കൊട്ടിയം: 14.060 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. നെടുമ്പന വില്ലേജിൽ കുളപ്പാടം ചേരിയിൽ ഖാദിരിയ മസ്ജിദിന് സമീപം പാറവിള വീട്ടിൽ ചിക്കു എന്ന അലിഫ് നിസാർ (29) ആണ് അറസ്റ്റിലായത്.
കണ്ണനല്ലൂർ പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവിന്റെ വീട്ടിൽ എംഡി എംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് കൊല്ലം സിറ്റി പൊലിസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് സംഘവും കണ്ണനല്ലൂർ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 14.060 ഗ്രാം എം ഡിഎംഎ ആണ് പിടികൂടിയത്.
സംഭവത്തിൽ കണ്ണനല്ലൂർ പൊലിസ് എൻ ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇയാൾ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഇയാൾക്കെതിരേ കിളികൊല്ലൂർ പൊലിസ് സ്റ്റേഷനിൽ കേരള അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കൊട്ടിയം പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരവും മുമ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.