​ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് തോ​ട്ടി​ൻ​ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ല​ഹ​രി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന തൂ​ഫാ​ന് സ​മ്മേ​ള​ന​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. തൂ​ഫാ​ൻ ല​ഹ​രി വി​രു​ദ്ധ പോ​സ്റ്റ​ർ മ​റി​യാ​മ്മ ഉ​മ്മ​ൻ​ചാ​ണ്ടി ദേ​ശീ​യ മ​ല​യാ​ള വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹ്യ-​വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക യാ​സ്മി​ൻ സു​ലൈ​മാ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എം. എ​സ്. ഗാ​ലി​ബ് നന്ദിയും പ​റ​ഞ്ഞു. എം.​എ​ച്ച്. സു​ലൈ​മാ​ൻ ഡ​റേ​റ്റ​റാ​യി​രു​ന്നു.​

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ദൗ​ല​ത് ഷാ, ​സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ, പി​ന്ന​ണി​ഗാ​യ​ക​രാ​യ അ​ലോ​ഷ്യ​സ് പെ​രേ​ര, രാ​ധി​കാ നാ​യ​ർ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ശോ​ഭാ​കു​മാ​ർ, സ​ന്ധ്യാ കൊ​ല്ലം, ഷൈ​ൻ, ഷീ​ജാ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഗാ​ന്ധി സൂ​ക്ത​ങ്ങ​ളും, ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ സം​ഗീ​തം ന​ൽ​കി​യ ഗാ​ന​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ ഗാ​ന​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രു​ന്നു.
നെ​യ്യാ​റ്റി​ന്‍​ക​ര: ബാ​ല​രാ​മ​പു​രം ബി​ആ​ര്‍​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ "കാ​ഴ്ച 26' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗാ​ന്ധി അ​നു​സ്മ​ര​ണ​വും സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.
ല​യ​ൺ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ആ​ര്‍​സിയി​ൽ ന​ട​ത്തി​യ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​തും അ​ർ​ഹ​രാ​യ​തു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി ക​ണ്ണ​ട വി​ത​ര​ണം ചെ​യ്ത​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തി​യ​ന്നൂ​ർ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​മീ​ള പ​രി​പാ​ടി ഉ​ദ് ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​താ റാ​ണി അ​ധ്യ​ക്ഷ​യാ​യി. ബി​പി​സി ആ​ര്‍.​എ​ച്ച്. അ​സ്‌​വി​ൻ രാ​ജ്, ല​യ​ൺ​സ് ക്ല​ബ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി ഡി​ക്രൂ​സ്, ല​യ​ൺ​സ് ക്ല​ബ് ബാ​ല​രാ​മ​പു​രം ഭാ​ര​വാ​ഹി​ക​ളാ​യ സ​ഞ്ജ​യ​ൻ, എ​സ്.​എ​സ്. ഷാ​ജി, ജോ​യ് ദാ​സ്, ശ്രീ​കു​മാ​ര​ൻ, പി.​വി ബി​ജു എ​ന്നി​വ​ര്‍ പരിപാ ടിയിൽ പങ്കെടുത്തു.
വെ​ള്ള​റ​ട: കി​ളി​യൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി ജ​യ​ന്തി ദി​നം ആ​ഘോ​ഷി​ച്ചു. മ​ല​യി​ന്‍കാ​വ് മു​ത​ല്‍ പ​ന​ച്ച​മൂ​ടുവ​രെ ഗാ​ന്ധി സ്​മൃ​തി പ​ദ​യാ​ത്ര​യും തു​ട​ര്‍​ന്ന് പ​ന​ച്ച​മൂ​ട് ന​ട​ന്ന ഗാ​ന്ധി​ജി അ​നു​സ്മ​ര​ണ​വും ന​ട​ന്നു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ര്‍. ബോ​ബ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ​പിസി​സി സെ​ക്ര​ട്ട​റി ഡോ. ​ആ​ര്‍. വ​ത്സ​ല​ന്‍ ഉ​ദ്‍​ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് അ​ഡ്വ. ഗി​രീ​ഷ് കു​മാ​ര്‍, യു​ഡിഎ​ഫ് ക​ണ്‍​വീ​ന​ര്‍ കെ. ​ദ​സ്ത​ഗീ​ര്‍, ആ​നി പ്ര​സാ​ദ്, മ​ല​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ൻ, മു​ള്ളി​ല​വു​വി​ള സ​ന​ല്‍, കെ.ജി. മം​ഗ​ള്‍​ദാ​സ്, ദീ​പ​തി, സി. ​അ​ശോ​ക് കു​മാ​ര്‍, അ​ന്‍​ഷാ​ദ്, മെ​മ്പ​ര്‍ പി.എ​സ്. ഷിബു തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

