x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ വിഷയം പരിഹരിക്കണം; ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്രതിഷേധിച്ചു

വെബ് ഡെസ്ക്
Published: October 4, 2026 01:53 AM IST | Updated: October 4, 2026 01:53 AM IST

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി കോ​ട്ട​യം ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ർ​ണ

കോ​ട്ട​യം: ജ​നി​ച്ച മ​ണ്ണി​ൽ ജീ​വി​ക്കാ​നും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നുംവേ​ണ്ടി നി​ര​ന്ത​ര​മാ​യി പൊ​തു​സ​മൂ​ഹ​വും ക​ർ​ഷ​ക​രും തെ​രു​വി​ലി​റ​ങ്ങേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ അ​ത്യ​ന്തം ഭ​യാ​ന​ക​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു പ​റ​മ്പി​ൽ. ഇ​എ​സ്എ വി​ഷ​യ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണു​ക, ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​രോ​ധി​ച്ചുള്ള വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി കോ​ട്ട​യം ഗാ​ന്ധി സ്ക്വ​യ​റി​ന് സ​മീ​പം ന​ട​ത്തി​യ പ്ര​തി​ഷേ​ധ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ്വൈ​രവി​ഹാ​ര​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ന്നെ ത​ട​യു​ന്ന ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​തി​ലൂ​ടെ ഇ​ടു​ക്കി ക​ള​ക‌്ട​ർ പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ജ​ന​വി​രു​ദ്ധ ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ച്ചു ജ​ന​ങ്ങ​ളോ​ട് മാ​പ്പു പ​റ​യാ​ൻ കളക്‌ട​ർ ത​യ്യാ​റാ​വ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ആ ​പ​ദ​വി​യി​ൽ​നി​ന്നും അ​ദ്ദേ​ഹ​ത്തെ നീ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​ഡോ. സാ​വി​യോ മാ​നാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി മു​ക്ക​ത്ത്, രാ​ജേ​ഷ് ജോ​ൺ, അ​ഡ്വ. മ​നു ജെ. ​വ​രാ​പ്പ​ള്ളി, ലി​സി ജോ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞ് ക​ള​പ്പു​ര, സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, സെ​ബാ​സ്റ്റ്യ​ൻ പു​ല്ലാ​ട്ടു​കാ​ല, കെ.​എ​സ്. ആ​ന്‍റ​ണി,സൈ​ബി അ​ക്ക​ര, സേ​വ്യ​ർ തോ​മ​സ് കൊ​ണ്ടോ​ടി, ബേ​ബി​ച്ച​ൻ മു​ക​ളേ​ൽ, ജോ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, സി​ബി പാ​റ​പ്പ, കെ.​സി. ജോ​ർ​ജ്, പീ​റ്റ​ർ നാ​ഗ​പ​റ​മ്പി​ൽ, ഷൈ​ന​മ്മ ജ​യിം​സ്, ഷെ​യി​ൻ ജോ​സ​ഫ്, കെ.​ഡി. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up