വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരം: നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞം -നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇനി കേന്ദ്ര കാബിനറ്റിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാകും.
വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം അതിവേഗത്തിലാക്കാൻ സഹായിക്കുന്ന നിർണായക പദ്ധതിയാണ് ഔട്ടർ റിംഗ് റോഡ്. പദ്ധതിയാഥാർത്ഥ്യമാകുന്നതോടെ തുറമുഖത്തേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങൾ നഗരത്തിലെ തിരക്കേറിയ റോഡുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
ഇത് തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും. പാരിസ്ഥിതികാനുമതി ലഭിച്ചതോടെ റോഡിനായി ഭൂമി വിട്ടുനൽകിയ ഉടമകൾക്കുള്ള നഷ്ടപരിഹാര വിതരണ നടപടികൾക്കും വേഗതയേറും. പദ്ധതിക്കായി ഇതുവരെ 11 വില്ലേജുകളിൽ നിന്നായി 100 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്.
Tags : Vizhinjam Outer Ring Road Navaikulam Environmental clearance Vizhinjam Port