x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണംകോട് നിവാസികള്‌ക്ക് എംസിഎഫ് തലവേദനയാകുന്നു

വെബ് ഡെസ്ക്
Published: October 4, 2026 01:27 AM IST | Updated: October 4, 2026 01:27 AM IST

ചാ​ക്കു​കെ​ട്ടി​ക​ളി​ലാ​ക്കി​യും അ​ല്ലാ​തെ​യും ത​ള്ളി​യി​രി​ക്കു​ന്ന മാ​ലി​ന്യം.

അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡ് ക​ണ്ണം​കോ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്ഥാ​പി​ച്ച മി​നി എം​സി​എ​ഫ് നാ​ട്ടു​കാ​ര്‍​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നു.
ഹ​രി​തക​ര്‍​മ സേ​ന ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ സ്ഥാ​പി​ച്ച മി​നി എം​സി​എ​ഫി​ന് ചു​റ്റും ഇ​പ്പോ​ള്‍ വീ​ട്ടു​മാ​ലി​ന്യ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും വി​സ​ര്‍​ജ്യം ഉ​ള്‍​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ട് ത​ള്ളു​ക​യാ​ണ്. ഹോ​ട്ട​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും വ​ലി​യ ച​ക്കു​ക​ളി​ല്‍ കെ​ട്ടി ഇ​വി​ടെ തള്ളുക​യാ​ണ്.

മാ​ലി​ന്യ കു​ന്നു​കൂ​ടി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വീ​ടു​ക​ളി​ല്‍ ഇ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മി​നി എം​സി​എ​ഫി​ന് സ​മീ​പ​ത്താ​യി മാ​ര്‍​ത്തോ​മ്മ ഐ‌​ടി‌​സി, യു​പി സ്കൂ​ള്‍, അങ്കണവാ​ടി, ആ​രാ​ധ​നാ​ല​യം ഉ​ള്‍​പ്പ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മാ​ലി​ന്യം തള്ളുന്നത് മൂ​ലം തെ​രു​വ് നാ​യ​ക​ളു​ടെ​ ശ​ല്യം വ​ര്‍​ധി​ച്ചു. ഇ​തോ​ടെ കാ​ല്‍​ന​ട പോ​ലും വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ള്‍​ക്ക് ഉ​ള്‍​പ്പ​ടെ ഇ​തു​വ​ഴി പോ​കാ​ന്‍ ഭ​യ​മാ​ണ്.

മാ​സ​ത്തി​ല്‍ ഒ​ന്നോ ര​ണ്ടോ ത​വ​ണ എ​ത്തു​ന്ന ഹ​രി​തക​ര്‍​മ സേ​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ വൃ​ത്തി​യാ​ക്കി മ​ട​ങ്ങും. എ​ന്നാ​ല്‍ അ​ടു​ത്ത ദി​വ​സം രാ​വി​ലെ വീ​ണ്ടും സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ മാ​ലി​ന്യം ത​ള്ളും.

മി​നി എം​സി​എ​ഫ് സ്ഥാ​പി​ച്ച നാ​ള്‍​മു​ത​ലാ​ണ് പ്ര​ദേ​ശം മാ​ലി​ന്യം തള്ളുന്ന കേ​ന്ദ്ര​മാ​യി മാ​റി​യാ​തെ​ന്നും എ​ത്ര​യും പെ​ട്ട​ന്ന് എം​സി​എ​ഫ് ഇ​വി​ടെ നി​ന്നും മാ​റ്റി സ്ഥാ​പി​ക്ക​ണമെന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ര​ണ്ടാം വാ​ര്‍​ഡി​ലെ മി​നി എം​സി​എ​ഫാ​ണ് മൂ​ന്നാം വാ​ര്‍​ഡ​ാ യ ക​ണ്ണം​കോ​ട് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രോ​ടു എം​സി​എ​ഫ് മാ​റ്റി സ്ഥാ​പി​ക്ക​ണമെന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യില്ലെ​ന്നു വാ​ര്‍​ഡ് അം​ഗം ശ്രീ​ല​ത പ​റ​യു​ന്നു.

എം​സി​എ​ഫ് മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ താ​ന്‍ ത​ന്നെ സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ​നി​യും ന​ട​പ​ടി വൈ​കി​യാ​ല്‍ നാ​ട്ടു​കാ​ര്‍​ക്കൊ​പ്പം താ​നും പ്ര​തി​ഷേ​ധ​ത്തി​നാ​യി ഇ​റ​ങ്ങു​മെ​ന്ന് വാ​ര്‍​ഡം​ഗം പറഞ്ഞു. അ​തേ​സ​മ​യം അ​ടി​യ​ന്തര ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല​ങ്കി​ല്‍ മാ​ലി​ന്യം ശേ​ഖ​രി​ച്ചു പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ന് മു​ന്നി​ല്‍ കൊ​ണ്ടി​ടു​മെ​ന്ന് നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ചു

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up