പാ​റ​ശാ​ല: സി​പിഐ ​പാ​റ​ശാ​ല മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി ജ​യ​ന്തി ദി​നം മ​തേ​ത​ര സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. പാ​റ​ശാ​ല പോ​സ്റ്റ് ഓഫി​സ് ജംഗ്ഷനിൽ സി​പി ഐ ​പാ​റ​ശാ​ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ മ​ണി​ക​ണ്ഠ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​ബി. രാ​ജേ​ന്ദ്ര​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗം സി. ​സു​ന്ദ​രേ​ശ​ന്‍ നാ​യ​ര്‍, മ​ണ്ഡ​ലം സെ​ക്ര​ട്ടേറി​യറ്റം​ഗ​ങ്ങ​ളാ​യ എ​ന്‍. രാ​ഘ​വ​ന്‍ നാ​ടാ​ര്‍, കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, ജി. ​ശ്രീ​ധ​ര​ന്‍, ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ അ​നീ​ഷ് ആ​ന്‍റ​ണി, ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, ശു​ഭ​കു​മാ​ര്‍, അ​നീ​ഷ് കു​മാ​ര്‍, കെ.​സി. ശ​ശീ​ന്ദ്ര​ബാ​ബു, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പു​ത്ത​ന്‍​ക​ട വി​ജ​യ​ന്‍, ടി. ​ജ​യ​പ്ര​സാ​ദ്, എ​സ്.പി. ​ശ്രീ​ക​ണ്ഠ​ന്‍, വി​ല്‍​സ് കു​മാ​ര്‍, തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര : കെ​എ​സ്ആ​ർ​ടി​സി നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ്മൃ​തി സ​ദ​സും ശു​ചീ​ക​ര​ണ ദി​നാ​ച​ര​ണ​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. സി. ​ആ​ർ പ്രാ​ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. സ​ജീ​വ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഗ്രാ​മം പ്ര​വീ​ൺ, ക​ണ്ണ​ൻ, എ​ൻ.​കെ. ര​ഞ്ജി​ത്ത്, വി.​കെ.​ ലേ​ഖ, എ​സ്.​ജി. രാ​ജേ​ഷ്, എ​സ്. അ​നീ​ഷ്, ഗോ​പ​കു​മാ​ർ, ബൈ​ജു എ​ന്നി​വ​ർ പങ്കെടുത്തു.
ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ​യും ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഷൈ​ജു, ശു​ഭ​ശ്രീ, പി.​എ​സ് അ​ജ​യാ​ക്ഷ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് കെ ​എ​സ്ആ​ർടിസി ഡി​പ്പോ​യി​ൽ സം​ഘ​ടി​പ്പി​ച്ച "സേ​വ​ന ശു​ചീ​ക​ര​ണ യ​ജ്ഞം' സു​ധീ​ർ ഷാ ​പാ​ലോ​ട് എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു​രാ​ജ്, അം​ഗ​ങ്ങ​ളാ​യ രാ​ജീ​വ​ൻ , ഉ​ഷാ​കു​മാ​രി, ടിഎം സി ​അം​ഗ​ങ്ങ​ൾ, പി​ര​പ്പ​ൻ​കോ​ട് ഹ​യ​ർ സെ​ക്കൻഡ​റി സ്കൂ​ളി​ലെ​യും യുഐടി ​സെ​ന്‍റ​റി​ലേ​യും വി​ദ്യാ​ർ​ഥികൾ പരിപാടിയി ൽ പങ്കെടുത്തു.
വെ​ള്ള​റ​ട:​ മ​തേ​ത​ര​ത്വ സം​ര​ക്ഷ​ണ സം​ഗ​മം വെ​ള​ള​റ​ട​യി​ല്‍ കെ.​പി. ​ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റ്റി ഷി​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ടേറി​യേ​റ്റം​ഗം ഇ​ട​മ​ന ശ്ശേ​രി സ​ന്തോ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. യു​വ​ക​ലാ​സാ​ഹി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് മാ​ണി​ക്കം മ​തേ​ത​ര​ത്വ സം​ര​ക്ഷ​ണ സം​സ്‌​കാ​രി​ക ദീ​പം തെ​ളി​യി​ച്ചു. യു​വ​ക​ലാ​സാ​ഹി​തി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഗാ​ന്ധിസ്മൃ​തി​യി​ൽ ശു​ചീ​ക​ര​ണ
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വം

