x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌​സി​യി​ൽ ഞെ​ട്ടി​ക്കു​ന്ന ക്ര​മ​ക്കേ​ട്; ന​ട​പ​ടി വരുന്നു

വെബ് ഡെസ്ക്
Published: August 13, 2026 08:19 PM IST | Updated: August 13, 2026 08:19 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പ​ടെ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ൽ പ​ല​തും ഇ​പ്പോ​ൾ പു​റ​ത്തു​പ​റ​യാ​നാ​കി​ല്ലെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പി​എ​സ്‌​സി ചെ​യ​ർ​മാ​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് ഒ​മ്പ​ത് വ​ർ​ഷ​മാ​യി യാ​ത്രാ​രേ​ഖ​ക​ളി​ല്ലെ​ന്ന പ​രാ​തി​യും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 500 ഒ​ഴി​വു​ക​ളു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ് എ​ൽ​പി​എ​സ്ടി പ​രീ​ക്ഷ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് 15,000 പേ​രു​ടെ റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി. 

എ​ന്നാ​ൽ ഇ​തേ കാ​ല​യ​ള​വി​ൽ ഡി​വി​ഷ​ൻ ഫാ​ൾ കാ​ര​ണം 1,131 അ​ധ്യാ​പ​ക​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. അ​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​നി​ന്ന​തി​നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഒ​ഴി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ നി​യ​മ​നം നി​ല​വി​ലെ യു​ഡി​എ​ഫ്. സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യാ​യി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം 1:40ൽ​നി​ന്ന് 1:30 ആ​യി കു​റ​ച്ച​തോ​ടെ നി​യ​മ​ന​സാ​ധ്യ​ത വ​ർ​ധി​ച്ചെ​ങ്കി​ലും ഇ​പ്പോ​ൾ അ​ത് 1:25 ആ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​തേ​സ​മ​യം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ൽ​പി.​എ​സ്ടി​സ​മ​ര​ക്കാ​രു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മൂ​ന്ന് ത​വ​ണ​യും മു​ഖ്യ​മ​ന്ത്രി ഒ​രു​ത​വ​ണ​യും ച​ർ​ച്ച ന​ട​ത്തി​യ​താ​യി സ​തീ​ശ​ൻ പ​റ​ഞ്ഞു. 

Tags : PSC Irregularities Kerala PSC V.D. Satheesan Crime Branch LPST Rank List

Recent News

Corehub Up