Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navaikulam

ഒ​ടു​വി​ൽ ഗ്രീ​ൻ സി​ഗ്ന​ൽ; വി​ഴി​ഞ്ഞം - നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റിം​ഗ് റോ​ഡി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: നാ​ല് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് വി​ഴി​ഞ്ഞം -നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റിം​ഗ് റോ​ഡി​ന് പാ​രി​സ്ഥി​തി​ക അ​നു​മ​തി ല​ഭി​ച്ചു. ഇ​നി കേ​ന്ദ്ര കാ​ബി​ന​റ്റി​ന്‍റെ അ​ന്തി​മ അ​നു​മ​തി കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​നാ​കും.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തു​നി​ന്നു​ള്ള ച​ര​ക്കു​നീ​ക്കം അ​തി​വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ദ്ധ​തി​യാ​ണ് ഔ​ട്ട​ർ റിം​ഗ് റോ​ഡ്. പ​ദ്ധ​തിയാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ തു​റ​മു​ഖ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും.

 ഇ​ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ലി​യൊ​രു പ​രി​ഹാ​ര​മാ​കും. പാ​രി​സ്ഥി​തി​കാ​നു​മ​തി ല​ഭി​ച്ച​തോ​ടെ റോ​ഡി​നാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ ഉ​ട​മ​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ ന​ട​പ​ടി​ക​ൾ​ക്കും വേ​ഗ​ത​യേ​റും. പ​ദ്ധ​തി​ക്കാ​യി ഇ​തു​വ​രെ 11 വി​ല്ലേ​ജു​ക​ളി​ൽ നി​ന്നാ​യി 100 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. 

Latest News

Corehub Up