ന്യൂഡൽഹി: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിന് വൻ വിജയം. ബിജെപി സ്ഥാനാർത്ഥി നീരജ് കുമാറിനെ 19,324 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിനാണ് പ്രശാന്ത് കിഷോർ പരാജയപ്പെടുത്തിയത്.
പ്രശാന്ത് കിഷോർ 64,151 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർഥി നീരജ് കുമാർ
44,827 വോട്ടുകളാണ് നേടിയത്. പതിറ്റാണ്ടുകളായി ബിജെപിയുടെ ഉറച്ച കോട്ടയായിരുന്ന ബങ്കിപ്പൂർ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ പ്രശാന്ത് കിഷോറിനും അദ്ദേഹത്തിന്റെ പാർട്ടി ജൻ സൂരാജ് പാർട്ടിക്കും വൻ രാഷ്ട്രീയ നേട്ടമാണ്.