Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NationalSecurity

Europe

യു​കെ​യു​ടെ സു​ര​ക്ഷ​യ്ക്ക് ക​ടു​ത്ത ഭീ​ഷ​ണി; ഇ​റാ​ന്‍റെ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡി​നെ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച് നി​രോ​ധി​ക്കാ​ൻ യു​കെ സ​ർ​ക്കാ​ർ

ല​ണ്ട​ൻ: ബ്രി​ട്ട​ന്‍റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യ്ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ഇ​റാ​ന്‍റെ സൈ​നി​ക വി​ഭാ​ഗ​മാ​യ ഇ​സ്ലാ​മി​ക് റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​നെ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ച്ച് നി​രോ​ധി​ക്കാ​ൻ യു​കെ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

യു​കെ​യി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ന​ട​ന്ന നി​ര​വ​ധി വ​ധ​ഭീ​ഷ​ണി​ക​ൾ, അ​ക്ര​മ​ങ്ങ​ൾ, അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പി​ന്നി​ൽ ഈ ​സം​ഘ​ട​ന​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ടു​ത്ത ന​ട​പ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ശ​ബാ​ന മ​ഹ്മൂ​ദ് പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു.

പു​തി​യ 'ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ' പ്ര​കാ​ര​മു​ള്ള ക​ടു​ത്ത അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പു​തി​യ നി​യ​മം വ​രു​ന്ന​തോ​ടെ ഐ​ആ​ർ​ജി​സി എ​ന്ന സം​ഘ​ട​ന​യെ അ​നു​കൂ​ലി​ച്ച് സം​സാ​രി​ക്കു​ന്ന​തോ, അ​വ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തോ 14 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​യി മാ​റും.

ഇ​റാ​ന്‍റെ ഐ​ആ​ർ​ജി​സി​ക്ക് പു​റ​മെ മ​റ്റ് ര​ണ്ട് വി​ദേ​ശ സം​ഘ​ട​ന​ക​ളെ​ക്കൂ​ടി യു​കെ നി​രോ​ധി​ക്കു​ന്നു​ണ്ട്. ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​യു​ധ ഗ്രൂ​പ്പാ​യ 'ഇ​സ്ലാ​മി​ക് മൂ​വ്‌​മെ​ന്‍റ് ഓ​ഫ് ക​മ്പാ​നി​യ​ൻ​സ് ഓ​ഫ് ദി ​റൈ​റ്റ്'.റ​ഷ്യ​യു​ടെ മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യാ​യ ജി​ആ​ർ​യു​വി​ന് കീ​ഴി​ലു​ള്ള സാ​യു​ധ സം​ഘം.

ഈ ​സം​ഘ​ട​ന​ക​ൾ യു​കെ മ​ണ്ണി​ൽ തീ​വെ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ട്ടി​മ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വ​രെ ല​ഭി​ക്കാ​ൻ പു​തി​യ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​ത്ത​രം ചാ​ര​വൃ​ത്തി​ക​ൾ ശ​ക്ത​മാ​യി അ​ടി​ച്ച​മ​ർ​ത്താ​ൻ യു​കെ പോ​ലീ​സി​നും ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യാ​യ എം​ഐ5​നും സ​ർ​ക്കാ​ർ കൂ​ടു​ത​ൽ വി​പു​ല​മാ​യ അ​ധി​കാ​രം ന​ൽ​കും.

ആം​ബു​ല​ൻ​സു​ക​ൾ​ക്ക് തീ​യി​ട്ട​തും, ഇ​രു​പ​തോ​ളം വ​ധ​ശ്ര​മ ഗൂ​ഢാ​ലോ​ച​ന​ക​ൾ, ബ്രി​ട്ട​നി​ലെ ജൂ​ത-​ഇ​സ്രാ​യേ​ൽ ക​മ്മ്യൂ​ണി​റ്റി​ക​ളെ ല​ക്ഷ്യ​മി​ട്ട് സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ഏ​ഴോ​ളം വ​ലി​യ അ​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കെ​ല്ലാം പി​ന്നി​ൽ ഇ​റാ​ന്‍റെ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് നേ​രി​ട്ട് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് യു​കെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 23ന് ​ല​ണ്ട​നി​ലെ ഗോ​ൾ​ഡേ​ഴ്സ് ഗ്രീ​നി​ൽ നാ​ല് ഹ​ത്സോ​ല ആം​ബു​ല​ൻ​സു​ക​ൾ​ക്ക് തീ​യി​ട്ട ആ​ക്ര​മ​ണം ഇ​തി​ലൊ​ന്നാ​ണ്. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​രോ​ധി​ക്ക​പ്പെ​ട്ട ഐ​എം​സി​ആ​ർ പ​ര​സ്യ​മാ​യി ഏ​റ്റെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന, ജീ​വ​ന് ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന 20 ഗൂ​ഢാ​ലോ​ച​ന​ക​ളെ​ങ്കി​ലും എം​ഐ5 ക​ണ്ടെ​ത്തി ത​ക​ർ​ത്തി​ട്ടു​ണ്ട്.

"ന​മ്മു​ടെ തെ​രു​വു​ക​ളി​ൽ ഭീ​തി​യും വി​ഭ​ജ​ന​വും അ​ക്ര​മ​വും പ​ട​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ ഒ​രു ക​ളി​സ്ഥ​ല​മാ​യി മാ​റാ​ൻ ബ്രി​ട്ട​നെ ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കി​ല്ല. യു​കെ​യി​ൽ ഇ​രു​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഇ​ത്ത​രം അ​ഴു​ക്കു​ചാ​ലി​ലെ പ​ണി​ക​ൾ ചെ​യ്യു​ന്ന ആ​രെ​യും എ​ളു​പ്പ​ത്തി​ൽ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പു​തി​യ അ​ധി​കാ​ര​ങ്ങ​ൾ പോ​ലീ​സി​നെ സ​ഹാ​യി​ക്കും എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​ർ വ്യ​ക്ത​മാ​ക്കി.

ഇ​റാ​നും റ​ഷ്യ​യും ത​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി യു​കെ മ​ണ്ണി​ൽ ഗു​ണ്ട​ക​ളെ​യും പ്രോ​ക്സി ഗ്രൂ​പ്പു​ക​ളെ​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ശ​ബാ​ന മ​ഹ്മൂ​ദ് കു​റ്റ​പ്പെ​ടു​ത്തി. ഈ ​ആ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തോ​ടെ നി​യ​മം പൂ​ർ​ണ​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

1979ലെ ​ഇ​സ്ലാ​മി​ക വി​പ്ല​വ​ത്തി​ന് ശേ​ഷം ഇ​റാ​ന്‍റെ പു​തി​യ ഇ​സ്ലാ​മി​ക് ഭ​ര​ണ​സം​വി​ധാ​ന​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സു​ര​ക്ഷാ സേ​ന​യാ​ണി​ത്. നി​ല​വി​ൽ ഏ​ക​ദേ​ശം 1,90,000 സ​ജീ​വ സൈ​നി​ക​രു​ള്ള ഈ ​വി​ഭാ​ഗം ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യ ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഭീ​ക​ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു എ​ന്ന കാ​ര​ണ​ത്താ​ൽ അ​മേ​രി​ക്ക, ഓ​സ്‌​ട്രേ​ലി​യ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളും ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഈ ​സം​ഘ​ട​ന​യ്ക്ക് നേ​ര​ത്തെ ത​ന്നെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up