Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NH66

എ​ന്‍​എ​ച്ച് 66-ല്‍ ​ഇ​ല​ക്‌ട്രി​ക് ട്ര​ക്ക് കോ​റി​ഡോ​ര്‍ 19 കോ​ടി രൂ​പ ചെ​ല​വി​ല്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് പ​ഠ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2030ഓ​​​ടെ കാ​​​സ​​​ര്‍​ഗോ​​​ഡ്-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്‍​എ​​​ച്ച് 66ല്‍ ​​​ഇ​​​ല​​​ക്‌​​ട്രി​​​ക് ട്ര​​​ക്കു​​​ക​​​ള്‍​ക്കാ​​​യി 90 ചാ​​​ര്‍​ജ​​​റു​​​ക​​​ളും 12.5 മെ​​​ഗാ​​​വാ​​​ട്ട് ചാ​​​ര്‍​ജിം​​​ഗ് ശേ​​​ഷി​​​യും ഒ​​​രു​​​ക്കാ​​​ന്‍ 19 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം മ​​​തി​​​യാ​​​കു​​​മെ​​​ന്ന് പ​​​ഠ​​​നം.

ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ണ്‍ ക്ലീ​​​ന്‍ ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ടേ​​​ഷ​​​നും (ഐ​​​സി​​​സി​​​ടി) കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്‌ട്രി​​​സി​​​റ്റി ബോ​​​ര്‍​ഡ് ലി​​​മി​​​റ്റ​​​ഡും (കെ​​​എ​​​സ്ഇ​​​ബി​​​എ​​​ല്‍) സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ല്‍.

622 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ഠ​​​നം, പി​​​എം ഇ​​​ഡ്രൈ​​​വ് പ​​​ദ്ധ​​​തി​​​യി​​​ല്‍ പൊ​​​തു ചാ​​​ര്‍​ജിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍​ക്കാ​​​യി അ​​​നു​​​വ​​​ദി​​​ച്ച 2,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ താ​​​ഴെ മാ​​​ത്ര​​​മേ പ്ര​​​സ്തു​​​ത നി​​​ക്ഷേ​​​പം വ​​​രി​​​ക​​​യു​​​ള്ളൂവെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

2050ഓ​​​ടെ ചാ​​​ര്‍​ജ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണം 1,939 ആ​​​യും സ്ഥാ​​​പി​​​തശേ​​​ഷി 204.5 മെ​​​ഗാ​​​വാ​​​ട്ടാ​​​യും ഉ​​​യ​​​രു​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി 338 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ഞ്ചി​​​ത നി​​​ക്ഷേ​​​പം വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും പ​​​ഠ​​​നം പ​​​റ​​​യു​​​ന്നു.

പ്ര​​​തി​​​ദി​​​ന വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത 2030ലെ 32 ​​​മെ​​​ഗാ​​​വാ​​​ട്ടി​​​ല്‍ നി​​​ന്ന് 2050ല്‍ 833 ​​​മെ​​​ഗാ​​​വാ​​​ട്ടാ​​​യി ഉ​​​യ​​​രും. 13,355 ട്ര​​​ക്കു​​​ക​​​ളു​​​ടെ​​​യും 3,39,692 പാ​​​ര്‍​ക്കിം​​​ഗ് ഇ​​​വ​​​ന്‍റു​​​ക​​​ളു​​​ടെ​​​യും ജി​​​പി​​​എ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ പ​​​ഠ​​​ന​​​ത്തി​​​ല്‍ കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്, കൊ​​​ല്ലം എ​​​ന്നി​​​വ മു​​​ന്‍​ഗ​​​ണ​​​നാ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി ക​​​ണ്ടെ​​​ത്തി.

തി​​​രു​​​വ​​​ങ്ങാ​​​ട്–​​​കു​​​മ്പ​​​ളം ഭാ​​​ഗ​​​ത്ത് മാ​​​ത്രം 2050ഓ​​​ടെ 76.4 മെ​​​ഗാ​​​വാ​​​ട്ട് ചാ​​​ര്‍​ജിം​​​ഗ് ശേ​​​ഷി ആ​​​വ​​​ശ്യ​​​മാ​​​യിവ​​​രു​​​മെ​​​ന്നും പ​​​ഠ​​​നം പ​​​റ​​​യു​​​ന്നു.

