നവീനശിലായുഗവുമായി ബന്ധപ്പെട്ടു പുരാവസ്തു ഗവേഷകര്‍ക്കു ലഭിച്ച അപൂര്വമുദ്ര! പുരുഷന് പുള്ളിപ്പുലിയുടെ പുറത്തു കയറിയിരിക്കുന്ന മനോഹര ശില്പം! മനുഷ്യകുലത്തിന്റെ ആധിപത്യം കലയിലൂടെയും പ്രതീകങ്ങളിലൂടെയും അടയാളപ്പെടുത്തുന്നതിന്റെ തെളിവായാണു ശാസ്ത്രലോകം പുതിയ കണ്ടെത്തലുകളെ വിലയിരുത്തുന്നത്.
തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ചരിത്രപ്രധാന കേന്ദ്രമായ കരാഹന് ടെപെയില്‍ നടന്ന ഖനനത്തിനിടെയാണ് 11,000 വര്‍ഷം പഴക്കമുള്ള അപൂര്‍വ ശില്പം കണ്ടെത്തിയത്. പുരുഷന് പുള്ളിപ്പുലിയുടെ പുറത്തു കയറിയിരിക്കുന്ന രൂപത്തിലുള്ള ശില്പം, നവീനശിലായുഗ കാലഘട്ടത്തിലെ കലാരൂപങ്ങളിലും സാമൂഹിക ഘടനയിലുമുണ്ടായിരുന്ന വ്യത്യസ്തമായ സങ്കല്പ്പങ്ങളിലേക്കു വെളിച്ചം വീശുന്ന കണ്ടെത്തലാണ്. ഏകദേശം 2.3 അടി ഉയരമുള്ള ഈ പ്രതിമ ഇത്തരത്തില്‍ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളവയില് തികച്ചും വേറിട്ടുനില്ക്കുന്നതാണെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.