എം. മുഹമ്മദ് അൽത്താഫിന് ഹൃദയത്തണൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകുന്നു.
കൊല്ലം: വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച എം. മുഹമ്മദ് അൽത്താഫിന് ഹൃദയത്തണൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി. അഡ്വ. വിഷ്ണുമോഹൻ എംഎൽഎയുടെ ഔദ്യോഗിക ഓഫിസിൽ നടന്ന ചടങ്ങിൽ ഹൃദയത്തണൽ കൂട്ടായ്മ പ്രസിഡന്റ് ഷിബു റാവുത്തർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ രക്ഷാധികാരി ഇ.ഡൊമിനിക് ആമുഖപ്രഭാഷണം നടത്തി.
അഡ്വ.വിഷ്ണുമോഹൻ എംഎൽഎ മുഹമ്മദ് അൽത്താഫിന് മൊമെന്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു.
എംഎൽഎയുടെ പ്രത്യേക സ്നേഹാദരവും ചടങ്ങിൽ നൽകി. ഹൃദയത്തണൽ കൂട്ടായ്മ ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് സുഹൈൽ, ട്രഷറർ നഹാസ് കൊരണ്ടിപ്പള്ളി, വൈസ് പ്രസിഡന്റ് ജങ്കിഷ്ഖാൻ, സെക്രട്ടറി ഷാജി പാരിപ്പള്ളി, പ്രോഗ്രാം കോ-ഓർഡിനേറ്റർ മുഖത്തല സുഭാഷ്, പ്രവീൺ കുടുംന്തറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.