Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Highway 66

Kozhikode

ദേ​ശീ​യ​പാ​ത 66: കൊ​യി​ലാ​ണ്ടി, ന​ന്തി ബൈ​പ്പാ​സു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത 66 വി​ക​സ​ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.


ദേ​ശീ​യ​പാ​ത കൊ​യി​ലാ​ണ്ടി, ന​ന്തി ഭാ​ഗ​ങ്ങ​ള്‍, കൊ​യി​ലാ​ണ്ടി പ​ഴ​യ ബൈ​പാ​സ് എ​ന്നി​വ​യു​ടെ നി​ര്‍​മ്മാ​ണം സ​മാ​ന്ത​ര​മാ​യി ന​ട​ത്തി ജ​നു​വ​രി പ​കു​തി​യോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ദേ​ശീ​യ​പാ​ത നി​ര്‍​മ്മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 


ദേ​ശീ​യ​പാ​ത വ​ട​ക​ര റീ​ച്ചി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പ​ന്തീ​രാ​ങ്കാ​വ് ടോ​ള്‍ പ്ലാ​സ ഭാ​ഗ​ത്തെ സ്ലി​പ് റോ​ഡ്, പാ​ന​ത്ത് താ​ഴം മേ​ല്‍​പ്പാ​ത, പാ​ച്ചാ​ക്കി​ല്‍-​മ​ലാ​പ്പ​റ​മ്പ് സ​ര്‍​വീ​സ് റോ​ഡ്, ദേ​ശീ​യ പാ​ത​യി​ലെ വി​വി​ധ റീ​ച്ചു​ക​ള്‍, ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഗ​താ​ഗ​ത​പ്ര​ശ്‌​നം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു. പ​നാ​ത്ത്താ​ഴം മേ​ല്‍​പാ​ത​യു​ടെ എ​സ്റ്റി​മേ​റ്റ് പൊ​തു​മ​രാ​മ​ത്ത് വ​വ​കു​പ്പ് ത​യ്യാ​റാ​ക്കി ന​ല്‍​കി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.


പാ​ച്ചാ​ക്ക്-​മ​ലാ​പ്പ​റ​മ്പ് സ​ര്‍​വീ​സ് റോ​ഡി​ലെ പ്ര​ശ്‌​നം ജ​നു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ പ​രി​ഹ​രി​ക്കാ​ന്‍ ജി​ല്ല ക​ള​ക്ട​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ എ​ല്ലാ ആ​ഴ്ച​ക​ളി​ലും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​മാ​യി അ​വ​ലോ​ക​ന യോ​ഗം ന​ട​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ജി​ല്ല ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, സ്‌​പെ​ഷ്യ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, വ​ട​ക​ര ആ​ര്‍​ഡി​ഒ അ​ന്‍​വ​ര്‍ സാ​ദ​ത്ത്‌, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​രാ​ര്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ചെ​റു​വ​ണ്ണൂ​ര്‍ മേ​ല്‍​പ്പാ​ലം; ഫെ​ബ്രു​വ​രി​യോ​ടെ നി​ര്‍​മാ​ണം
പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം


കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​ര്‍ മേ​ല്‍​പ്പാല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍​കി ഫെ​ബ്രു​വ​രി​യോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മേ​ല്‍​പ്പാലം പ്ര​വൃ​ത്തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


ജി​ല്ല​യി​ലെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ചെ​റു​വ​ണ്ണൂ​ര്‍ മേ​ല്‍​പാ​ലം. ഒ​രു നാ​ടി​ന്‍റെ ദീ​ര്‍​ഘ​കാ​ല സ്വ​പ്നം കൂ​ടി​യാ​യ മേ​ല്‍​പ്പാ​ലം, എ​ല്ലാ വ​കു​പ്പു​ക​ളും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.


കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​തോ​റി​റ്റി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ഹ​രി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.​നി​ര്‍​മാ​ണ വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഹ​രി​ച്ച് എ​ത്ര​യും വേ​ഗം പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. യോ​ഗ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത്, വാ​ട്ട​ര്‍ അ​തോ​റി​റ്റി, കെ​എ​സ്ഇ​ബി എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, യു​എ​ല്‍​സി​സി​എ​സ് ചെ​യ​ര്‍​മാ​ന്‍ ര​മേ​ശ​ന്‍ പാ​ലേ​രി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up