ആ​റ്റി​ങ്ങ​ൽ: ഗാ​ന്ധി​ജ​യ​ന്തി വ​ര​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ "നി​ർ​മ​ലം - പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം' കാന്പയിന്‍റെ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം ആ​ലം​കോ​ട് - ​കൊ​ച്ചു​വി​ള ജം​ഗ്ഷ​നി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു. ശു​ചി​ത്വ സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി റാ​ലി​യും ന​ട​ന്നു. ഇ​തോ​ടൊ​പ്പം സ്വ​ച്ഛ​താ ഹി ​സേ​വ "കൈ​യോ​ട് കൈ' കാന്പയിന്‍റെ ഭാ​ഗ​മാ​യി ആ​ലം​കോ​ട് - ​കൊ​ച്ചു​വി​ള ജം​ഗ്ഷ​ൻ മു​ത​ൽ പൂ​വ​ൻ​പാ​റ വ​രെ ജ​ന​കീ​യ ശു​ചീ​ക​ര​ണ യ​ജ്ഞ​വും ന​ട​ന്നു.
ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, വി​വി​ധ സ്കൂ​ളു​ക​ളി​ലെ എ​ൻ​എ​സ്​എ​സ്, എ​ൻ​സി​സി. വി​ദ്യാ​ർ​ഥി​ക​ൾ, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ റാ​ലി​യി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കു​ചേ​ർ​ന്നു.

ആ​റ്റി​ങ്ങ​ൽ: ഗു​രു​ദേ​വ ദ​ർ​ശ​ന പ​ഠ​ന​കേ​ന്ദ്രം, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ൻ, ഐ​ശ്വ​ര്യ ബാ​ല​വേ​ദി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​രു​ക്കും​പു​ഴ​യി​ൽ ഗാ​ന്ധി​ജ​യ​ന്തി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ബാ​ല​വേ​ദി ഡ​യ​റ​ക്ട​ർ ഡോ.​ അ​നി​റ്റി​ഷ ജ​റാ​ൾ​ഡി​ന്‍റെ അ​ധ്യ ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൂ​ട്ടാ​യ്മ മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ച​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ അ​ജി​ത മോ​ഹ​ൻ​ദാ​സ്, വാ​ർ​ഡ് മെ​മ്പ​ർ മ്യൂ​റി​യ​ൽ ലീ​ൻ, ബാ​ല​വേ​ദി പ്ര​സി​ഡന്‍റ് അ​നു​ജി​ത്, ടെ​യ്സ​ൺ തോ​മ​സ്, അ​മീ​ന, ഫ്രാ​ൻ​സി​സ് ഏ​ണ​സ്റ്റ്, മു​രു​ക്കും​പു​ഴ സി.​ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന​നം മു​ത​ൽ മ​ര​ണം വ​രെ​യു​ള്ള ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള 100 ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, ഗാ​ന്ധി ക്വി​സ്, പ്ര​സം​ഗ മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

ചി​റ​യി​ൻ​കീ​ഴ്: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ ത്തി​ൽ കോ​ൺ​ഗ്ര​സ് പെ​രു​ങ്ങു​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​ങ്ങു​ഴി ജം​ഗ്ഷ​നി​ൽ ജ​യ​ന്തി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും, അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ് കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് എ.​ആ​ർ നി​സാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ബി.​ മ​നോ​ഹ​ര​ൻ, വി.​കെ.​ ശ​ശി​ധ​ര​ൻ, സി.​എ​ച്ച്.​ സ​ജീ​വ്, മാ​ട​ൻ​വി​ള നൗ​ഷാ​ദ്, ബി.​ സു​ധ​ർ​മ, എം.​കെ.​ ഷാ​ജ​ഹാ​ൻ, എ​സ്.​ജി.​ അ​നി​ൽ കു​മാ​ർ, ജ​യ സ​ജി​ത്ത്, പ്ര​വീ​ണ കു​മാ​രി, എം.​ ഷാ​ബു​ജാ​ൻ, ജ​ന​ക​ല​ത, രാ​ജ​ൻ കൃ​ഷ്ണ​പു​രം, എ​സ്.​ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ല്ല​മ്പ​ലം: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് നാ​വാ​യി​ക്കു​ളം ഗ​വ: ഹ​യ​ർ സെ​ക്ക​ൻഡറി ​സ്കൂ​ൾ കു​ട്ടി​ക​ളും നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ചെ​യ്യു​ന്ന നാ​വാ​യി​ക്കു​ളം ഡീ​സ​ന്‍റ്മു​ക്ക് റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ഡീ​സ​ന്‍റ് മു​ക്ക് വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ശു​ചീ​ക​രി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ജി.​ വി​ജി​ൻ, നാ​വാ​യി​ക്കു​ളം ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up