Kerala

കേരളത്തിൽ നിർമിക്കുന്നത് ദേശീയപാതയല്ല അഴിമതി പാതയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ ഏറ്റവും നിലവാരം കുറഞ്ഞ ദേശീയപാത നിർമാണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിൽ നിർമിക്കുന്നത് ദേശീയപാതയല്ല അഴിമതി പാതയാണെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യത്തിന് മണ്ണ് പരിശോധന പോലും നടത്താതെ, മര്യാദയ്ക്ക് ഒരു ഡിപിആർ പോലും തയാറാക്കാതെയാണ് ഈ പ്രഹസനം കേരളത്തിൽ നടക്കുന്നത്. സമയത്തിന് പണി തീർക്കാതെ നിർമാണ കമ്പനികൾക്ക് സമയം നീട്ടി കൊടുക്കലും മുറയ്ക്ക് നടക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ പണിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ യാതൊരു ശ്രമവും സംസ്ഥാന സർക്കാർ നടത്തുന്നില്ല. പണ്ട് റീൽ ഇടാൻ വേണ്ടി മാത്രം ദേശീയപാതയിൽ പോയിക്കൊണ്ടിരുന്ന മന്ത്രി റിയാസിനെ ഇപ്പോൾ അതിനു പോലും കാണാനില്ല.

കേരളത്തിൽ ആർക്കും ഒന്നിനും ഉത്തരവാദിത്വമില്ലാത്ത അവസ്ഥയാണ്. ഭരണം അവസാനിക്കുന്നതിനു മുമ്പ് പരമാവധി മുക്കുക എന്നതും മാത്രമാണ് ഭരണാധിപരുടെ ലക്ഷ്യം. ദേശീയപാത നിർമാണത്തിൽ മിനിമം നിലവാരം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Kerala

കൊല്ലത്ത് ദേശീയപാത തകർന്നു

കൊ​ട്ടി​യം: കൊ​ല്ലം മൈ​ല​ക്കാ​ടും ദേ​ശീ​യ​പാ​ത​യു​ടെ ഉ​യ​ര​പ്പാ​ത ഇ​ടി​ഞ്ഞു വീ​ണു. ദേ​ശീ​യ​പാ​ത​യു​ടെ പാ​ര്‍​ശ്വ​ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ സ​ര്‍​വീ​സ് റോ​ഡ് ത​ക​ര്‍​ന്നു. മൈ​ല​ക്കാ​ട് പാ​ല​ത്തി​നു സ​മീ​പ​ത്തെ അ​പ്രോ​ച്ച് റോ​ഡി​ല്‍ വ​ലി​യ ഗ​ര്‍​ത്തം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു.

ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു​വീ​ണ സ​മ​യ​ത്ത് സ​ര്‍​വീ​സ് റോ​ഡി​ല്‍ സ്‌​കൂ​ള്‍ വാ​ന​ട​ക്ക​മു​ണ്ടാ​യി​രി​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. നൂ​റു മീ​റ്റ​റി​ലേ​റെ നീ​ള​ത്തി​ലാ​ണ് ഉ​യ​ര​പ്പാ​ത ത​ക​ർ​ന്ന​ത്. പ​ത്ത് മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ലാ​ണ് ഈ ​ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യു​ടെ പ്ര​ധാ​ന റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

അ​പ​ക​ടം സം​ഭ​വി​ക്കു​മ്പോ​ൾ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പൊ​യ്ക്കാ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ഒ​രു സ്കൂ​ൾ ബ​സും ര​ണ്ടു കാ​റു​ക​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഇ​ല്ല.

റോ​ഡ് ത​ക​ർ​ന്നു സ​ർ​വീ​സ് റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ ഉ​ണ്ടാ​യി. ഈ ​കു​ഴി​ക​ളി​ലാ​ണ് സ്കൂ​ൾ ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വീ​ണ​ത്. സ്കൂ​ൾ ബ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട് നി​ർ​ത്തി കു​ട്ടി​ക​ളെ ഞൊ​ടി​യി​ട​യി​ൽ പു​റ​ത്തി​റ​ക്കി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റി. കു​ഴി​യി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

കൊ​ട്ടി​യ​ത്തു​നി​ന്നും ചാ​ത്ത​ന്നൂ​രി​ലേ​യ്ക്കു​ള്ള വ​ഴി​യി​ൽ മൈ​ല​ക്കാ​ട് ഇ​റ​ക്ക​ത്താ​ണ് അ​പ​ക​ടം. മൈ​ല​ക്കാ​ട് ഇ​റ​ക്കം ജി​ല്ല​യി​ലെ ത​ന്നെ വ​ലി​യ ക​യ​റ്റി​റ​ക്ക​മാ​ണ്. ഈ ​ക​യ​റ്റി​റ​ക്കം ഒ​ഴി​വാ​ക്കി റോ​ഡ് നി​ര​പ്പാ​ക്കാ​നാ​ണ് ഉ​യ​ര​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്. ഏ​ലാ​യു​ടെ മ​ധ്യ​ത്തി​ലൂ​ടെ​യാ​ണ് ദേ​ശീ​യ പാ​ത​യും ഉ​യ​ര​പ്പാ​ത​യും കടന്നുപോകുന്നത്.

Latest News

Corehub Up