Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NattVishasham

Kottayam

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

മു​ണ്ട​ക്ക​യം: അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കി​യ ഗു​രു​ഭൂ​ത​ർ​ക്ക് ആ​ദ​ര​വു​മ​യി പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ധ്യാ​പ​ന രം​ഗ​ത്ത് അ​തു​ല്യ സേ​വ​നം കാ​ഴ്ച​വെ​ച്ച പ്രൊ​ഫ. പി.​ജെ. വ​ർ​ക്കി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. അ​ൻ​പ​തോ​ളം പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ൽ ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. അ​ധ്യാ​പ​ന​ത്തോ​ടൊ​പ്പം ക​ലാ​മേ​ഖ​ല​യി​ലും തി​ള​ങ്ങു​ന്ന പ്രൊ​ഫ​ഷ​ണ​ൽ ആ​ർ​ട്ടി​സ്റ്റും അ​ധ്യാ​പി​ക​യു​മാ​യ ആ​ഷി​ൻ ജോ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്താ​വി​ഷ്കാ​ര​വും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടും.

പ​രി​പാ​ടി​ക​ൾ​ക്ക് വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പി.​ആ​ർ.​ര​തീ​ഷ് , ബോ​ബി കെ. ​മാ​ത്യു, സു​പ​ർ​ണ രാ​ജു, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് ആ​ന്‍റ​ണി, റ്റി​ജോ​മോ​ൻ ജേ​ക്ക​ബ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​അ​നു​രാ​ഗ്, എ​സ്. ഷാ​ന്‍റി​മോ​ൾ, ജ​സ്റ്റി​ൻ ജോ​സ്, ജി​നു തോ​മ​സ്, അ​ഞ്ജ​ലി ആ​ർ. നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up