തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സംരക്ഷിത മേഖലകൾ സന്ദർശിക്കാൻ പ്രവേശന ഫീസ് ഒഴിവാക്കി. ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ സംസ്ഥാനത്തെ ദേശീയോദ്യാനങ്ങൾ, കടുവാ സങ്കേതങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിലാണ് പ്രവേശന ഫീസ് ഒഴിവാക്കിയത്.
പ്രകൃതിയെയും വന്യജീവികളെയും അടുത്തറിയാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ ആനുകൂല്യം. വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കാനും പ്രകൃതിസ്നേഹം വളർത്താനും വാരാഘോഷം സഹായിക്കും.
ഇതിനുപുറമെ വന്യജീവി വാരാഘോഷം 2026-ലെ മത്സരങ്ങളിൽ വിജയികളായവർക്കും അവരുടെ കുടുംബത്തിലെ പരമാവധി അഞ്ച് പേർക്കും ഒക്ടോബർ എട്ടു മുതൽ ഒരു വർഷത്തേക്ക് സംരക്ഷിത മേഖലകളിൽ പ്രവേശന ഫീസ് ഉണ്ടായിരിക്കില്ല.