Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NationalNews

നിരാഹാരം അവസാനിപ്പിച്ചതിലെ വി​മ​ർ​ശ​ന​ങ്ങ​ൾ ത​ള്ളി വാംഗ്ചു​ക്; മൂ​ന്നാംഘ​ട്ട ച​ർ​ച്ച നാളെ

ന്യൂ​ഡ​ൽ​ഹി: നീറ്റ് പ​രീ​ക്ഷാക്ര​മ​ക്കേ​ടു​ക​ളി​ലും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ലും പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ സി​ജെ​പി ന​ട​ത്തു​ന്ന സ​മ​രം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്കു വ്യാ​പി​ക്കു​ന്നു. 26 ദി​വ​സ​ത്തെ നി​രാ​ഹാ​രസ​മ​രം അ​വ​സാ​നി​പ്പി​ച്ച​തി​നെ​ച്ചൊ​ല്ലി ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാംഗ്ചു​ക് ശ​ക്ത​മാ​യി ത​ള്ളിക്കളഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണു സ​മ​രം അ​വ​സാ​നി​പ്പി​ക്കാൻ തീരുമാനിച്ച​തെ​ന്നും ആ​രു​ടേ​യും സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും വാംഗ്ചുക് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യു​ള്ള ര​ണ്ടാംഘ​ട്ട ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യെന്നും മൂ​ന്നാംഘ​ട്ട ച​ർ​ച്ച നാള ന​ട​ക്കു​മെ​ന്നും ചർച്ചയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും കേ​ന്ദ്ര​മ​ന്ത്രി ജെ.​പി. ന​ഡ്ഡ മാധ്യമങ്ങളോടു പറഞ്ഞു.

നി​രാ​ഹാ​രസ​മ​രം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ സ​ർ​ക്കാ​രു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കുവ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ വാംഗ്ചു​ക് നി​ഷേ​ധി​ച്ചു. ല​ഡാ​ക്കി​ലെ ക​ഠി​ന​മാ​യ ത​ണു​പ്പി​ൽനി​ന്ന് ഡ​ൽ​ഹി​യി​ലെ കൊ​ടും ചൂ​ടിൽ 26 ദി​വ​സത്തെ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച​തി​ലൂ​ടെ തന്‍റെ ശ​രീ​ര​ഭാ​രം പതിനൊന്ന് കി​ലോ കു​റ​ഞ്ഞെ​ന്നും ആ​ന്ത​രാ​വ​യ​വ​ങ്ങ​ളെവ​രെ ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യെ​ന്നും വാംഗ്ചുക് വ്യ​ക്ത​മാ​ക്കി.

സ​മ​ര​ക്കാ​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ​ക്ത​മാ​യ നീ​ക്കം ന​ട​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. മു​ൻ​പ് ല​ഡാ​ക്കി​ൽ യു​വാ​ക്ക​ൾ​ക്കുനേരേ ന​ട​ന്ന വെ​ടിവയ്പിനു സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​ണ് താ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജെ.​പി. ന​ഡ്ഡ, ജി​തേ​ന്ദ്ര സിം​ഗ് എ​ന്നി​വ​രു​മാ​യി സി​ജെ​പി പ്ര​തി​നി​ധി​ക​ൾ ര​ണ്ടാം ഘ​ട്ട ച​ർ​ച്ച ന​ട​ത്തി. ചി​ല പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രിന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ത​ത്ത്വ​ത്തി​ൽ ഉ​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​ജെ​പി വ​ക്താ​വ് സൗ​ര​വ് ദാ​സ് അ​റി​യി​ച്ചു. വി​ഷ​യം കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി നാളെ ഉച്ചയ്ക്കു ശേഷം വീണ്ടും ചർച്ച നടക്കും.

വാംഗ്ചുക് നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​ര​ക്കാ​രു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​ർ, ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ, എ​ൻ​ജി​ഒ​ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ സമരം വ്യാപിക്കുകയാണ്. സ്ഥി​തി​ഗ​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഡൽഹിയിലെ 18 മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു​പൂ​ട്ടി.

സി​ജെപി​ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ
പ​രീ​ക്ഷയിൽ നടന്ന ക്ര​മ​ക്കേ​ടിന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സമ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജിവയ്ക്കുക.
നീ​റ്റ് പ​രീ​ക്ഷാത്ത​ട്ടി​പ്പും സ​മ്മ​ർ​ദ​വും കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒരു കോ​ടി രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക.
സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർഥി​ക​ൾ​ക്കെ​തി​രെ​യു​ള്ള എ​ല്ലാ കേ​സു​ക​ളും എ​ഫ്​ഐ​ആ​റു​ക​ളും പി​ൻ​വ​ലി​ക്കു​ക.
പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കുനേരേ അ​തി​ക്ര​മം കാ​ണി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.
കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സമ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജിവയ്ക്കുന്നതുവരെ ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​രം തു​ട​രു​മെ​ന്നും ഉ​റ​ച്ച നി​ല​പാ​ടി​ൽനിന്നു പിന്നോട്ടില്ലെന്നും സി​ജെ​പി നേ​താ​ക്ക​ൾ വ്യക്തമാക്കി.

Latest News

Corehub Up