Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NEET UG 2026

നീ​റ്റ് പു​നഃ​പ​രീ​ക്ഷ: ത​ട്ടം മാ​റ്റി​ച്ച​താ​യും രാ​ഖി അ​ഴി​പ്പി​ച്ച​താ​യും പ​രാ​തി; ക​ടു​ത്ത സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ വി​വാ​ദ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ക്ര​മ​ക്കേ​ടു​ക​ളെ തു​ട​ർ​ന്ന് രാ​ജ്യ​മു​ട​നീ​ളം വീ​ണ്ടും ന​ട​ത്തു​ന്ന നീ​റ്റ് പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ വി​വാ​ദ​ത്തി​ലേ​ക്ക്. പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ ത​ട്ട​വും (ബു​ർ​ഖ) മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള മാ​ല​ക​ളും ച​ര​ടു​ക​ളും അ​ഴി​പ്പി​ച്ചു എ​ന്നാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഉ​യ​രു​ന്ന പ​രാ​തി.

ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ഉ​ൾ​പ്പെ​ടെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ രു​ദ്രാ​ക്ഷ മാ​ല​ക​ളും കൈ​യി​ലെ കാ​പ്പു​ക​ളും അ​ഴി​പ്പി​ച്ചു എ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചു. രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​രി​ൽ ബു​ർ​ഖ ധ​രി​ച്ചെ​ത്തി​യ പ​രീ​ക്ഷാ​ർ​ത്ഥി​യെ ആ​ദ്യം പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ വി​സ​മ്മ​തി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ത്തി​ന് ശേ​ഷം ന​ട​ക്കു​ന്ന പ​രീ​ക്ഷ​യാ​യ​തി​നാ​ൽ എ​ഐ നി​രീ​ക്ഷ​ണം, ബ​യോ​മെ​ട്രി​ക് വെ​രി​ഫി​ക്കേ​ഷ​ൻ, ജാ​മ​റു​ക​ൾ എ​ന്നി​വ​യ​ട​ക്കം വ​ൻ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​മ്പോ​ഴും ഇ​ത് മ​ത​വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്നു എ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​ക്ക് ആ​രം​ഭി​ച്ച പ​രീ​ക്ഷ​യി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 22 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

Latest News

Corehub Up